ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. ആദ്യമായി പാര്‍ലമെന്‍റിലെത്തിയ ഇരുവരുടെയും ‘വസ്ത്രധാരണം’ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇരുവരും ഗ്ലാമര്‍ വേഷത്തില്‍ പാര്‍ലമെന്‍റിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മിമി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ട്രോളുകളും മീമുകളും നിറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരിക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത്…
Read MoreMonth: May 2019
കൊമെഡ്-കെ പരീക്ഷ: സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം; മുന്നിൽ ഇതരസംസ്ഥാനക്കാർ!
ബെംഗളൂരു: കൊമെഡ്-കെ പരീക്ഷ; സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം. സ്വകാര്യ എൻജിനീയറിങ് കോളേജുകളുടെ കൺസോർഷ്യമായ കൊമെഡ്- കെ നടത്തിയ പ്രവേശനപ്പരീക്ഷയിൽ ആദ്യസ്ഥാനങ്ങളിലെത്തിയവരിൽ അധികവും ഇതരസംസ്ഥാനക്കാർ. കർണാടകത്തിലെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശമായതായാണ് പരീക്ഷാഫലം സൂചിപ്പിക്കുന്നത്. 180-ൽ 169 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ അമിത് കുമാറാണ്. ആദ്യ 1000 റാങ്കുകാരിൽ 745 പേരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ സ്വകാര്യ എൻജിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്നത് കൊമെഡ്-കെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഈ വർഷം കൊമെഡ്-കെയുടെ കീഴിലുള്ള എൻജിനീയറിങ് സീറ്റുകളുടെ എണ്ണം 18,000-ത്തിനും 20,000-ത്തിനും…
Read Moreവിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ;ആളപായമില്ല;വന്‍ദുരന്തം വഴിമാറിയത് അഗ്നിശമന സേനയുടെ സമയബന്ധിതമായ ഇടപെടല്‍ കൊണ്ട്!
ബെംഗളൂരു: കെമ്പെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ 05:40 ഓടെയാണ് “ബുരിട്ടോ ബോയ്സ്” എന്നാ കടയില്‍ അഗ്നിബാധ ഉണ്ടായത്,ടെര്‍മിനലിനോട് അടുത്ത് കിടക്കുന്ന കെട്ടിടം ആണ് ഇത്. വിമാനത്താവളത്തിലെ അഗ്നിശമനസേന പെട്ടെന്ന് തന്നെ രംഗത്ത് വരികയും തീയണക്കുകയും ചെയ്തതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി.ഷോര്‍ട്ട് സര്‍ക്കീട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. തീ പിടിച്ച കടമുറി അന്വേഷണ വിധേയമായി പൂട്ടി ഇട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോയി.വിമാനങ്ങളുടെ യാത്രകളെയും ചെക്കിന്‍ നെയും തീപിടുത്തം ബാധിച്ചില്ല.
Read Moreബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദളിത് മേഖലയിൽ മുന്നാക്കവിഭാഗത്തിന്റ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ ജാതിസംഘർഷത്തിൽ 15 പേർക്ക് പരിക്ക്
ബെംഗളൂരു: ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദളിത് മേഖലയിൽ മുന്നാക്കവിഭാഗത്തിന്റ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ ജാതിസംഘർഷത്തിൽ 15 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് കലബുറഗി നഗരഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ചപ്പോൾ മുന്നാക്കവിഭാഗത്തിലെ ചിലർ നഗരഹള്ളിയിലെ ദളിത് മേഖലയിൽ പടക്കംപൊട്ടിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്. പടക്കംപൊട്ടിക്കുന്നത് പ്രദേശവാസികൾ തടഞ്ഞിരുന്നു. പിന്നീട് ഞായറാഴ്ച ദളിത് വിവാഹത്തിന്റെ റാലിക്കിടെ മുന്നാക്കവിഭാഗക്കാർ താമസിക്കുന്ന സ്ഥലത്ത് പടക്കംപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിവാഹറാലിക്കിടയിലേക്ക് കല്ലേറുണ്ടാവുകയും 15 പേർക്ക് പരിക്കേൽക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലബുറഗി എസ്.പി. അയഡ മാർട്ടിൻ…
Read Moreസംസ്ഥാനത്തുനിന്ന് തമിഴ്‌നാടിന് 9.19 ടി.എം.സി. വെള്ളം വിട്ടുനൽകാൻ നിർദ്ദേശം
ബെംഗളൂരു: സംസ്ഥാനത്തുനിന്ന് ജൂണിൽ തമിഴ്‌നാടിന് 9.19 ടി.എം.സി. വെള്ളം വിട്ടുനൽകാൻ നിർദ്ദേശം. ഇന്നലെ കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റിയാണ് (സി.ഡബ്ല്യു.എം.എ.) നിർദേശിച്ചത്. ബിലിഗുണ്ട്‌ലു അണയിൽനിന്നാണ് വെള്ളം നൽകേണ്ടതെന്ന് സി.ഡബ്ല്യു.എം.എ. ചെയർമാൻ എസ്. മസൂദ് ഹുസൈൻ പറഞ്ഞു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ജലക്ഷാമമാണ്. അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന് കേന്ദ്രം വരൾച്ചാ മുന്നറിയിപ്പുനൽകിയിരുന്നു. കേന്ദ്രത്തിന്റെയും തമിഴ്‌നാട്, കേരളം, കർണാടകം, പുതുച്ചേരി എന്നിവയുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വെള്ളം വിട്ടുനൽകാൻ തീരുമാനം എടുത്തത്.
Read Moreവീഴുമോ വാഴുമോ എന്ന് ഇന്നറിയാം;കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്;എത്രപേര്‍ വിട്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി!
ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാരിന്‍റെ ഭാവിയിൽ ആശങ്ക നിലനിൽക്കെ കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ൽ എത്ര എംഎൽഎമാർ യോഗത്തിനെത്തും എന്നത് നിർണായകമാവും. വിമതസ്വരമുയർത്തിയ രമേഷ് ജാർക്കിഹോളി, തനിക്കൊപ്പം ആറ് എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവർ വിട്ടുനിൽക്കുകയാണെങ്കിൽ കോൺഗ്രസും ജെഡിഎസും വീണ്ടും സമ്മർദത്തിലാവും. കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസിലെ വിമത എംഎൽഎമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കുമെന്ന് ഇവർക്ക് ഉറപ്പുനൽകിയതായാണ് സൂചന. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി,…
Read Moreനാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി!!
ബെംഗളൂരു: നാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി. മൂന്നുമാസംമുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമീസ് ഇരട്ടകളെ മൗറീഷ്യസിൽനിന്നു ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്. മൗറീഷ്യസിൽ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാൽ ജീവൻ രക്ഷിക്കാൻ വിദേശത്ത് കൊണ്ടുപോകണമെന്ന് അവിടത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മൗറീഷ്യസ് സർക്കാർ ചിന്തിച്ചത്. തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ പല ആശുപത്രികളെയും സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. തുടർന്നാണ് കുഞ്ഞുങ്ങളെ ബെംഗളൂരുവിലെത്തിച്ചത്. സാധാരണ നവജാതശിശുക്കളുടേതിനെക്കാൾ ദുർബലമായ ഒറ്റഹൃദയമാണ് സയാമീസ് ഇരട്ടകൾക്കുണ്ടായിരുന്നത്. ഇതോടെ ചികിത്സ കൂടുതൽ സങ്കീർണമായി. ഒറ്റഹൃദയംമാത്രമുള്ളതിനാൽ ഒരു…
Read Moreഐഎസ് തീവ്രവാദികള്‍ എന്ന് സംശയിച്ച വെള്ളബോട്ടിലെ പതിനഞ്ചു പേര്‍ മത്സ്യത്തൊഴിലാളികള്‍!
ശ്രീലങ്കയില്‍ നിന്ന് ഐ.എസ് തീവ്രവാദികള്‍ കടല്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസമായി കേരളാ തീരം അതീവ ജാഗ്രതയിലാണ്. വെള്ളബോട്ടില്‍ ഐഎസ് തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കടലോരത്ത് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് വെള്ളബോട്ടില്‍ സഞ്ചരിച്ച തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെയായിരുന്നു. ഇതോടെ ഐഎസ് ഭീഷണിയ്ക്ക് നേരിയ ശമനമായിയെന്നു പറയാം. ഇവര്‍ മീന്‍പിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോള്‍ എന്‍ജിന്‍ നിശ്ചലമായതിനെത്തുടര്‍ന്ന് കടലില്‍ അലയുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ പരിശോധനയില്‍ ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനിയില്‍ നിന്നുപോയ തീരദേശ എസ്‌ഐ എന്‍.പി…
Read Moreധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി
കാര്‍ഡിഫ്: ധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യ നേടിയ 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാ കടുവകളുടെ വീര്യം 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചതെങ്കിലും മുതലാക്കാനായില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ചു…
Read Moreവേനൽ മഴയിൽ മുങ്ങി നഗരം; മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യത!!
ബെംഗളൂരു: വേനൽ മഴയിൽ മുങ്ങി നഗരം. മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യത. കഴിഞ്ഞ രണ്ടു ദിവസം പെയ്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായി വെള്ളക്കെട്ട് രൂപപ്പെട്ടത് കോർപ്പറേഷന് തിരിച്ചടിയാകുകയാണ്. മഴക്കാലത്തിനുമുമ്പേ നഗരത്തിലെ ഓടകളും കനാലുകളും നവീകരിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ല. മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
Read More