ആശുപത്രിവരാന്തയിൽ പ്രസവവേദനയാൽ പുളയുന്ന ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു!

ബെംഗളൂരു: കോലാറിൽ സർക്കാർ ആശുപത്രിവരാന്തയിൽ പ്രസവവേദനയാൽ പുളയുന്ന ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു. നാലുമണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിക്കാത്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. https://twitter.com/nimeshika_j/status/1133601972353822725 കോലാർ സ്വദേശിയായ സമീന(22)യെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കെ.ജി.എഫ്. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് റിയാസും രണ്ടു ബന്ധുക്കളും കൂടെയുണ്ടായിരുന്നു. എന്നാൽ, മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് സമീപത്തെ ആർ.എൽ. ജാലപ്പ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംഭവത്തെത്തുടർന്ന് കെ.ജി.എഫ്. സർക്കാർ ആശുപത്രിയിലെ ഡോ. ശിവകുമാറിനെ സസ്പെൻഡ് ചെയ്തു.

Read More

ഇനി ‘ഓപ്പറേഷൻ താമര’ തന്നെ ശരണം!! കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ 79 എം.എൽ.എ.മാരിൽ 72 പേരും പങ്കെടുത്തു.

ബെംഗളൂരു: കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ 79 എം.എൽ.എ.മാരിൽ 72 പേരും പങ്കെടുത്തു. മുൻമന്ത്രിമാരായ രമേശ് ജാർക്കിഹോളിയും റോഷൻ ബെയ്ഗും വിട്ടുനിന്നെങ്കിലും വിമതപക്ഷത്തുണ്ടായിരുന്ന മഹേഷ് കുമത്തല്ലി, ഡി. സുധാകർ, ബി.സി. പാട്ടീൽ എന്നിവരെ യോഗത്തിനെത്തിക്കാൻ നേതൃത്വത്തിന്‌ കഴിഞ്ഞു. മുൻകൂട്ടി അനുമതി വാങ്ങിയ മന്ത്രി സതീഷ് ജാർക്കിഹോളി, റഹീം ഖാൻ, രാജശേഖരപാട്ടീൽ എന്നിവരടക്കം അഞ്ചുപേരും എത്തിയില്ല. പത്ത് എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നായിരുന്നു വിമതനേതാവ് രമേശ് ജാർക്കിഹോളിയുടെ അവകാശവാദം. എന്നാൽ, വിമതപക്ഷത്തുള്ളവരെയടക്കം യോഗത്തിന് എത്തിക്കാൻ കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനോട് ഭൂരിപക്ഷം എം.എൽ.എ.മാർക്കും താത്പര്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ…

Read More

“നരേന്ദ്രന് ഇത് രണ്ടാം ഊഴം”;മികച്ച വിജയത്തിന് ശേഷം നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഡൽഹി :രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴിന് ദില്ലിയിൽ രാഷ്ട്രപതി ഭവനിൽ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅ‍ജുൻ മേഖ്‍വാൾ എന്നിവർ തുടരും. ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ…

Read More

ഐ.ആര്‍.സി.ടി.സി പോര്‍ട്ടലില്‍ വന്ന അശ്ലീല പരസ്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് കിട്ടിയ മറുപടി കണ്ട് കണ്ണ് തള്ളി യുവാവ്‌.

പലസൈറ്റുകളും കയറുന്നവര്‍ക്ക് മുന്നില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ ഇതിന് കാരണം തിരഞ്ഞുപോയാല്‍ ചിലപ്പോള്‍ ശരിക്കും പെട്ടേക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ബുക്കിംഗ് സൈറ്റാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ലക്ഷങ്ങളുടെ ട്രാഫിക്കാണ് ഈ സൈറ്റില്‍ ഒരോ മണിക്കൂറിലും ഉണ്ടാകുന്നത്. അങ്ങനെയാണ് ഒരു വ്യക്തി പരാതിയുമായി ട്വിറ്ററില്‍ എത്തിയത്. താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം,ഐആര്‍സിസിടി…

Read More

കുമ്മനം രാജശേഖരന്‍ മോദി മന്ത്രി സഭയിലേക്ക്?;പുലര്‍ച്ചെ ആറുമണിക്ക് ഉള്ള വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും.

