നഗരത്തിലെ ട്രാഫിക് പോലീസുകാരുടെ വൻ അഴിമതി തുറന്നുകാട്ടുന്ന റിപ്പോർട്ട് പ്രക്ഷേപണം ചെയ്ത് ന്യൂസ് 18 കന്നഡ;വനിതാ റിപ്പോർട്ടറുടെ ധൈര്യത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ.

ബെംഗളൂരു : സ്വന്തമായി വാഹനമോടിച്ച് ഈ നഗരത്തിൽ യാത്ര ചെയ്യുന്നവർക്ക് ട്രാഫിക് പോലീസിന്റെ അഴിമതിയെ കുറിച്ച് ഒരു ആമുഖം ആവശ്യമാണെന്ന് തോന്നുന്നില്ല.

എന്തെങ്കിലും കാരണം പറഞ്ഞ് പിടിക്കുകയും പിന്നീട് കൈക്കൂലി വാങ്ങി പറഞ്ഞയക്കുകയും ചെയ്യുന്നത് ഒരു സാധാരണ സംഭവമാണ് ഇവിടെ.

മറ്റൊരു മേഖലയാണ് അനധികൃത പാർക്കിംഗ്, അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ ടോവിംഗ് വാഹനത്തിൽ എടുത്തു കൊണ്ടോ വലിച്ചു കൊണ്ടോ പോവുകയാണ് ഇവിടുത്തെ പതിവ്, അശ്രദ്ധമായി തുടരുന്ന ഈ ജോലിയിൽ സാധാരണയായി വാഹനങ്ങൾക്ക് കേടുപറ്റാറുണ്ട്, എന്നാൽ അതിനൊന്നും ട്രാഫിക് പോലീസ് മറുപടി നൽകാറില്ല.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

മറ്റൊരു പ്രധാന ആരോപണം സ്വകാര്യ വ്യക്തികൾക്ക് കോൺട്രാക്റ്റിൽ കൊടുത്തിട്ടുള്ള ഈ ടോവിംഗ് വാഹനം പോലീസ് അധികാരികളുടേത് തന്നെയാണ് എന്നതാണ്, തെറ്റായ മാർഗ്ഗത്തിൽ ടെണ്ടറിംഗ് നടത്തി അവർ ഈ ജോലി കൈക്കലാക്കുകയും ചില യുവാക്കളെ വച്ച് പിരിവ് തുടരുകയും ചെയ്യുന്നു.

ഇതെല്ലാം പരസ്യമായ രഹസ്യമാണെങ്കിലും ന്യൂസ് 18 കന്നഡയുടെ ഒരു മാധ്യമ പ്രവർത്തക ചെയ്ത റിപ്പോർട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്, മാധ്യമ പ്രവർത്തകയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടും പലരും മുന്നോട്ട് വന്നിട്ടുണ്ട്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

വീഡിയോ താഴെ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts