ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി.കമ്പനിയാകാന്‍ തയ്യാറായി ടി.സി.എസ്.

ബെംഗളൂരു: വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറിയേക്കുമെന്ന് സൂചന. മെയ് 23 ഓടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും. മെയ് 23 നാണ് ഇപ്പോള്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുളള ഡി എക്സ് സി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷനും (സി എസ് സി) ഹ്യുലെറ്റ് പക്കാര്‍ഡി(എച് പി) ന്‍റെ ഒരു വിഭാഗവും തമ്മില്‍ ലയിച്ചാണ് 2017 ല്‍ ഡി എക്സ് സി രൂപീകൃതമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,091 കോടി ഡോളറിന്‍റെ…

Read More

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!!

ബെംഗളൂരു: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!! കസ്റ്റംസ് ഉദ്യോഗസ്ഥരായ രജനീഷ് കുമാർ, സുദർശൻകുമാർ, ശിവകുമാർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്. കഴിഞ്ഞവർഷം 11 കിലോഗ്രാം സ്വർണവുമായി ആറുവിദേശികളെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. തുടർന്നുള്ള അന്വേഷണത്തിലാണ് കേസെടുത്തത്.

Read More

ഭിന്നലൈംഗിക വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ബെംഗളൂരുവിൽ!

ബെംഗളൂരു: ഭിന്നലൈംഗിക (എൽ.ജി.ബി.ടി.) വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ‘പ്രൈഡ് സർക്കിൾ’ എന്ന സംഘടന ജൂലായ് 12-ന് ഹോട്ടൽ ലളിത് അശോകിൽ സംഘടിപ്പിക്കുന്നു. 2020-ഓടെ ഭിന്നലൈംഗിക വിഭാഗക്കാർക്ക് ആയിരത്തോളം തൊഴിലവസരങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽമേളയിൽ അമ്പതോളം കമ്പനികൾ പങ്കെടുക്കുമെന്ന് ‘പ്രൈഡ് സർക്കിൾ’ അധികൃതർ അറിയിച്ചു. ഐ.ടി., ഫ്രണ്ട്ഓഫീസ്, ഓഫീസ് അഡ്മിൻ, ഹൗസ്‌കീപ്പിങ് തുടങ്ങിയ മേഖലകളിലാണ് അവസരമുണ്ടാവുക. തൊഴിലവസരങ്ങളും ഭിന്നലൈംഗിക വിഭാഗക്കാരും ബെംഗളൂരുവിൽ കൂടുതലായതിനാലാണ് ഇവിടെ തൊഴിൽമേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. താത്പര്യമുള്ള ഉദ്യോഗാർഥികൾ rise@thepridecircle.com എന്ന മെയിലിൽ അറിയിക്കണം.

Read More

ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

വിശാഖപട്ടണം: ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ടു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൃഥ്വി ഷായുടെ (56) തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (49) വെടിക്കെട്ട് ഇന്നിങ്‌സും ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ്…

Read More

കേരള സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം സംഘടിപ്പിക്കുന്നു; ഒന്നാം സമ്മാനം 25000 രൂപ.

ബെംഗളൂരു : കേരള സമാജം നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സാമൂഹിക സാംസ്കാരിക – മാനുഷിക വിഷയങ്ങളിൽ 5മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഡോക്യുമെൻററി, ആനിമേഷൻ, ഡ്രാമ, ലൈവ് ആക്ഷൻ, കോമഡി വിഭാഗത്തിലാണ് മൽസരങ്ങൾ നടത്തുന്നത്. എൻട്രികൾ ജൂൺ 15 വരെ സമർപ്പിക്കാം, ജൂലൈ 7ന് ഇന്ദിരാനഗർ കൈരളി നികേതൻ ഹാളിൽ വച്ച് നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഒന്നാം സമ്മാനം 25000 രൂപയാണ്, ഏറ്റവും നല്ല നടൻ നടി എന്നിവർക്ക് 5000 രൂപ വീതവും സമ്മാനമുണ്ട്. എൻട്രി…

Read More

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം. വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. ലൈംഗികാരോപണക്കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ഹോക്കി സ്റ്റേഡിയത്തിന് സമീപം നടത്തിയ പ്രതിഷേധ പരിപാടിയിൽ ഗൊഗോയിക്കെതിരേയുള്ള പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു. ഒക്ടോബറിൽ രണ്ടുദിവസങ്ങളിലായി ചീഫ് ജസ്റ്റിസ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുംകാട്ടി സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തരസമിതി റിപ്പോർട്ട് നൽകിയിരുന്നു.

