കുടകിൽ കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്; മുൻകരുതലുകൾ കർശനമാക്കാൻ നിർദ്ദേശം

ബെംഗളൂരു: കഴിഞ്ഞ വർഷകാലത്ത് കർണാടകയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് കുടക്. മണ്ണിടിച്ചിൽ രൂക്ഷമായ ഇവിടെ നൂറുകണക്കിന് വീടുകളാണ് തകർന്നിരുന്നത്. 147 പേർ മരിക്കുകയുമുണ്ടായി. വ്യാഴാഴ്ചയോടെ  കാലവർഷം കനക്കുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കുടകിൽ മുൻകരുതലുകൾ കർശനമാക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ആന്നീസ് കെ.ജോയ് നിർദേശിച്ചു.

പ്രകൃതിക്ഷോഭമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാടകവീടുകളിൽ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് മൂന്നുമാസത്തെ വാടക നൽകാനും തീരുമാനിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട വകുപ്പധികൃതരോട് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.

അസുഖബാധിതരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ദേശീയ പ്രകൃതി ദുരന്തനിവാരണസേന ഇതിതായി പ്രവർത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

ദുരന്തനിവാരണത്തിനായി മണ്ണുമാന്തി, ആംബുലൻസ് എന്നിവ ഒരുക്കിയതായും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. പുനരധിവാസം, വാടകവീടുകളിൽ താമസിക്കുന്നവർക്ക് വാടക നൽകൽ, രോഗികളെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റൽ എന്നീ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനും ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us