ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട് സിന്റ അറ്റസ് റ്റേഷൻ സേവനങ്ങൾ നഗരത്തിലുള്ള ഓഫീസിൽ നാളെ ആരംഭിക്കും.
കേരളത്തിലെ സർവ്വകലാശാലകൾ ,ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തും.
കൂടാതെ ഖത്തർ, യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള എംബസി അറ്റസ്റ്റേഷനും ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാക്കും.
ശിവാജി നഗർ ഇൻഫെൻ ട്രി റോഡിലെ ജെം പ്ലാസയിൽ പ്രവർത്തിക്കുന്ന നോർക്കാ ഓഫീസിനെ ബന്ധപ്പെടേണ്ട നമ്പർ :080-25585090 email: [email protected]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.