ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് പ്രളയഭീതിയിലായ വടക്കൻ കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യോമനിരീക്ഷണം നടത്തി. ബെലഗാവി,യാദ്ഗീർ, റായ്ച്ചൂരു തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒരുമണിക്കൂറോളം നിരീക്ഷണം നടത്തിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ദുരിതം നേരിടാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ചയും വിജയപുര, ബാഗൽക്കോട്ട്, ബെലഗാവി, യാദ്ഗീർ,റായ്ച്ചൂരു തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നു. ബെലഗാവി, ചിക്കോടി വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി നൽകി. മഹാരാഷ്ട്രയിലും ശക്തമായ മഴപെയ്യുന്നതിനാൽ കൃഷ്ണനദി…
Read MoreMonth: August 2019
ഈ നഗരത്തിൽ വെബ് ടാക്സികളും സുരക്ഷിതമല്ല!ഊബറിനെതിരെ ഗുരുതര ആരോപണവുമായി യുവതി ട്വിറ്ററിൽ.
ബെംഗളൂരു : ഡ്രൈവറിൽ നിന്നുള്ള മാന്യമല്ലാത്ത പെരുമാറ്റം മുലം സുരക്ഷാ ബട്ടൺ അമർത്തിയ യുവതിയെ അർദ്ധരാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ച് ഊബർ. അതിഭീകരമായ സാഹചര്യത്തെക്കുറിച്ച് ഒരു യുവതി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടക്കുന്നത്, സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി രാത്രി 7 മണിക്ക് ഊബർ ടാക്സിയിൽ കയറി. 7 നു മുൻപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകണം എന്നും കൂട്ടുകാരുമായി മദ്യപിച്ച് സമയം വൈകിപ്പിക്കരുതെന്ന് ഡ്രൈവർ യുവതി ഉപദേശിച്ചു. താൻ മദ്യപിച്ചിട്ടില്ലെന്നും സ്വന്തംകാര്യം നോക്കിയാൽ മതി എന്നും…
Read Moreഅമിത്ഷാക്ക് അഭിനന്ദനങ്ങൾ !
ചില തീരുമാനങ്ങൾ എടുക്കാൻ നട്ടെല്ലുവർ തന്നെ വേണം. പ്രധാന മന്ത്രി മോദിയുടെ അനുവാദത്തോടെ,പാർലിമെന്റിൽ ബിജെപിക്കുള്ള ഭൂരിപക്ഷത്തിന്റെ ധൈര്യത്തോടെ , സർവോപരി കാശ്മീരിൽ നിന്നും അതിർത്തിക്കപ്പുറത്തു നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുത്തു അവസാനിപ്പിക്കാമെന്ന ആത്മ വിശ്വാസത്തോടെ സ്വാതന്ത്യാനന്തര ഇന്ത്യയിലെ ചരിത്രത്തിൽ കാശ്മീരുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു . കാശ്മീരിനെ “ഇന്ത്യക്കകത്തും പുറത്തുമായി” കഴിഞ്ഞ 70 വർഷമായി നിർത്തിയിരുന്ന 370 ആം വകുപ്പു റദ്ദാക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. തങ്ങൾ പ്രത്യേകമായി അനുഭവിച്ചു വന്ന ചില അധികാരങ്ങൾ ഇല്ലാതാകുന്നതിൽ ഭൂരിപക്ഷം കാശ്മീർ ജനതക്കും ആശങ്കൾ…
Read Moreരജനികാന്തിനെ പരിഹസിച്ച് ‘കോമാളി’; പ്രതിഷേധം ശക്തം!!
ജയം രവിയെ നായകനാക്കി പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘കോമാളി’. വളരെ പുതുമ നിറഞ്ഞ പ്രമേയവുമായി തയാറാക്കിയിരിക്കുന്ന ‘കോമാളി’യുടെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നടന്‍ രജനീകാന്തിനെ പരിഹസിക്കുന്ന രീതിയിലാണ് ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് രജനി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. പതിനാറ് വര്‍ഷങ്ങള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതാണ് ‘കോമാളി’യുടെ പ്രമേയം. രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്‍റെ അവസാന ഭാഗത്തെ രംഗമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. #BoycottComali എന്ന…
Read Moreബെംഗളൂരു എയർപോർട്ടിൽ സ്വർണക്കടത്ത് ശ്രമം; ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 1 കിലോ സ്വർണ്ണം!!
