ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

ബെംഗളൂരു : മലയാളിയായ ജിൻസി മാത്യൂ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെൻറ് സ്ഥാപനമായ ഫേഷൻ ഫ്ലേമ്സിന്റെ മുന്നാമത് ഷോ കോയമ്പത്തൂരിൽ വച്ച് ഈ മാസം 17 ന് നടന്നു. കമ്പനിയുടെ ആദ്യ ഫാഷൻഷോ ഈ വർഷം ആദ്യം നടന്നത്നഗരത്തിലെ ലീലാ പാലസ് ഹോട്ടലിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന ഫാഷൻ ഷോ ആലപ്പിയിൽ നടത്തി ഫേഷൻ ഫ്ലേമ്സ് ശ്രദ്ധേയരായി. ജില്ലയിലെ തന്നെ വിവിധ ഡിസൈനർ കമ്പനികളെ ഉൾപ്പെടുത്തിയാണ് മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ സംഘടിപ്പിച്ചത്.

Read More

കശ്മീരില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടോ? ഗൂഗിളില്‍ തിരഞ്ഞത് ലക്ഷങ്ങള്‍!!

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത് മറ്റൊന്നാണ്!! ജമ്മു-കശ്മീരിന് പ്രത്യേക അധികാരങ്ങളും പദവികളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ജനങ്ങളും വലിയ തിരക്കിലായിരുന്നു!! കശ്മീര്‍ വിഷയത്തിലോ സഭയില്‍ നടക്കുന്ന ബഹളത്തിലോ ആയിരുന്നില്ല ജനങ്ങള്‍ക്ക്‌ താത്പര്യം. അവര്‍ തിരഞ്ഞത് “കശ്മീരില്‍ ഭൂമി വില്‍പ്പനയ്ക്ക്” ഉണ്ടോയെന്നാണ്. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയാതോടെ, ‘കശ്മീരില്‍ സ്ഥലങ്ങള്‍ വില്‍പ്പനയ്ക്ക്’ എന്ന വ്യാജ സന്ദേശം വാട്‌സ്‌ആപില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആളുകള്‍ ഗൂഗിളില്‍ “തിരച്ചില്‍” തുടങ്ങിയത്.…

Read More

204 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തി കേസുമായി ഡി.കെ ശിവകുമാർ

ബെംഗളൂരു: ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ അപകീർത്തി കേസുമായി കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ ശിവകുമാർ. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ ഒത്തുതീർ‌പ്പാക്കാൻ ശിവകുമാർ ബിജെപി നേതാക്കളെ സമീപിച്ചെന്ന ആരോപണത്തെ തുടർന്നാണ് 204 കോടി രൂപയുടെ നഷ്ടപരിഹാരം തേടി രാമനഗര മജിസ്ട്രേറ്റ് കോടതിയെ ശിവകുമാർ സമീപിച്ചത്. കേസ് സെപ്റ്റംബർ 18ന് പരിഗണിക്കും. കേസ് അന്വേഷണം ഉപേക്ഷിച്ചാൽ ബിജെപി സർക്കാർ രൂപീകരണം തടയുന്ന പ്രവർത്തനങ്ങളിൽ  നിന്നു മാറിനിൽക്കാമെന്നു ശിവകുമാർ ഉറപ്പു നൽകിയതായും യത്നൽ ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ  പ്രതിച്ഛായയ്ക്കു മങ്ങലേറ്റെന്നും ശിവകുമാർ പരാതിയിൽ പറയുന്നു.

Read More

സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു..

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു. ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ തടവുകാരുണ്ടെന്ന് ജയിൽവകുപ്പിന്റെ കണക്കുകൾ. 13,622 തടവുകാരെയാണ് സംസ്ഥാനത്തെ ജയിലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നത്. എന്നാൽ, നിലവിൽ വിവിധ ജയിലുകളിലായി 15,257 തടവുകാരുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ കുറവുള്ളപ്പോഴാണ് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ തടവുകാരെ ജയിലുകളിൽ പാർപ്പിക്കുന്നത്. അതേസമയം, ചില സബ് ജയിലുകൾ അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചതിനെത്തുടർന്ന് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റിയത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് സെൻട്രൽ ജയിലുകളിലായി 10,397 തടവുകാരാണ് നിലവിലുള്ളത്. എന്നാൽ, പരമാവധി 7817 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമേ…

Read More

വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് പ്രളയഭീതിയിലായ വടക്കൻ കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യോമനിരീക്ഷണം നടത്തി. ബെലഗാവി,യാദ്ഗീർ, റായ്ച്ചൂരു തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒരുമണിക്കൂറോളം നിരീക്ഷണം നടത്തിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ദുരിതം നേരിടാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ചയും വിജയപുര, ബാഗൽക്കോട്ട്, ബെലഗാവി, യാദ്ഗീർ,റായ്ച്ചൂരു തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നു. ബെലഗാവി, ചിക്കോടി വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി നൽകി. മഹാരാഷ്ട്രയിലും ശക്തമായ മഴപെയ്യുന്നതിനാൽ കൃഷ്ണനദി…

Read More

ഈ നഗരത്തിൽ വെബ് ടാക്സികളും സുരക്ഷിതമല്ല!ഊബറിനെതിരെ ഗുരുതര ആരോപണവുമായി യുവതി ട്വിറ്ററിൽ.

ബെംഗളൂരു : ഡ്രൈവറിൽ നിന്നുള്ള മാന്യമല്ലാത്ത പെരുമാറ്റം മുലം സുരക്ഷാ ബട്ടൺ അമർത്തിയ യുവതിയെ അർദ്ധരാത്രിയിൽ നടുറോഡിൽ ഉപേക്ഷിച്ച് ഊബർ. അതിഭീകരമായ സാഹചര്യത്തെക്കുറിച്ച് ഒരു യുവതി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടക്കുന്നത്, സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി രാത്രി 7 മണിക്ക് ഊബർ ടാക്സിയിൽ കയറി. 7 നു മുൻപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകണം എന്നും കൂട്ടുകാരുമായി മദ്യപിച്ച് സമയം വൈകിപ്പിക്കരുതെന്ന് ഡ്രൈവർ യുവതി ഉപദേശിച്ചു. താൻ മദ്യപിച്ചിട്ടില്ലെന്നും സ്വന്തംകാര്യം നോക്കിയാൽ മതി എന്നും…

Read More
Click Here to Follow Us