Read More

സംശയത്തിന് ഇടയാക്കുന്ന രീതിയാൽ മെട്രോ സ്റ്റേഷനിൽ കണ്ടെത്തി എന്ന പേരിൽ മാധ്യമങ്ങൾ പുറത്ത് വിട്ടത് തെറ്റായ ചിത്രം;തന്നെ എല്ലാവരും തീവ്രവാദിയായി മുദ്രകുത്തുന്നു എന്ന പരാതിയുമായി വാച്ച് കടക്കാരൻ പോലീസ് സ്റ്റേഷനിൽ; യഥാർത്ഥ”തീവ്രവാദി”യെ കണ്ടെത്താൻ കഴിയാതെ പോലീസ്.

ബെംഗളൂരു :മെജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് അജ്ഞാതനായ ഒരു വ്യക്തി കടന്നു കയറാൻ ശ്രമിച്ചു എന്ന പേരിൽ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ഒരു സാധാരണക്കാരന് ഇപ്പോൾ പ്രശ്നമായിരിക്കുകയാണ് ആണ്. വെളുത്ത കളർ കുർത്ത ധരിച്ചുകൊണ്ട് മെട്രോ സ്റ്റേഷനിലേക്ക് കയറുകയും മെട്രോ ജീവനക്കാർ പരിശോധിക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുകയും ചെയ്യുന്ന വീഡിയോ ചിത്രം ആണ് പ്രചരിക്കുന്നത്, ദിവസവും മെട്രോയിൽ നായന്തനഹള്ളയിൽ നിന്നും മെജസ്റ്റിക്കി ലേക്കും തിരിച്ചും യാത്ര ചെയ്യുന്ന റിയാസ് അഹമ്മദ് ആണ് ഇത് എന്ന് പോലീസ് ഉറപ്പാക്കി. തന്നെ മീഡിയയും മറ്റും ചേർന്ന് തീവ്രവാദിയായി ചിത്രീകരിക്കുന്നു എന്ന പരാതിയുമായി…

Read More

കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം മേധാവിയും മുന്‍കന്നഡ നടിയുമായ ദിവ്യാ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിന് എതിരെ കേസെടുത്തു.

ബെംഗളൂരു : സമൂഹമാധ്യമത്തിലൂടെ കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം പിയുമായ ദിവ്യ സ്പന്ദന എന്നാ രമ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. രമ്യ അഭിനയിച്ച ആദ്യകാല സിനിമകളിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച്  മോശം ഭാഷയില്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് രമ്യയുടെ അഭിഭാഷക എച് വി ഭവ്യ പരാതിയില്‍ പറയുന്നത്. കന്നടയിലെ പ്രശസ്തനായ എഴുത്തുകാരനും നരേന്ദ്ര മോഡി യെ അനുകൂലിക്കുന്ന ആളും ആണ് നവീന്‍ സാഗര്‍.

Read More

ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ ന്യൂസും വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്!!

ബെംഗളൂരു: ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള കന്നഡ ചാനലായ സുവര്‍ണ ന്യൂസ് വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദനയ്ക്ക്  ഏഷ്യാനെറ്റ് ന്യൂസിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനാണ് ഉത്തരവ്. 2013 ല്‍ ദിവ്യ ഫയല്‍ ചെയ്ത കേസില്‍ അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി-7 ന്റെതാണ് വിധി. 2013 ല്‍ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുവര്‍ണ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളിലും പരിപാടികളിലും, വാതുവെയ്പ്പിൽ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന…

Read More

ബെംഗളൂരു സർവകലാശാലാ കവാടത്തിലെ ബുദ്ധപ്രതിമ മാറ്റി സരസ്വതിപ്രതിമ പുനഃസ്ഥാപിക്കും!!

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച സരസ്വതിപ്രതിമ മാറ്റി ബുദ്ധപ്രതിമ സ്ഥാപിച്ചതിൽ പ്രതിഷേധകോലാഹലം. സരസ്വതിയുടെ പഴയ പ്രതിമ കേടുവന്നതിനാൽ പുതിയത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഏതാനും വിദ്യാർഥികളും അധ്യാപകരുംചേർന്ന് സരസ്വതിപ്രതിമയ്ക്കുപകരം ബുദ്ധപ്രതിമ സ്ഥാപിച്ചെന്നാണ് ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതിന്റെകാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചു. തുടർന്ന്, ബുദ്ധപ്രതിമ മാറ്റാൻ അധികൃതർ തീരുമാനിച്ചു. 46 വർഷമായി സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് പ്രവേശനകവാടത്തിലുണ്ടായിരുന്ന സരസ്വതിപ്രതിമ മാറ്റിയെന്നാണ് ആരോപണം. സർവകലാശാലാ വൈസ് ചാൻസലർ കെ.ആർ. വേണുഗോപാൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ തത്‌സ്ഥാനത്ത് സരസ്വതിയുടെ പുതിയ പ്രതിമ സ്ഥാപിക്കാൻ…

Read More