പിണറായിയുടെ വീടിന് സമീപം കാലുവെട്ടിയ നിലയില്‍ പൂച്ചകളുടെ ജഡം; അന്വേഷണം തുടങ്ങി

ത​ല​ശേ​രി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നത് പതിവായതിനാല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന പിണറായിയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് ചത്ത പൂച്ചകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇരുപത്തിനാല് മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്.

ഈ മാസം 30ന് പിണറായിയില്‍ പൊലീസ് സ്റ്റേഷന്‍ നിലവില്‍ വരാനിരിക്കേ നിര്‍ദ്ദിഷ്ട പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്തായാണ് പൂച്ച ജഡങ്ങള്‍ കണ്ടെത്തിയതെന്നതും സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us