പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് മികച്ചതെന്നും അദ്ദേഹം വേണ്ടെന്നുവച്ചിട്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കാത്തതെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്!! ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്റെ തമാശയില്‍ പൊതിഞ്ഞ പരാമര്‍ശം. എന്നാല്‍ ട്രംപ് മോദിയെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം!! ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ടുകൊണ്ടാണ്, ട്രംപ് മോദിയുടെ ഇംഗ്ലീഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ”സത്യത്തില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മികച്ചതാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കാത്തത്” -ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ്…
Read MoreDay: 26 August 2019
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പിടിയിൽ; സംഘത്തിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ!
ബെംഗളൂരു: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ എട്ടുപേരെ പുലികേശി നഗർ പോലീസ് പിടികൂടി. 3 പേർ 18 വയസ്സിന് താഴെയുള്ളവരാണ് .ഇവരിൽ നിന്ന് 12 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തു. രാവിലെയും വൈകിട്ടും തിരക്ക് കുറവുള്ള റോഡിലൂടെ നടക്കുന്ന സ്ത്രീകളെ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.
Read Moreജൻമദിനമാഘോഷിക്കാൻ നന്ദി ഹിൽസിലേക്ക് പോയ നാല് സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചു;5 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരു : ജന്മദിനാഘോഷത്തോടനുബന്ധിച്ച് നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോയ 4 യുവാക്കൾ ദേവനഹള്ളി ഹന്ദരഹളളി ക്രോസിലുണ്ടായ കാറപകടത്തിൽ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിൽ 3 തവണ മലക്കം മറിയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സുന്ദർ (25), നാഗരാജു (25), അശോക് റെഡ്ഡി (25), മല്ലികാർജുന റെഡ്ഡി (26) എന്നിവരാണ് മരിച്ചത്. മല്ലികാർജുനയുടെ ജൻമദിനം ആഘോഷിക്കാനാണ് എം എസ് പാളയയിലെ വീട്ടിൽ നിന്ന് തിരിച്ചത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്, അശോക് റെഡ്ഡിയാണ് കാർ…
Read Moreപ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു
ബെംഗളൂരു: പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു. ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, ഗദക്, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ഈ പ്രദേശങ്ങളിലെ റോഡും പാലങ്ങളുമെല്ലാം പുനർനിർമിക്കേണ്ട സാഹചര്യമാണ്. വടക്കൻ കർണാടകയിലും കുടകിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ഒട്ടേറെപ്പേരാണുള്ളത്. വീടുതകർന്നതും അപകടസാധ്യത നിലനിൽക്കുന്നതുമാണ് ഇവർക്ക് തിരികെപ്പോകാൻ വിഘാതമാകുന്നത്. ഇതുവരെ സംസ്ഥാനസർക്കാർ 309 കോടിരൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും തുകയനുവദിക്കും. റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിന് കോടിക്കണക്കിനുരൂപ കണ്ടെത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കനത്തമഴയിൽ സംസ്ഥാനത്ത് 30,000 കോടി രൂപയുടെ…
Read Moreപുത്തുമലയിലെ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും; കവളപ്പാറയില്‍ 11 പേർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
മലപ്പുറം: പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവില്‍ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പുത്തുമലയില്‍ നിന്ന് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തെരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തെരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ്…
Read Moreബി.ജെ.പിയേക്കാൾ ദളിന് വെല്ലുവിളിയായത് സിദ്ധരാമയ്യ:കുമാരസ്വാമി; കുമാരസ്വാമി തന്നെ കാണുന്നത് ശത്രുവായി:സിദ്ധരാമയ്യ ;പ്രതിപക്ഷത്തെ ചേരിപ്പോര് തുടരുന്നു.
ബെംഗളൂരു: കുമാരസ്വാമി തന്നെ ശത്രുവിനെ പോലെയാണ് കാണുന്നതെന്നും ഇതും സർക്കാരിൻറെ വീഴ്ചക്ക് കാരണമായി എന്ന വിമർശനവുമായി സിദ്ധരാമയ്യ. ഒന്നാമത്തെ ശത്രുവായി ജെ.ഡി.എസിനെ പരിഗണിച്ചിരുന്നത് എന്ന് കുമാരസ്വാമിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ തൻറെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചത് ആണെന്ന് അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെക്കാൾ വെല്ലുവിളി ആയത് സിദ്ധരാമയ്യ ആണെന്ന് മാത്രമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞതെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോൺഗ്രസ് നേതാവും സുഹൃത്തുമായി കുമാരസ്വാമി തന്നെ പരിഗണിച്ചിരുന്നെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കില്ലായിരുന്നു…
Read Moreപാളയത്തിൽ പട! ഉപമുഖ്യമന്ത്രി പദത്തിനായുള്ള ഇടി തുടങ്ങി;കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കാത്ത് യെദിയൂരപ്പ.
ബെംഗളൂരു: മന്ത്രിമാരുടെ വകുപ്പു വിഭജനം വൈകുന്നതിനിടെ ബിജെപിക്ക് ഉള്ളിൽ ഉപമുഖ്യമന്ത്രിപദത്തിനായി ചരടുവലി മുറുകുന്നതായി വാർത്ത. മന്ത്രിമാരായ ശ്രീരാമുലു, കെ എസ് ഈശ്വരപ്പ, ആർ അശോക്, ഗോവിന്ദകർജോൾ എന്നിവരാണ് ഈ സ്ഥാനത്തിനായി മുൻനിരയിലുള്ളത്. മൂന്ന് ഉപമുഖ്യമന്ത്രിമാർ എങ്കിലും വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിന് ഉണ്ട്. താൻ ഉപമുഖ്യമന്ത്രി ആകണമെന്നാണ് ജനങ്ങൾആഗ്രഹിക്കുന്നതെന്ന് ബി. ശ്രീരാമുലു പറഞ്ഞു. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രിയുമാണ്. അയോഗ്യനാക്കപ്പെട്ട വിമത എംഎൽഎ രമേശ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ആക്കുന്നതിൽ എതിർപ്പില്ലെന്നും ശ്രീരാമലു പറഞ്ഞു. ദളിത്, വൊക്ക ലിംഗ,…
Read Moreകരീബിയന്‍ ടീമിന്റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു; ഇന്ത്യക്ക് ഉജ്വല വിജയം!!
ആന്റിഗ്വ: ബാറ്റിങ്ങും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങിയപ്പോള്‍ കരീബിയന്‍ ടീമിന്റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ 318 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 419 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കരീബിയന്‍ ടീമിന്റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ബുംറയുടെ കിടിലന്‍ പന്തുകള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുമായി വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനായി ചെയ്സും റോച്ചും കമ്മിന്‍സും മാത്രമാണ് രണ്ടക്കം…
Read Moreകർണാടക പി.സി.സി അദ്ധ്യക്ഷനാകാൻ ഡി.കെ.ശിവകുമാർ?
ബെംഗളൂരു : ജെ.ഡി.എസ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മാരെ മാറ്റിയതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസ് പാർട്ടിയിലും നേതൃമാറ്റം എന്ന് സൂചന. കർണാടക പി.സി.സി അദ്ധ്യക്ഷ സ്ഥാനം മുൻ മന്ത്രി ഡി.കെ.ശിവകുമാറിന് ലഭിച്ചേക്കും, എ.ഐ.സി.സി പ്രവർത്തക സമിതി യോഗത്തിൽ നിലവിലുള്ള അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവിനെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്. സോണിയ ഗാന്ധിയെ കാണുവാനായി കഴിഞ്ഞ ദിവസങ്ങളിൽ ശിവകുമാർ ഡൽഹിയിൽ എത്തിയിരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുന്നു അധ്യക്ഷ സ്ഥാനത്ത് ദിനേശ് പ്രാവിൻറെ കാലാവധി തീരാൻ ഇനിയും ഒന്നര വർഷം കൂടി ഉണ്ട്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ…
Read Moreമണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
ബെംഗളൂരു: മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കണ്‍ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മംഗളൂരു-ബെംഗളൂരു പാതയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു. കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞത് ഇന്ന് ഉച്ചയോടെ നീക്കാനാകും. ഇതിനായി രാത്രിയിലും തിരക്കിട്ട പണി തുടർന്നു.
Read More