ബെംഗളൂരു എയർപോർട്ടിൽ സ്വർണക്കടത്ത് ശ്രമം; ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 1 കിലോ സ്വർണ്ണം!!

ബെംഗളൂരു: രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.05 കിലോ സ്വർണവുമായി കെംപെഗൗഡ(ബെംഗളൂരു) വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ. ദുബായിൽനിന്ന് ഗോവ വഴിയാണ് ഇവർ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്.

കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചനിലയിലായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസഥർ രണ്ടുപേരെയും വിശദമായി പരിശോധിച്ചത്. 37.4 ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വർണത്തിന്റെ മതിപ്പുവില.

അന്വേഷണം പുരോഗമിക്കുന്നതിനാൽ പിടിയിലായവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വർണം കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുന്നരീതി വർധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ പരിശോധനയിൽ കണ്ടുപിടിക്കാൻകഴിയാത്തതാണ് കള്ളക്കടത്തുകാർ ഈ രീതി ഉപയോഗിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഇത്തരം കടത്തുകൾക്കു പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കാണ് കടത്തിക്കൊണ്ടുവരുന്ന സ്വർണം വിതരണംചെയ്യുന്നത്. താഴേക്കിടയിലുള്ള കണ്ണികളാണ് ഇത്തരം സംഭവങ്ങളിൽ പിടിയിലാകുന്നത്.

സംഘത്തിലെ ഒന്നോ രണ്ടോപേരുമായിമാത്രമായിരിക്കും ഇവരുടെ ബന്ധം. അതിനാൽ സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ ഇത്തരം കണ്ണികളിൽനിന്ന് ലഭിക്കാൻ ബുദ്ധിമുട്ടാണ്. അതേസമയം, ആറുമാസമായി ബെംഗളൂരു വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിൽ താരതമ്യേന കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts