ബെംഗളൂരു: മുൻകാലങ്ങളിൽ എടിഎം കാർഡിലെ രഹസ്യ വിവരങ്ങൾ റിബണിലാണ് ശേഖരിച്ചിരുന്നത്. കാർഡ് ഇടുന്ന ഭാഗത്ത് സ്കിമ്മർ സ്ഥാപിച്ചാണ് സൈബർ കവർച്ചക്കാർ ഇവ ചോർത്തിയിരുന്നത്.
എന്നാലിപ്പോൾ തട്ടിപ്പിനു തീരെ സാധ്യതയില്ലാത്ത ചിപ് ഘടിപ്പിച്ച കാർഡുകളാണ് ബാങ്കുകൾ നൽകുന്നത്. എന്നിട്ടും തട്ടിപ്പിൽ കുറവില്ലാത്തതാണ് പൊലീസിനെയും ബാങ്കുകളെയും വലയ്ക്കുന്നത്. തട്ടിപ്പ് സംഘത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. സമാന കേസിൽ ഒരാഴ്ചയ്ക്കിടെ 3 വിദേശികൾ പിടിയിലായ സാഹചര്യത്തിലാണ് തട്ടിപ്പ് സംഘത്തെ കുടുക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
ജയനഗറിലെ എടിഎം കൗണ്ടറിൽ സ്ഥാപിച്ച സ്കിമ്മർ തിരിച്ചെടുക്കാൻ വന്നപ്പോഴാണ് 2 വിദേശികളെ തിലക് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപു ടൂറിസ്റ്റ് വീസയിൽ എത്തിയവരാണിവർ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ, സെക്യൂരിറ്റി ഗാർഡ് ഇല്ലാത്ത എടിഎം മെഷീനുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഇവർ വലിയ സംഘത്തിലെ കണ്ണികളാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കൂട്ടാളികൾക്കായും അന്വേഷണം ഊർജിതമാക്കിയത്.
ഈ വർഷം ഇതുവരെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് 1186 പരാതികളാണ് ബെംഗളൂരു സൈബർ ക്രൈം പൊലീസിനു ലഭിച്ചത്. ഇത്തരം സംഭവങ്ങൾക്കു പിന്നിൽ ഭൂരിഭാഗവും വിദേശികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.