ദസറത്തിരക്കിൽ ആശ്വാസമായി സ്പെഷൽ ട്രെയിൻ.

ബെംഗളൂരു : ബംഗളൂരു-മൈസൂരു റൂട്ടിൽ ജന സാധാരണ സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ പശ്ചിമ റയിൽവേ. ദസറ സമാപന ദിനമായ ഒക്ടോബർ എട്ടിനാണ് 18 കോച്ചുകളുമായി ജന സാധാരണ ട്രെയിൻ സർവീസ് നടത്തുക. രാത്രി 10ന് മൈസൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:30ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും തിരിച്ച 9 ന് പുലർച്ചെ ഒന്നിന് കെ.എസ്.ആർ.ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 03:30ന് മൈസൂരുവിൽ എത്തും. കെങ്കേരി,രാമനഗര,ചെന്നപട്ടണ,മദ്ദൂർ, മണ്ഡ്യ,പാണ്ഡവപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. കൂടാതെ മൈസൂരു- ചാമരാജനഗർ റൂട്ടിൽ 8ന് ജനസാധാരൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

Read More

പീനിയയിലെ കേരള ആർ.ടി.സിയുടെ കാവൽക്കാരൻ ജിൻഡോ യാത്രയായി;ദുഖത്തോടെ നഗരത്തിലെ ആനവണ്ടി പ്രേമികൾ.

ബെംഗളൂരു : ഈ വാർത്തയുടെ ശീർഷകം വായിക്കുമ്പോൾ നിങ്ങളിൽ എല്ലാവർക്കും സംശയമുണ്ടാകും ആരാണീ ജിൻഡോ എന്ന്. പീനിയ ബസവേശ്വര ബസ് സ്റ്റാന്റിലെ ഒരു തെരുവു നായയായിരുന്നു ജിൻഡോ, എന്നാൽ വലിയ തിരക്ക് ഒന്നും ഇല്ലാത്ത പീനിയ ബസ് സ്റ്റാന്റിൽ എത്തുന്ന കേരള ആർ.ടി.സി ബസ് ജീവനക്കാരുടെ സുഹൃത്തും കാവൽക്കാരനും ഒക്കെയായിരുന്നു ജിൻഡോ. നഗരത്തിലെ ഒരു ആനവണ്ടി പ്രേമിയായ ശ്രീ ജോമോന്റെ വാക്കുകളിൽ ജിൻഡോ ഇങ്ങനെയാണ് ” ആനവണ്ടി പ്രേമികളും ആനവണ്ടി പ്രാന്തന്മാരും ഇന്നേറേയാണ് ഒരു മലയാളി മലയാളി ആവണമെങ്കില്‍ തന്നെ അവന്‍റെ ഉള്ളില്‍ ഒരു…

Read More

ഡ്രൈവറില്ലാതെ ഓടിയ വാൻ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ബെംഗളൂരു : ഡ്രൈവറില്ലാതെ ഓടിയ സ്കൂൾ വാൻ ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവം നടന്നത് ഹൊസക്കര ഹള്ളിയിലാണ്. ഇവിടത്തെ ലിറ്റൽ എയൻജൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.സ്ക്കൂളിന് സമീപമാണ് സംഭവം നടന്നത്. ഡ്രൈവർ പുറത്തു പോയതായിരുന്നു ഹാൻഡ് ബ്രേക്ക് മറന്നതിനാൽ ഇറക്കത്തിലേക്ക് വണ്ടി ഉരുണ്ടു പോയി നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനം നിർത്തിയതിന് ഡ്രൈവർ എസ് ആനന്ദിനെതിരെ പോലീസ് കേസെടുത്തു.

Read More

ഫോൺചോർത്തൽ വിവാദം: കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ മാറ്റി

ബെംഗളൂരു: ഫോൺചോർത്തൽ വിവാദത്തിൽ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന്‌ വിധേയനായ കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ സ്ഥാനത്തുനിന്നുമാറ്റി. മറ്റുസ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് റിസർവ് പോലീസ് ഫോഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി.യായി നിയമിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് വിമത എം.എൽ.എ.മാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് അലോക് കുമാറിനെതിരായ ആരോപണം. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയാണ് ഫോൺ ചോർത്തലിനുപിന്നിലെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞദിവസം സി.ബി.ഐ. അലോക് കുമാറിനെ ചോദ്യംചെയ്തിരുന്നു. ഓഫീസിലും വീട്ടിലും സി.ബി.ഐ. നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. വിമത…

Read More

ഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപം ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു

ബെംഗളൂരു: നഗരത്തിലെ ഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപം ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു. ഹെഗ്ഡെ നഗർ സ്വദേശികളായ അബ്സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ സലീബുള്ള (22) യെ ഗുരുതരപരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ചേർന്നു തീവണ്ടിപ്പാളത്തിലൂടെ നടന്ന് ‘ടിക്ടോക്’ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിന്നിൽവരുകയായിരുന്ന കോലാർ -ചിക്കബെല്ലാപൂർ-ബെംഗളൂരു എക്സ്പ്രസ് അടുത്തെത്തുന്നതിനുമുമ്പ് പാളത്തിൽനിന്നു മാറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ഓടിമാറുന്നതിനുമുമ്പ് തീവണ്ടി മൂവരെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അബ്സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണിൽ ഇടിച്ച് പത്തടി അകലേക്ക്…

Read More
Click Here to Follow Us