ബെംഗളൂരു : പൂജ തിരക്കിനിടെ അവസാനനിമിഷം കേരള ആർ ടി സി ബസ്സുകൾ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ വൈകിട്ട് ആറിനു തിരുവനന്തപുരം 8 നു ളള എറണാകുളം വോൾവോ സർവീസുകളാണ് റദ്ദാക്കിയത്. അറ്റകുറ്റപ്പണികൾക്കായി ബസ് മാറ്റിയതാണ് ബസ് സർവീസ് മുടങ്ങാൻ ഇടയായത് എന്നാണ് കെഎസ്ആർടിസിയുടെ ഭാഷ്യം. 7:30ന് പത്തനംതിട്ട സർവീസ് മാസങ്ങളായി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. http://bangalorevartha.in/archives/24998 2 ബസ് ഉപയോഗിച്ച് നടത്തിയിരുന്നു സർവീസിൽ ഒരു ബസ് സേലത്തിനടുത്ത് അപകടത്തിൽ പെട്ടതോടെ ആണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആയി ചുരുക്കിയത്. വാടക…
Read MoreDay: 4 October 2019
സാങ്കേതിക തികവുകൊണ്ടും അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും ബെംഗളൂരു മലയാളി ഒരുക്കിയ”പെന്‍സില്‍”ശ്രദ്ധേയമാകുന്നു.
ബെംഗളൂരു : മിണ്ടിയാല്‍ ഹ്രസ്വചിത്രം പിടിക്കുക എന്നതാണ് ഇന്നത്തെ കാലത്തെ യുവതലമുറയുടെ ജോലി എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല,കയ്യില്‍ ഒരു ക്യാമറ ഉണ്ടെങ്കില്‍ എല്ലാവരും ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കള്‍ ആയി മാറുന്നു.എന്നാല്‍ ഇതിന്റെ ഫലമായി ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ നിരാശ ആയിരിക്കും മറുപടി,അവിടെയാണ് ബെംഗളൂരു മലയാളിയായ സനില്‍ ഇരിട്ടി എന്നാ യുവ സംവിധായകന് അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്. 2 ദിവസം മുന്‍പ് യു ട്യുബില്‍ റിലീസ് ചെയ്ത ചിത്രം കൂടുതല്‍ നല്ല അഭിപ്രായങ്ങള്‍ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. “ആയിരം…
Read Moreപാല് കവറുകള്‍ ഇനി ശല്യമാകില്ല;പാൽകവറുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം ബൂത്തുകൾ കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ നന്ദിനി.
ബെംഗളൂരു : പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പാൽകവറുകൾ ഉപഭോക്താക്കളിൽ നിന്നു തിരിച്ച് വാങ്ങി സംസ്കരിക്കും. ഇതിനായി സംസ്കരണ പ്ലാന്റ് ഡയറി സർക്കിളിലെ കെഎംഎഫ് ആസ്ഥാനത്തു സ്ഥാപിക്കുമെന്നു ഡയറക്ടർ എം.ടി കുൽക്കർണി പറഞ്ഞു. പാൽകവറുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം നന്ദിനി ബൂത്തുകൾ കേന്ദ്രീകരിച്ച് ആരംഭിക്കും. ബെംഗളൂരു നഗരജില്ലയിൽ മാത്രം പ്രതിദിനം 40 ലക്ഷം ലീറ്റർ പാലാണ് നന്ദിനി ബ്രാൻഡിൽ വിൽക്കുന്നത്. പരമാവധി 54 മൈക്രോമുള്ള പായ്ക്കറ്റിലാണു പാൽ നിറയ്ക്കുന്നത്. മണ്ണിൽ ലയിക്കുന്ന ടെട്രാപായ്ക്കറ്റിലും ഗ്ലാസ് ബോട്ടിലുകളിലും പാൽ നിറയ്ക്കുന്നതിന് ഏറെ…
Read Moreസർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്ന പരാതിയില്‍ നേരിട്ട് ഹാജരാകേണ്ട എന്ന് കുമാരസ്വാമിയോട് ഹൈക്കോടതി.
ബെംഗളൂരു: ഭൂമി അഴിമതിക്കേസിൽ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ നാലാഴ്ചത്തേക്ക് ഒഴിവാക്കികൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്നാണ് പരാതി. ഇതിൽ ഒക്ടോബർ നാലിന് നേരിട്ട് ഹാജരാകണമെന്ന് ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കുമാരസ്വാമി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. 2007-ൽ മുഖ്യമന്ത്രിയായിരിക്കെയാണ് കുമാരസ്വാമി വിജ്ഞാപനം റദ്ദാക്കിയത്. പൊതുപ്രവർത്തകനായ മഹാദേവ സ്വാമിയാണ് പരാതി നൽകിയത്. പാർപ്പിട ലേഔട്ടിനായി സ്ഥലം ഏറ്റെടുത്തുള്ള ബെംഗളൂരു വികസന അതോറിറ്റിയുടെ വിജ്ഞാപനം റദ്ദാക്കി…
Read Moreഅന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!
അന്താരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ മലയാള ചലച്ചിത്ര താരം ജയസൂര്യ!! ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്കാരമാണ് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ചലച്ചിത്ര മേളയില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു. പുരസ്കാര നേട്ടത്തില്‍ സംവിധായകന് രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച്…
Read Moreഹെൽമറ്റിന് പകരം പാത്രമുപയോഗിച്ച് യുവതിയുടെ തന്ത്രപരമായ രക്ഷപ്പെടൽ!!
പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ വന്നതോടെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുകയാണ് പിഴയായി ചുമത്തുന്നത്. പോലീസ് ചെക്കിങ് കണ്ടാല്‍ വഴിമാറി പോവാന്‍ ചിലര്‍ ശ്രമിക്കും. എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമൊയൊരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പോലീസില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടാന്‍ അലുമിനിയ പാത്രം തലയില്‍വെച്ച് യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയെ ചിരിപ്പിക്കുന്നത്. യുവതി പാത്രം തലയില്‍ വെച്ച് സ്കൂട്ടര്‍ ഓടിക്കുന്നത് വീഡിയോയില്‍ കാണാം. രസകരമായ പല കമന്റുകളും 40 സെക്കന്റോളമുള്ള വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘വീട്ടുജോലിയെല്ലാം…
Read Moreമഴക്കെടുതി; സംസ്ഥാനത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിൽ ബി.ജെ.പി.യിലും പ്രതിഷേധം പുകയുന്നു
ബെംഗളൂരു: മഴക്കെടുതിയുടെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്തിന് കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. തീരദേശ ജില്ലകളിലും വടക്കൻ കർണാടകത്തിലും 35000 കോടിയുടെ നാശനഷ്ടമാണുണ്ടായത്. കേന്ദ്ര സഹായം ലഭിക്കാത്തതിൽ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. ദുരിതബാധിതർ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ ബി.ജെ.പി.യിലും അമർഷം ശക്തമാണ്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ പല നേതാക്കളും കേന്ദ്രസഹായം വൈകുന്നതിൽ അതൃപ്തിയറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ച് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മഴക്കെടുതി ബാധിച്ച ബിഹാറിന് സഹായം വാഗ്ദാനം…
Read Moreകഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു;തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു.
ബെംഗളൂരു : സൗജന്യമായി ഭക്ഷണം നൽകാത്തതിനെ തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് ഗുണ്ടാസംഘം തിളപ്പിച്ച എണ്ണ ഒഴിച്ചു. ഹൊസ്കര ഹള്ളി സ്വദേശിയും തട്ടുകട ഉടമയുളായ ലക്ഷ്മിനാരായണ (51) ജീവനക്കാരൻ രമേശ് (20)എന്നിവർക്കാണ് പൊള്ളലേറ്റത് ഔട്ടർ റിങ് റോഡ് ജംഗ്ഷനിലാണ് ലക്ഷ്മിനാരായണ തട്ടുകട നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി കടയിൽ എത്തിയ നാലംഗസംഘം ഭക്ഷണം കഴിച്ചതിനു ശേഷം പണം നൽകിയിരുന്നില്ല. പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയ സംഘം ചീനച്ചട്ടിയിൽ ഉണ്ടായിരുന്ന തിളച്ച എണ്ണ ഇരുവരുടേയും മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
Read More