ബെംഗളൂരു: രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.05 കിലോ സ്വർണവുമായി കെംപെഗൗഡ(ബെംഗളൂരു) വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ. ദുബായിൽനിന്ന് ഗോവ വഴിയാണ് ഇവർ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചനിലയിലായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസഥർ രണ്ടുപേരെയും വിശദമായി പരിശോധിച്ചത്. 37.4 ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വർണത്തിന്റെ മതിപ്പുവില. അന്വേഷണം പുരോഗമിക്കുന്നതിനാൽ പിടിയിലായവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വർണം കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുന്നരീതി വർധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ പരിശോധനയിൽ കണ്ടുപിടിക്കാൻകഴിയാത്തതാണ് കള്ളക്കടത്തുകാർ ഈ രീതി ഉപയോഗിക്കുന്നതിന്റെ…
Read Moreമൈസൂരു-ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ റോഡ് തകർന്നു;വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.
ബെംഗളൂരു : ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ വീണ്ടും റോഡ് ഇടിഞ്ഞു. ഗതാഗതം ബ്ലോക്ക് ചെയ്തു, കഴിഞ്ഞ തവണ ഇടിഞ്ഞ സ്ഥലത്തു തന്നെയാണ് ഇത്തവണയും റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു ഗതാഗത തടസം ഉണ്ടായിരിക്കുന്നത്. പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപമാണ് റോഡ് ഇടിഞ്ഞത് പ്രദേശത്തു രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിലാണ് റോഡ് ഇടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് ഈ റോഡ് പൊട്ടിപോയതിനാൽ മാസങ്ങളോളം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവിൽ വാഹനങ്ങൾ പോകാതിരിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കയാണ് ഇവിടെ.
Read Moreഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം, പ്രത്യാഘാത മുന്നറിയിപ്പുമായി മെഹ്ബൂബ മുഫ്തി!!
ശ്രീനഗർ: ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിത്. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. 370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രഖ്യാപനം. Today marks the darkest day in Indian democracy. Decision of J&K leadership to reject 2 nation theory in 1947 & align with India has backfired. Unilateral decision…
Read Moreജമ്മുകശ്മീരിനെ വിഭജിക്കും,രാജ്യസഭയില്‍ ഭരണഘടന പിഡിപി എംപിമാര്‍ കീറിയെറിഞ്ഞു…
ജമ്മുകശ്മീരിനെ വിഭജിക്കും. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാന്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാകും. ജമ്മു–കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി. ജമ്മുകശ്മീരിന് നിയമസഭയുണ്ടാകും. എന്നാൽ ലഡാക്കിന് നിയമസഭയുണ്ടാകില്ല. പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളമുയർത്തി. കശ്മീര്‍ നടപടികളുടെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു. രാജ്യസഭയില്‍ ഭരണഘടന പിഡിപി എംപിമാര്‍ കീറിയെറിഞ്ഞു. ഇവരെ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി നീക്കി. അതിര്‍ത്തിയില്‍ ഇന്ത്യ പാക്…
Read Moreജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് കേന്ദ്രം.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്. മ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനൊപ്പം നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി അനുമതി ലഭിച്ചു.
Read Moreഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി!!
ബെംഗളൂരു: കോൺഗ്രസ്- ജനതാദൾ(എസ്) സഖ്യം വേർപിരിയുന്നെന്ന സൂചനനൽകി മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യം ആവശ്യമില്ലെന്നും ജനതാദൾ നേതാവായ അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിലെയും ജനതാദളിലെയും 17 വിമത എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെത്തുർന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും കുമാരസ്വാമി മാണ്ഡ്യയിൽ പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടു.
Read More