ബെംഗളൂരു : തെക്കൻ കേരളത്തിൽ നിന്ന് മാറിക്കയറാതെ മൈസൂരുവിലെത്തുക എന്ന മൈസൂരു മലയാളികളുടെ വർഷങ്ങളായുള്ള സ്വപ്നം സഫലമാകാൻ പോകുകയാണ് 16315-16 കൊച്ചുവേളി- ബെംഗളൂരു പ്രതിദിന എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടിയിരിക്കുകയാണ്.
ഈ മാസം 26 ന് രാവിലെ 9.30ന് മൈസൂരു റെയിൽവേ സ്‌റ്റേഷനിലാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ മാസം ഒക്ടോബറിൽ തന്നെ ഈ ട്രെയിൻ മൈസൂരുവിലേക്ക് നീട്ടേണ്ടതായിരുന്നു, എന്നാൽ ഇതിന് പകരമായി കാച്ചി ഗുഡ (ഹൈദരാബാദ്) എക്സ്പ്രസ് മൈസൂരുവിലേക്ക് മാറ്റുകയായിരുന്നു.
മൈസൂരുവിലെ മലയാളി സംഘടനകളുടെ നിരന്തര ശ്രമവും ഫലമായി എം പി പ്രതാപ് സിംഹയുടെ പ്രത്യേക താൽപര്യവുമായപ്പോൾ സ്വപ്നം സഫലമാകുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു മലയാളി സംഘടനയുടെ പരിപാടിയിൽ കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടും എന്ന് ഉറപ്പ് നൽകിയിരുന്നു.
അതേ സമയം കൊച്ചുവേളി ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതിൽ ഒരു വിഭാഗം ബെംഗളൂരു മലയാളികൾ ആശങ്കയിലാണ് റിസർവേഷൻ ആവശ്യമില്ലാത്ത കമ്പാർട്ടുമെന്റിൽ ട്രെയിൻ പുറപ്പെടുന്നതിന് കുറെ മുമ്പെ എത്തിൽ ബെംഗളൂരുവിൽ നിന്ന് സ്ഥലം ലഭിക്കും എന്ന കാര്യം ഇനി പ്രതീക്ഷിക്കാൻ കഴിയാത്തതാണ്.
റിസർവ് ചെയ്യാവുന്ന ടു ടയർ, ത്രീ ടയർ, സ്ലീപ്പർ കോച്ചുകളിൽ ക്വാട്ട സംവിധാനം ഏർപ്പെടുത്തിയാൽ പോലും ഇപ്പോൾ ഉള്ള സീറ്റ് മൈസൂരുകാരുമായി പങ്കുവക്കുമ്പോൾ കുറയാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല.
പുതിയ ഒരു ട്രെയിൻ പ്രഖ്യാപിച്ച് അത് മൈസൂരുവിലേക്ക് നീട്ടുന്നതായിരുന്നു അഭികാമ്യം എന്നാണ് ഒരു വിഭാഗം ബെംഗളൂരു മലയാളികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്ള പ്രതികരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.