ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. മാത്രമല്ല മുന്‍ കേരള ഗവര്‍ണറുമായിരുന്നു.

Read More

അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി!!

ഗാന്ധിനഗര്‍: പ്രാചീനതയിലേയ്ക്ക് തിരിഞ്ഞു നടക്കുകയാണ് ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം!! ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലെ ഠാക്കോര്‍ സമുദായമാണ് പുതിയ നിരോധിത ‘നിയമങ്ങളുടെ’ ഒരു പട്ടിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതില്‍ ഏറ്റവും അതിശയിപ്പിക്കുന്ന നിയമമാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുന്നത്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ വിരല്‍തുമ്പില്‍ നേടിയെടുക്കുമ്പോഴാണ് ഠാക്കോര്‍ സമുദായം വിചിത്ര നിയമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. നിയമം അവിടെയും തീരുന്നില്ല, അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും…

Read More

സംസ്ഥാനത്ത് പേയിങ് ഗസ്റ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: സംസ്ഥാനത്ത് പേയിങ് ഗസ്റ്റ് (പി.ജി.) താമസസൗകര്യങ്ങൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി അർബൻ ഡെവലപ്പ്‌മെന്റ് വകുപ്പ് കരട് നിർദേശം പുറത്തിറക്കി. നഗരമേഖലകളിലാണ് പി.ജി. താമസസൗകര്യങ്ങൾ കൂടുതലായി ഉള്ളത്. ബെംഗളൂരുവിൽ മാത്രം നൂറുകണക്കിന് പി.ജി.കളാണുള്ളത്. അനുമതിയില്ലാതെ നടത്തുന്ന പി.ജി.കളും ഉണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ സ്ത്രീകളുടെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി പരാതി ഉയർന്നിരുന്നു. നിയന്ത്രണം കൊണ്ടുവന്നാൽ അനധികൃത പി.ജി.കൾ നിർത്തലാക്കാൻ സാധിക്കും. പി.ജി. താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.…

Read More

നമ്മ മെട്രോ: നഷ്ടപ്പെട്ടത് 50 ലക്ഷം രൂപയുടെ ടോക്കണുകൾ!!

ബെംഗളൂരു: നമ്മ മെട്രോയിൽ ഇതുവരെ 50 ലക്ഷം രൂപയുടെ ടോക്കണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 2011 ഒക്ടോബർ 20 മുതൽ 2019 ഏപ്രിൽ ഒന്നു വരെ 2,33,207 ടോക്കണുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെ ടോക്കൺ നഷ്ടപ്പെടുന്നതു മൂലവും ചില യാത്രക്കാർ ടോക്കൺ തിരിച്ച് നൽകാതെ പുറത്തു കടക്കുന്നതു മൂലവുമാണ് ഇത്രയും നഷ്ടപ്പെട്ടത്. 2018-19 വർഷം മാത്രം 58,142 ടോക്കണുകൾ നഷ്ടപ്പെട്ടു. ദിവസേന നാലു ലക്ഷത്തോളം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നതിൽ 59 ശതമാനം പേരും സ്മാർട്ട്കാർഡ് ഉപഭോക്താക്കളാണ്. പുറത്തേക്ക് കടക്കാൻ നേരം ടിക്കറ്റ് കാണിക്കാത്തതിനാൽ 2014-15-നും 2018-19-നുമിടയിൽ യാത്രക്കാരിൽനിന്ന് പിഴയിനത്തിൽ…

Read More

കേരളത്തിൽ മഴ കനക്കുന്നു; 3 മരണം, നിരവധി നാശനഷ്ടങ്ങള്‍, നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയെതുടര്‍ന്ന് ഇതുവരെ 3 പേരുടെ ജീവന്‍ നഷ്ടമായി. നാലുപേരെ കാണാനില്ല. മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്നാന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി.കോശി മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ മരിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

Read More

സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ.ടി.സിക്ക് മുൻപേ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;തിരക്കനുസരിച്ച് 30സ്ഷെലുകൾ വരെ അനുവദിക്കുമെന്ന് കർണാടക.

ബെംഗളൂരു : സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ ടി സിക്ക് മുൻപേ തന്നെ കൂടുതൽ സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14-ന് കോട്ടയം (1490) എറണാകുളം (1490) തൃശൂർ (1370) പാലക്കാട് (1327) എന്നിവിടങ്ങളിലെ 5 എസി ബസ് സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. തിരക്ക് കൂടുന്നതിനനുസരിച്ച് കേരളത്തിലേക്ക് 30 സ്പെഷ്യൽ ബസുകൾ വരെ ഉണ്ടാകും. എറണാകുളത്തേക്ക് 1500 മുതൽ 2300 രൂപ വരെയാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് ചാർജ്. കർണാടക ആർടിസിയിൽ  1113-1536 രൂപയാണ് എ സി മൾട്ടി ആക്സിൽ ബസുകളിൽ…

Read More
Click Here to Follow Us