ബെംഗളൂരു: ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തും. ജില്ലാതിരഞ്ഞെടുപ്പ് ഒഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് മൂന്ന് പോളിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. റീജണൽ കമ്മിഷണർ ടി.കെ. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മന്ത്രി എച്ച്. ഡി. രേവണ്ണയുടെ മണ്ഡലമായ ഹൊളനരസിപുരയിലെ ബൂത്തിൽ കള്ളവോട്ടുചെയ്തെന്നും ഇതിന് രേവണ്ണ സഹായം നൽകിയെന്നും കാണിച്ച് ബി.ജെ.പി. പോളിങ് ഏജന്റുമാരായ മായണ്ണ, രാജു എന്നിവരാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. റീജണൽ കമ്മിഷണർ…
Read MoreMonth: May 2019
തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 6 വയസ്സുകാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി;ചികിത്സാ പിഴവ് എന്ന വാര്‍ത്ത നിഷേധിച്ച് ജൂബിലി മിഷന്‍ ആശുപത്രി;നിര്‍ധനരായ കുടുംബത്തിന്റെ ചികിത്സ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍.
തൃശ്ശൂര്‍: ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 6 വയസ്സുകാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. പട്ടിക്കാട് സ്വദേശിയായ സോന എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കുട്ടി ഇപ്പോള്‍ തൃശ്ശൂര്‍ മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ സോനയുടെ കഥ ചര്‍ച്ചയായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. കളിക്കുന്നതിടിനെ പെട്ടെന്ന് ബോധം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18-നാണ് സോന മോളെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന്…
Read Moreപ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു.
ഡല്‍ഹി :പ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ‘ചൗക്കീദാർ ചോർ ഹെ’ എന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞത്. റഫാൽ പുനപരിശോധനാ ഹർജിയിൽ പുതിയ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു ഇത്. എന്നാൽ കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു എന്ന രാഹുലിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം…
Read Moreനിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍;ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും.
ഡല്‍ഹി :അഞ്ചാം ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞു. സീറ്റിന്‍റെ എണ്ണക്കണക്ക് സംബന്ധിച്ച് കൂട്ടലിലും കിഴിക്കലിലുമാണ് എൻഡിഎയും മറുവശത്ത് പ്രതിപക്ഷവും. ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന ആദ്യഘട്ടങ്ങളിൽ നിന്ന് പുറത്തുവരുമ്പോൾ, നിർണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തൂക്ക് സഭ വന്നാൽ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദൽ സർക്കാർ…
Read Moreഭക്ഷണം വൈകിയതിന്റെ പേരിൽ ഡെലിവറി ബോയെ ക്രൂരമായി തല്ലിച്ചതച്ചു;അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലാക്കിയത് വഴിയാത്രക്കാർ.
ബെംഗളൂരു : ഭക്ഷണം വൈകി എന്ന് ആരോപിച്ച് ഫുഡ് ഡെലിവറിക്ക് എത്തിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതിയിൽ 5 പേർക്കെതിരെ കേസ്. ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ തിലക് കുമാറിന് ആണ് (28) ക്രൂരമായ മർദ്ദനമേറ്റത് ഡൊംളൂർ ലേ ഔട്ടിലെ റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അരമണിക്കൂർ വൈകിയതിന് തന്നെ ചിലർ ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിലെത്തിയ തിലക് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട വീട്ടിൽ താമസിക്കുന്ന അപ്പു , കൃഷ്ണ ഇവരുടെ മൂന്നു സുഹൃത്തുക്കൾ എന്നിവരെ പോലീസ് അറസ്റ്റ്…
Read Moreസ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!!
ചെന്നൈ: സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!! തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ തകരുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ വിജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മുംബൈയ്ക്കെതിരേ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്. മുംബൈ 18.3 ഓവറിൽ നാലു വിക്കറ്റ്…
Read Moreസ്വർണ വിൽപ്പനക്കാരുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്ന ആഘോഷമായി വീണ്ടും ഒരു അക്ഷയതൃതിയ കൂടി കടന്നു പോയി;ജ്വല്ലറികളിൽ വൻ തിരക്ക്.
