തിരുവനന്തപുരം : കുമ്മനം രാജശേഖരനോട് ഡല്‍ഹിയില്‍ എത്താന്‍ ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.അദ്ദേഹം നാളെ രാവിലെ ആറു മണിക്ക് ഉള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിക്കും.
അതേസമയം എത്രപേര്‍ കേരളത്തില്‍ നിന്ന് പുതിയ മന്ത്രിസഭയില്‍ ഉണ്ട് എന്നത് വ്യക്തമല്ല,നിലവില്‍ വിനോദസഞ്ചാര വകുപ്പ് സഹമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ ഉണ്ട്.
സംസ്ഥാനത്തെ മുന്‍ ബി ജെ പി പ്രസിഡന്റും ആന്ധ്രപ്രദേശിന്റെ ചുമതല യുള്ള മുരളീധരനും ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്.ഇവര്‍ രണ്ടുപേരും നിലവില്‍ രാജ്യസഭ എം പി മാര്‍ ആണ്.കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി സുരേഷ് ഗോപി ആണ്.
ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് ശശിതരൂരിന് എതിരെ തിരുവനന്തപുരത്ത് നിന്നും ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ സംഘ പരിവാറിന്‍റെ ആശയങ്ങളില്‍ ആകൃഷ്ടനായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം രാജി വച്ച് പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങുകയിരുന്നു.
നിലക്കല്‍ പ്രക്ഷോഭവും ആറന്മുള സമരവും ആണ് കുമ്മനം രാജശേഖരനെ കൂടുതല്‍ പൊതു സമ്മതനാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.