“ഫ്ലേമിംഗ് ഷോട്ട്”അടിച്ച യുവതിയുടെ വായിൽ കുപ്പിച്ചില്ല് കുത്തിക്കയറി;ഈ മാസത്തിൽ ഇത് രണ്ടാം തവണ.

ബെംഗളൂരു : ഫ്ലേമിംഗ് ഷോട്ട്‌ എന്ന് വിളിക്കുന്ന തീ നിറച്ച മദ്യം കഴിച്ച യുവതിക്ക് വായിൽ ഗുരുതരമായ പരിക്കേറ്റു.ഡൽഹി സ്വദേശിനിയുടെ ചുണ്ടിനാണ് മുറിവേറ്റത്.

സുഹൃത്തുക്കൾക്കൊപ്പം എത്തിയ ഇവർ ആവശ്യപ്പെട്ടത് പ്രകാരം ജീവനക്കാരൻ ഫ്ലേമിംഗ് ഷോട്ട് തയ്യാറാക്കുകയായിരുന്നു. കണ്ണടച്ച് മദ്യം ഒന്നാകെ വായിലാക്കി വിഴുങ്ങാൻ ആവശ്യപ്പെട്ടു, ഇത് പൂർത്തിയാകും മുൻപ് ചൂട് മൂലം ഗ്ലാസ് പൊട്ടി ചില്ല് വായിലേക്ക് വീണു.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

വിഷയം വേഗത്തിൽ തിരിച്ചറിഞ്ഞതിനാൽ ചില്ല് വയറിനുളളിലായി ഉള്ള ഒരു വലിയ അപകടം ഒഴിവായി. പരാതി പറഞ്ഞപ്പോൾ ബാർ ജീവനക്കാരും മാനേജരും മോശമായി പെരുമാറി എന്നും യുവതി പറയുന്നു.പോലീസ് കേസെടുത്തു.

ഒരു മാസത്തിനിടെ നഗരത്തിൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് രണ്ടാം തവണയാണ്.റെസിഡൻസി റോഡിലെ ഒരു ബാറിൽ നിന്ന് യുവ അഭിഭാഷകക്ക് പൊള്ളലേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts