ഫോൺചോർത്തൽ വിവാദം: കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ മാറ്റി

ബെംഗളൂരു: ഫോൺചോർത്തൽ വിവാദത്തിൽ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന്‌ വിധേയനായ കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ സ്ഥാനത്തുനിന്നുമാറ്റി. മറ്റുസ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല.

ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് റിസർവ് പോലീസ് ഫോഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി.യായി നിയമിച്ചത്.

കഴിഞ്ഞസർക്കാരിന്റെ കാലത്ത് വിമത എം.എൽ.എ.മാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് അലോക് കുമാറിനെതിരായ ആരോപണം. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയാണ് ഫോൺ ചോർത്തലിനുപിന്നിലെന്നും ആരോപണമുയർന്നിരുന്നു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

കഴിഞ്ഞദിവസം സി.ബി.ഐ. അലോക് കുമാറിനെ ചോദ്യംചെയ്തിരുന്നു. ഓഫീസിലും വീട്ടിലും സി.ബി.ഐ. നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു.

വിമത എം.എൽ.എ.മാരുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ആദ്യഘട്ടത്തിൽ അലോക് കുമാറിനെതിരേ അന്വേഷണം നടത്തിയത്. പിന്നീട് ബി.എസ്. യെദ്യൂരപ്പ അധികാരത്തിലെത്തിയശേഷം കേസ് സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു.

നിലവിലെ സിറ്റി പോലീസ് കമ്മിഷണറായ ഭാസ്കർ റാവുവും കോൺഗ്രസ് നേതാവിന്റെ അനുയായിയും തമ്മിൽ നടന്ന ഫോൺ സംഭാഷണം പുറത്തായതോടെയാണ് ഫോൺ ചോർത്തൽ വിവാദം വഴിത്തിരിവിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts