മാനവവിഭവശേഷി വകുപ്പ് കനിഞ്ഞു;തീവണ്ടി വൈകിയതിനാൽ നീറ്റ് പരീക്ഷ നഷ്ട്ടപ്പെട്ടവർക്ക് പുന:പ്പരീക്ഷ നടത്തും;മന്ത്രി വിവരമറിയിച്ചത് ട്വിറ്ററിലൂടെ;സന്തോഷമറിയിച്ച് കുട്ടികൾ.

ബെംഗളൂരു : തീവണ്ടി വൈകിയതിനാൽ നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ആശ്വാസവുമായി മാനവവിഭവശേഷി മന്ത്രാലയം പുന: പരീക്ഷ നടത്തും എന്ന അറിയിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ച് മന്ത്രി പ്രകാശ് ജാവദേക്കർ. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.

ഇത് സംബന്ധിച്ച് അനുകൂല തീരുമാനം ഉടനുണ്ടാകും എന്ന സന്ദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹംപി എക്സ്പ്രസ് എട്ടു മണിക്കൂറോളം വൈകിയതിനാൽ ബെളളാരി കൊപ്പാൾ തുടങ്ങിയ വടക്കൻ കർണാടകയിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികൾക്കാണ് ആണ് നീറ്റ്പരീക്ഷയെഴുതാൻ കഴിയാതിരുന്നത്.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

വിവരം ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതി ചീഫ് സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവരുമായി മുഖ്യമന്ത്രി ചർച്ചയും നടത്തി. അതിനു പിന്നാലെയാണ് അനുകൂലമായ സന്ദേശം ലഭിച്ചത് ഇതേ ആവശ്യമുന്നയിച്ച് പ്രകാശ് ജാവദേക്കർ ബന്ധപ്പെട്ടതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
[masterslider id="10"]

Related posts