204 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തി കേസുമായി ഡി.കെ ശിവകുമാർ

ബെംഗളൂരു: ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ അപകീർത്തി കേസുമായി കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ ശിവകുമാർ.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ ഒത്തുതീർ‌പ്പാക്കാൻ ശിവകുമാർ ബിജെപി നേതാക്കളെ സമീപിച്ചെന്ന ആരോപണത്തെ തുടർന്നാണ് 204 കോടി രൂപയുടെ നഷ്ടപരിഹാരം തേടി രാമനഗര മജിസ്ട്രേറ്റ് കോടതിയെ ശിവകുമാർ സമീപിച്ചത്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

കേസ് സെപ്റ്റംബർ 18ന് പരിഗണിക്കും. കേസ് അന്വേഷണം ഉപേക്ഷിച്ചാൽ ബിജെപി സർക്കാർ രൂപീകരണം തടയുന്ന പ്രവർത്തനങ്ങളിൽ  നിന്നു മാറിനിൽക്കാമെന്നു ശിവകുമാർ ഉറപ്പു നൽകിയതായും യത്നൽ ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ  പ്രതിച്ഛായയ്ക്കു മങ്ങലേറ്റെന്നും ശിവകുമാർ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts