മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!!

ബെംഗളൂരു: മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!! ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ടി. സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരെ പരിശോധിച്ച സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. സ്വകാര്യ ചാനലുകൾ പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിലുള്ളയാൾ നയന്ദഹള്ളി സ്വദേശി റിയാസാണെന്ന് പോലീസ് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പതിവുയാത്രക്കാരനായതിനാൽ വിശദമായി ചോദ്യംചെയ്തശേഷം വിട്ടയച്ചു. റിയാസ് അകത്തുകടന്ന ഈസ്റ്റ് ഗേറ്റ് വഴി പ്രവേശിച്ച മറ്റൊരാൾ സുരക്ഷാപരിശോധനയ്ക്ക് വിസമ്മതിച്ച് കടന്നിട്ടുണ്ട്. റിയാസിന്റെ മൊഴിയെത്തുടർന്ന് സി.സി.ടി.വി. ദൃശ്യം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സുരക്ഷാപരിശോധന…

Read More

ഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം

ബെംഗളൂരു: കർണാടക പോലീസിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഗൗരി ലങ്കേഷ് വധവുമായി പ്രജ്ഞാസിങ്ങിന് ബന്ധമുണ്ടെന്ന തരത്തിൽ ഇംഗ്ലീഷ് പത്രത്തിൽവന്ന വാർത്തയെത്തുടർന്നാണ് വിശദീകരണം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 16 പേരെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റുചെയ്തത്. ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണത്തിൽ പ്രജ്ഞാസിങ്ങിന് ബന്ധമുള്ളതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറ്റപത്രത്തിൽ ഇത്തരത്തിലുള്ള ഒരു പരാമർശവുമില്ല -അന്വേഷണസംഘം വ്യക്തമാക്കി.

Read More

ശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി.

ബെംഗളൂരു: ശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി. ബി.ബി.എം.പി.യുടെ നീക്കത്തിനെതിരേ വ്യാഴാഴ്ച ഉച്ചയോടെ കടയുടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു. റസ്സൽ മാർക്കറ്റിന് സമീപം വാഹനപാർക്കിങ് നിരോധിച്ചതും കൈയേറ്റമൊഴിപ്പിക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ  ശ്രമവുമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു. മാർക്കറ്റിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ട്രാഫിക് പോലീസ് എടുത്തുകൊണ്ടുപോയത് പ്രതിഷേധം ശക്തമാക്കി. പാർക്കിങ് നിരോധിച്ചത് മാർക്കറ്റിലെ കച്ചവടത്തെ ബാധിച്ചെന്ന് റസ്സൽ മാർക്കറ്റ് വ്യാപാരിസംഘടന ആരോപിച്ചു. കഴിഞ്ഞദിവസം…

Read More

മഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു.

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു. അഴുക്കുചാലുകളിലും കനാലുകളിലും മാലിന്യമടിഞ്ഞതാണ് മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം പൊങ്ങുന്നതിന്റെ പ്രധാനകാരണം. നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ ബി.ബി.എം.പി. ചെയ്തുവരികയാണ്. മഴക്കാലത്തിന് മുമ്പ് അഴുക്കുചാലുകളിലെയും കനാലുകളിലെയും ചെളി നീക്കം ചെയ്യാൻ സ്വകാര്യകമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുന്നത്. 15 ട്രക്കുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ദിവസേന 880 തൊഴിലാളികളാണ് ചെളി നീക്കുന്നതിനായി പ്രയത്നിക്കുന്നത്. മുൻവർഷങ്ങളിൽ മഴക്കാലത്ത് റോഡുകളിൽ വെള്ളം പൊങ്ങിയതിനെതുടർന്ന് ഗതാഗതം താറുമാറായിരുന്നു. അഴുക്കുചാലുകളിൽനിന്നും…

Read More

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന.

ബെംഗളൂരു: ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎൻഎസ് സുമിത്രയിൽ കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍; മോദിയെ വിമർശിച്ച് ദിവ്യസ്പന്ദന. രാജീവ് ഗാന്ധി യുദ്ധക്കപ്പൽ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്ഷയ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് ദിവ്യ സ്പന്ദനയുടെ വിമർശനം. ഒരു കനേഡിയൻ പൗരൻ നാവികസേനയുടെ യുദ്ധക്ക പ്പലിനുള്ളിൽ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം. പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളിൽ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. മോദിയുമായും ബിജെപിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ്കുമാർ നേരത്തെ തിരഞ്ഞെടുപ്പിൽ വോട്ട്…

Read More

നാട്ടിൽ പോകുമ്പോൾ അധിക വില നൽകേണ്ട;സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനമേൽക്കേണ്ട;ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ടിക്കറ്റ് ഇന്ന് തന്നെ ഉറപ്പാക്കുക.

ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ മലയാളികൾ നേരിടുന്ന പ്രശ്നമാണ് കഴിഞ്ഞ കുറെ ആഴ്ചകളായി നമ്മൾ ചർച്ച ചെയ്യുന്നത്. സ്വകാര്യബസ് ജീവനക്കാരിൽ നിന്ന് ബെംഗളൂരു മലയാളികൾ നേരിടുന്ന സാമ്പത്തിക ശാരീരിക ഉപദ്രവങ്ങളുടെ കാര്യങ്ങൾ നമ്മൾ നിരവധി ചർച്ച ചെയ്തു. ഇവരുടെഭീഷണിയില്ലാതെ സൗകര്യപ്രദായി യാത്ര ചെയ്യാവുന്ന ഒരു മാധ്യമമാണ് തീവണ്ടി, ഈ വർഷം നാട്ടിലേക്ക് ഏറ്റവും തിരക്ക് ഉണ്ടാകാവുന്ന സമയമായ ഓണത്തിന് ഉള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. ഈവർഷം സെപ്റ്റംബർ 10 ന് ബുധനാഴ്ചയാണ് തിരുവോണം, അതിന്റെ തൊട്ടു മുൻപുള്ള ഏറ്റവും…

Read More

ഇല്ലാത്ത അർബുദത്തിന്റെ പേരിൽ ഈജിപ്ഷ്യൻ യുവതിയെ ചികിൽസിക്കുകയും 3 ശസ്ത്രക്രിയകൾ നടത്തുകയും കീമോ നടത്തുകയും ചെയ്തതായി പരാതി;ചികിൽസാ പിഴവിനെ തുടർന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശേഷാദ്രിപുരം അപ്പോളോ ആശുപത്രിക്കെതിരെ അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന യുവതി;വാദങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ.

ബെംഗളൂരു : ഇല്ലാത്ത അർബുധത്തിന്റെ പേരിൽ ചികിൽസ നടത്തുകയും കീമോ തെറാപ്പിക്ക് വിധേയമാക്കിയതായും പരാതി.അതേ ആശുപത്രിയിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഈജിപ്ഷ്യൻ യുവതിയായ മഗ്ദ ഹാരോൺ അലി അഹമ്മദ് (32) ആണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ശേഷാദ്രി പുരം അപ്പോളോ ആശുപത്രിക്ക് എതിരെയാണ് പരാതി. 2018ൽ വയറുവേദനയുളായി ഡോക്ടറെ സമീപിച്ച യുവതിക്ക് സർവിക്കൽ കാൻസർ ഉണ്ടെന്ന് ഡോക്ടർമാർ വിധി എഴുതുകയായിരുന്നു. ചികിൽസ ആരംഭിക്കുകയും ചെയ്തു.3 ശസ്ത്രക്രിയയും കീമോയും നടത്തി. 2019 ൽ മുംബൈയിലെ ഒരാശുപത്രിയിൽ പരിശോധന നടത്തുകയും നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ കൂടി…

Read More

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകാനും ശ്രദ്ധിക്കപ്പെടാനും… ഇത് പുതിയ ട്രെൻഡ്!!!

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്. ചില സമയങ്ങളില്‍ പുതിയ ട്രെന്‍ഡ് വളരെ വിചിത്രമായി തോന്നും. അത്തരത്തിലൊരു ട്രെന്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുരികവും, കണ്‍പീലികളുമൊക്കെ പരിപാലിക്കുന്നത് പോലെ…

Read More

വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു.

അഡിലാബാദ്: വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ മരിച്ചത്. ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന ഇറച്ചിക്കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്. ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള  അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ…

Read More

ഷവോമി എങ്ങനെയാണ് മൊബൈലുകള്‍ ഇത്രയും വില കുറച്ചു വില്‍ക്കുന്നത് ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.

2014 മുതല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ വ്യക്തമായ ഇടം ഉള്ള മൊബൈല്‍ ബ്രാന്‍ഡ്‌ ആണ് ചൈനീസ് കമ്പനിയായ ഷവോമിയുടേത്, ആദ്യം ഇറങ്ങിയ റെഡ് മി മുതല്‍ റെഡ് മി നോട്ട് 7 ,റെഡ് മി നോട്ട് 7 പ്രൊ വരെ എത്തി നില്‍ക്കുന്നു ഷവോമിയുടെ ഇന്ത്യക്കാരുടെ ഇടയില്‍ ഉള്ള പ്രഭാവം.എന്നാല്‍ ഇതേ സമയം പുറത്തിറങ്ങില ലീ ഇകോ അടക്കം ഉള്ള ചൈനീസ് ബ്രാന്‍ഡുകളെ ഇപ്പോള്‍ കാണാന്‍ പോലും ഇല്ല. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ ഷവോമി നോട്ട് 5 പ്രൊ 11 ലക്ഷം റേറ്റിംഗുകളും 1.2 ലക്ഷം റിവ്യൂ…

Read More