ഡൽഹി :രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന. അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
Read MoreDay: 28 August 2019
തരൂരിനെയും ജയറാം രമേശിനേയും രൂക്ഷമായി വിമർശിച്ച് മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലി.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് ദേശീയ നേതാവ് വീരപ്പ മൊയ്‍ലിയും രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ശശിതരൂര്‍ എന്നിവര്‍ക്കെതിരെയാണ് വീരപ്പ മൊയ്‍ലി പരസ്യ വിമര്‍ശനമുന്നയിച്ചത്. രണ്ടാം യുപിഎയുടെ നയ വൈകല്യത്തിന് പ്രധാന കാരണം ജയറാം രമേശാണെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. മോദിയെ സ്തുതിച്ച് ജയറാം രമേശും ശശി തരൂരും രംഗത്തെത്തിയത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് വിട്ട് പോകുന്നവര്‍ക്ക് അത് നേരിട്ട് പറഞ്ഞാല്‍ മതി. പാര്‍ട്ടിയെയും…
Read Moreഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9,10 തീയതികളിൽ.
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9, 10 തീയതികളിൽ നടക്കും. മൈസൂരു റോഡ് ബ്യാട്ടരായണ പുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ കാലത്ത് 9 മുതൽ വൈകീട്ട് 8 മണിവരെയുള്ള ചന്തയിൽ നേന്ത്ര പഴം, കായ വറുത്തത്, ശർക്കര ഉപ്പേരി, പച്ചക്കറി, തുണിത്തരങ്ങൾ എന്നിവ ലഭ്യമായിരിക്കും എന്ന് ഡി.സി.എസ് പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ :+91 9845185326, +91 9886631528
Read Moreപനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.
ബെംഗളൂരു : പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. ഈസ്റ്റ് വെസ്റ്റ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് മരണപെട്ട രിഫാസ്. കുട്ടുകാരോടൊന്നിച്ച് വാടക വീട്ടിലായിരുന്നു താമസം ഇന്നലെ രാവിലെയാണ് പനി അനുഭവപ്പെട്ടത് പക്ഷെ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. അവിടെയുണ്ടായിരുന്ന ഗുളികയും കഴിച്ച് കിടന്നതാണെന്നും ഇന്ന് നേരം പുലർന്നിട്ടും ഉണരാത്തത് കണ്ടപ്പോൾ സംശയം തോന്നിയ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും കൂടെയുണ്ടായിരുന്ന കൂട്ടുകാർ പറഞ്ഞു. പക്ഷെ ആശുപത്രിയിൽ എത്തുന്നതിൻ്റെ രണ്ട് മണിക്കൂറുമുൻപെ മരണം സംഭവിച്ചതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സാറ്റ്ലൈറ്റ് ഏരിയാ കെ.എം.സി.സി നേതാവ് ശ്രീ…
Read Moreബി.ജെ.പിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു.
ബെംഗളൂരു : ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടും മുൻ എംഎൽസിയുമായ എ കെ സുബ്ബയ്യ (83)നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഭിഭാഷകനായിരുന്നു സുബ്ബയ്യ ജനസംഘ ത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസിലേക്കും പിന്നീട് ദളിലേക്കും കൂറുമാറിയിരുന്നു. ഏറെക്കാലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു 1936 മടിക്കേരി വിരാജ് പേട്ട ജനിച്ച സുബ്ബയ്യ 1980 ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ 18 അംഗങ്ങളുള്ള പാർട്ടിയായ ബിജെപി വളർന്നത്. ആർഎസ്എസിനെ വിമർശിച്ചതിനെ തുടർന്ന് ബി ജെ…
Read Moreഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ചന്ദ്രയാന്‍-2’ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു
ബെംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ചന്ദ്രയാന്‍-2’ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടാണ് ചന്ദ്രയാന്‍ ഐ.എസ്.ആര്‍.ഒയുടെ അഭിമാനമുയര്‍ത്തിയത്. ഇന്ന് രാവിലെ 9:04നാണ് ചന്ദ്രയാന്റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടര്‍ന്ന് വെറും 11:90 സെക്കന്റുകള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കുകയായിരുന്നു. ഭ്രമണ പഥം മാറ്റിയതോടെ പേടകത്തിന്റെ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയിട്ടുണ്ട്. പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. മറ്റന്നാളാണ് അടുത്ത ഭ്രമണപഥമാറ്റം. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്കായിരിക്കും ഇത് നടക്കുക. സെപ്തംബര്‍ രണ്ടിന്…
Read Moreകെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു: ചിക്കബലാപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ സാരിഗേ ബസ് അപകടത്തിൽ പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപകടത്തിൽ ഡ്രൈവർ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.എല്ലാവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഹൈദരാബാദ് റോഡിലെ ദേവനഹള്ളി ടോൾ ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Read Moreകനത്തമഴയില്‍ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം തീവണ്ടിയോടില്ല
ബെംഗളൂരു: കനത്തമഴയില്‍ മംഗളൂരുവിനടുത്ത് കൊങ്കണ്‍ പാതയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം ഇത് വഴി തീവണ്ടിയോടില്ല. 23-ന് പുലര്‍ച്ചെയാണ് ജോക്കട്ടെ-പടീല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍ പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണത്. ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചില തീവണ്ടികള്‍ വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തു. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിര്‍മിച്ച് തീവണ്ടിസര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മൂന്നുദിവസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിര്‍മിക്കാനാകൂ. റദ്ദാക്കിയ ട്രെയ്‌നുകൾ: ചൊവ്വാഴ്ച പുറപ്പെടേണ്ട കെ.എസ്.ആര്‍. ബെംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്(16517), ഭാവനഗര്‍-…
Read Moreനഗരത്തിലെ ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ!!
ബെംഗളൂരു: ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ. ഇത് അന്വേഷിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നിർദേശ പ്രകാരം ഇതുസംബന്ധിച്ച കത്ത് തിങ്കളാഴ്ച അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് ഇന്ദിരാ കാന്റീനുകളെ ഉയർത്തിക്കാട്ടിയിരുന്നത്. സംസ്ഥാനസർക്കാർ നൽകുന്ന സബ്‌സിഡി കാന്റീനുകൾ കരാറെടുത്തവർ അർഹതപ്പെട്ടതിലുമേറെ കൈവശപ്പെടുത്തുന്നുവെന്നും നിർമാണ ഘട്ടത്തിൽ വൻ അഴിമതി നടന്നുവെന്നുമാണ് ഇന്ദിരാ കാന്റീനുകൾക്കെതിരായ പ്രധാന ആരോപണം. കാന്റീനുകളുടെ നടത്തിപ്പ് കരാറെടുത്ത ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി, റിവാർഡ്‌സ് എന്നീ കമ്പനികൾ ഇതുവരെ 6.8 കോടി സബ്‌സിഡിയിനത്തിൽ കൈപ്പറ്റി. ഇത്…
Read Moreജനാർദന റെഡ്ഡിയുടെ ജാമ്യത്തിനായി മുൻ ജഡ്‌ജിക്ക് വാഗ്‌ദാനം ചെയ്തത് 40 കോടി!!
ബെംഗളൂരു: അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ കർണാടകത്തിലെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് മുൻ സി.ബി.ഐ. ജഡ്ജിയുടെ മൊഴി. ഹൈദരാബാദിലെ പ്രത്യേക കോടതിയിലാണ് മുൻജഡ്ജി നാഗമാരുതി ശർമ മൊഴിനൽകിയത്. എന്നാൽ, വാഗ്ദാനം നിരസിക്കുകയും ജനാർദന റെഡ്ഡിയുടെ ജാമ്യഹർജി തള്ളുകയും ചെയ്തെന്ന് മുൻജഡ്ജി വെളിപ്പെടുത്തി. 2012 ഏപ്രിലിൽ ആന്ധ്രാ ഹൈക്കോടതിയിലെ ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ജാമ്യം അനുവദിച്ചാൽ പണംനൽകാമെന്ന വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം കോടതിക്കുമുമ്പാകെ മൊഴിനൽകി. ജനാർദനറെഡ്ഡിയുടെ പേരിലുള്ള കേസ് പരിഗണിച്ചിരുന്നത് സി.ബി.ഐ. പ്രത്യേക ജഡ്ജിയായിരുന്ന…
Read More