ബെംഗളൂരു : വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട് എങ്ങിനെ വ്യവസായം വിജയകരമായി നടപ്പിലാക്കാം എന്ന പരിശ്രമത്തിന്റെ പരീക്ഷണ ശാലയിലെ ഏറ്റവും വലിയ ഫലമാണ് അക്ഷയ തൃതീയ എന്ന ആഘോഷം. ഈ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും വാരിക്കോരി നൽകുമെന്ന വിശ്വാസം പരസ്യം ചെയ്തതിന് ശേഷം അതിലെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ആഭരണ ക്കച്ചവടക്കാർക്ക് ആണെന്നതാണ് സത്യം. നഗരത്തിൽ അക്ഷയ തൃതീയ മികച്ച രീതിയിൽ ആണ് ആഘോഷിച്ചത്, നിരവധി നിരവധി ഓഫറുകളുമായി ആണ് സ്വർണ്ണക്കടക്കാർ ഉപഭോക്താക്കളെ ആകർഷിച്ചത്. തിരക്ക്…
Read Moreസിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് നേതാക്കൾ!!
ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് നേതാക്കൾ. മുതിർന്ന നേതാക്കളും എം.എൽ.എ.മാരുമായ ഡി. സുധാകർ, എസ്.ടി. സോമശേഖർ എന്നിവരാണ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. മന്ത്രിമാരായ എം.ബി. പാട്ടീൽ, ഡി.കെ. ശിവകുമാർ എന്നിവർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണച്ചു. മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളി നടത്തുന്ന വിഭാഗീയനീക്കത്തിനിടെയാണ് സിദ്ധരാമയ്യപക്ഷത്തെ നേതാക്കൾ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനുശേഷം ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. “സിദ്ധരാമയ്യയുടെ ഭരണത്തിൽ നല്ല കാര്യങ്ങൾ ഏറെ നടപ്പാക്കി. ജനങ്ങൾ ഇപ്പോൾ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്” -ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. “ലോക്സഭാ…
Read Moreഎറണാകുളത്തേക്ക് കർണാടക ആർടിസിയുടെ “അംബാരി ഡ്രീം ക്ലാസ് “ഈ മാസം 9 മുതൽ.
ബെംഗളൂരു :മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സ്വന്തമാക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ട്രാൻസ്പോർട്ട് കോർപറേഷനായ കർണാടക ഈ ഇനത്തിലുള്ള ബസുമായി എറണാകുളത്തേക്ക് സർവ്വീസ് ആരംഭിക്കുന്നു. അംബാരി ഡ്രീം ക്ലാസിലുള്ള കേരളത്തിലേക്കുള്ള ആദ്യത്തെ സർവ്വീസ് ആണ് ഇത്. 9:32 രാത്രി പുറപ്പെട്ട് രാവിലെ 7:47 ന് എറണാകുളത്ത് എത്തും. രാത്രി 9 ന് തിരിച്ച് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 7: 16 ന് ബെംഗളൂരുവിൽ എത്തും. 1410 രൂപയാണ് ടിക്കറ്റ് വില, കോയമ്പത്തുർ ,സേലം വഴിയാണ് സർവീസ് .സ്വകാര്യ ബസുകളേക്കാൾ കുറഞ്ഞ വിലക്ക്…
Read Moreഅരയിൽ സംശയകരമായ വസ്തു ഘടിപ്പിച്ച് മജസ്റ്റിക്ക് മെട്രോ സറ്റേഷനിൽ കടക്കാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു; സുരക്ഷാ പരിശോധനയില്ലാതെ കടത്തിവിടാൻ ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം;നഗരം അതീവ ജാഗ്രതയിൽ.
ബെംഗളൂരു : അരയിൽ സംശയകരമായ വസ്തു ഘടിപ്പിച്ച് മജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ച ആളെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എന്നാൽ അയാൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. ഈ മേഖലയിൽ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. സുരക്ഷാവേലി ചാടിക്കടന്ന് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടയിൽ തടഞ്ഞതായും പരിശോധന ഒഴിവാക്കി അകത്തേക്ക് കടത്തിവിടാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും സുരക്ഷാ ജീവനക്കാർ പോലീസിനെ അറിയിച്ചു. മെറ്റൽ ഡിറ്റക്ടർ ഒഴിവാക്കി അകത്ത് കടക്കാനും ഇയാൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി എ സി…
Read More