തിരുവനന്തപുരം : കുമ്മനം രാജശേഖരനോട് ഡല്‍ഹിയില്‍ എത്താന്‍ ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.അദ്ദേഹം നാളെ രാവിലെ ആറു മണിക്ക് ഉള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിക്കും. അതേസമയം എത്രപേര്‍ കേരളത്തില്‍ നിന്ന് പുതിയ മന്ത്രിസഭയില്‍ ഉണ്ട് എന്നത് വ്യക്തമല്ല,നിലവില്‍ വിനോദസഞ്ചാര വകുപ്പ് സഹമന്ത്രിയായ അല്‍ഫോന്‍സ്‌ കണ്ണന്താനം ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ ഉണ്ട്. സംസ്ഥാനത്തെ മുന്‍ ബി ജെ പി പ്രസിഡന്റും ആന്ധ്രപ്രദേശിന്റെ ചുമതല യുള്ള മുരളീധരനും ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്.ഇവര്‍ രണ്ടുപേരും നിലവില്‍ രാജ്യസഭ എം പി മാര്‍ ആണ്.കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി…

Read More

സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി;മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം അവഗണിച്ചു

ബെംഗളൂരു: സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിന് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം പോലീസ് അവഗണിച്ചു. ഈ സാഹചര്യത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയോടും, ഗതാഗത കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടും . ഏപ്രിൽ 21നാണ് കല്ലട ഗ്രൂപ്പിന്‍റെ തിരുവനന്തപുരം – ബെംഗളുരു ബസിൽ യാത്രക്കാരായ ചെറുപ്പക്കാരെ ബസിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തത്. സംഭവത്തിൽ…

Read More

പുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി!

പുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി! നിലവിലുള്ള ഡിടിഎച്ച്, കേബിൾ ടെലിവിഷൻ ചാനൽ വിതരണ രംഗത്തേക്കാണ് ജിയോ കടന്നുവരുന്നത്. ഗിഗാഫൈബർ ശൃഖലവഴി ടെലിവിഷൻ ചാനലുകൾ വിതരണം ചെയ്യാനാണ് ജിയോയുടെ പദ്ധതി. ‘ജിയോ ഹോം ടിവി’ എന്നായിരിക്കും ഈ സേവനത്തിന് പേര്. ഡിടിഎച്ച് സേവനരംഗത്ത് ഇതുവരെ ഉപയോഗിച്ചുവന്നിരുന്ന സാങ്കേതിക വിദ്യയിൽ നിന്നുമാറി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിയോ ഹോം സേവനം നൽകുക. ഡിടിഎച്ച് സേവനം പ്രത്യേകമായി നൽകുന്നതിന് പകരം ജിയോയുടെ ഗിഗാ ഫൈബർ ബ്രോഡ്ബാന്റ്…

Read More

ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.

വഡോദര: ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്‍റെ ഗ്രില്ലില്‍ കുടുങ്ങി. ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്‍റെ കൊളാപ്സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read More

തൃണമൂൽ കോൺഗ്രസിൽ നിന്ന് വീണ്ടും എംഎൽഎമാർ കൊഴിയുന്നു; ഇന്ന് ബിജെപിയിൽ ചേർന്ന മുനിറുൾ ഇസ്ലാം ബീർഭൂമിൽ നിന്നുള്ള പ്രതിനിധി.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വീണ്ടും എംഎല്‍എയുടെ കൊഴിഞ്ഞ് പോക്ക്. ഒരു തൃണമൂൽ കോണ്‍ഗ്രസ് എം എൽ എ കൂടി ബിജെപിയിൽ ചേർന്നു.  പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂൽ എം എൽ എ  മുനിറുൽ ഇസ്ലാം ആണ് ബിജെപിയിൽ ചേർന്നത്. ഇവിടെ നിന്നുള്ള മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട് . ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിവയ്ദ് ദാസ്  എന്നിവരാണ്  എം എൽ എ യ്ക്ക് ഒപ്പം ബിജെപിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല്‍ എമാര്‍ ബിജെപിയുമായി…

Read More

സമയം മാറി”ടൈമും”മാറി;ജനങ്ങളെ ഭിന്നിപ്പിക്കുന്ന നേതാവ് എന്നതില്‍ നിന്നും ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ് എന്ന് നരേന്ദ്ര മോദിയെക്കുറിച്ച് മാറ്റിപ്പറഞ്ഞ് “ടൈം മാഗസിന്‍”

ന്യൂയോർക്ക് : ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് കവർ സ്റ്റോറി ചെയ്ത ടൈം മാഗസിൻ നിലപാട് മാറ്റി. ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നു എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് നിലപാട് നിലപാട് മാറ്റം. ഭിന്നിപ്പിന്റെ നേതാവെന്നു സങ്കൽപ്പിക്കപ്പെടുന്ന ഒരാൾ എങ്ങനെയാണ് അധികാരം നിലനിർത്തുക യും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതെന്ന ചോദ്യവും ലേഖനം മുന്നോട്ടു വയ്‌ക്കുന്നു. വർഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ അതിജീവിക്കാൻ കഴിഞ്ഞതാണ് മോദിയുടെ ജനപിന്തുണ…

Read More
Click Here to Follow Us