ഈ നഗരത്തിൽ വെബ് ടാക്സികളും സുരക്ഷിതമല്ല!ഊബറിനെതിരെ ഗുരുതര ആരോപണവുമായി യുവതി ട്വിറ്ററിൽ.

ബെംഗളൂരു : ഡ്രൈവറിൽ നിന്നുള്ള മാന്യമല്ലാത്ത പെരുമാറ്റം മുലം സുരക്ഷാ ബട്ടൺ അമർത്തിയ യുവതിയെ അർദ്ധരാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ച് ഊബർ.

അതിഭീകരമായ സാഹചര്യത്തെക്കുറിച്ച് ഒരു യുവതി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടക്കുന്നത്, സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി രാത്രി 7 മണിക്ക് ഊബർ ടാക്സിയിൽ കയറി.

7 നു മുൻപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകണം എന്നും കൂട്ടുകാരുമായി മദ്യപിച്ച് സമയം വൈകിപ്പിക്കരുതെന്ന് ഡ്രൈവർ യുവതി ഉപദേശിച്ചു. താൻ മദ്യപിച്ചിട്ടില്ലെന്നും സ്വന്തംകാര്യം നോക്കിയാൽ മതി എന്നും യുവതി യുവതി മറുപടി നൽകി.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ഡ്രൈവർ മോശ പദപ്രയോഗം നടത്തുകയും വേഗം കുറച്ച് സമയത്തിന് ശേഷം ശേഷം കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.കാറിലുള്ള സുരക്ഷാ ബട്ടൺ അമർത്തിയപ്പോൾ കസ്റ്റമർ കെയറിൽ നിന്ന് വിളിക്കുകയും കാര്യം അന്വേഷിക്കുകയും ചെയ്തു.

താൻ മദ്യപിച്ചു വശംകെട്ട നിലയിലാണെന്ന് ഡ്രൈവർ കസ്റ്റമർ കെയറിന് അറിയിച്ചു. കസ്റ്റമർ കെയറിൽ വിളിച്ച് യുവതി കാറിൽ നിന്നിറങ്ങാനും മറ്റൊരു വാഹനം ബുക്ക് ചെയ്തു തരാമെന്നും അറിയിച്ചു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

റോഡിലിറങ്ങി 15 മിനിറ്റ് കഴിഞ്ഞതിനു ശേഷവും തനിക്ക് പകരം കാർ ലഭിച്ചില്ല.  അക്കൗണ്ടിലേക്ക് തുക മടക്കി തരിക മാത്രമാണ് ചെയ്തതെന്നും യുവതി പറയുന്നു.

സുഹൃത്തുക്കളുടെ  സഹായത്തോടെയാണ് പിന്നീട്താമസസ്ഥലത്തേക്കു പോയതെന്നു യുവതി ട്വീറ്റിൽ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts