റെയിൽവേ ചതിച്ചു;നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെ നാനൂറിലധികം വിദ്യാർത്ഥികൾ;രാവിലെ 06:30ന് നഗരത്തിലെത്തേണ്ട തീവണ്ടി എത്തിയത് ഉച്ചക്ക് പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ്;പുന:പ്പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിന് കത്തെഴുതുമെന്ന് റെയിൽവേ.

ബെംഗളൂരു : മെഡിക്കൽ- ഡന്റൽ പ്രവേശനപരീക്ഷ എഴുതുന്നതിനായി നഗരത്തിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തിയത് പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുശേഷം!

രാവിലെ ആറരയ്ക്ക് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ഹമ്പി  എക്സ്പ്രസ് എത്തിയത് ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക്.

2 മണി മുതൽ 5 മണി വരെയാണ് നീറ്റ് പരീക്ഷ ഒന്നരയ്ക്ക് മുൻപേ തന്നെ പരീക്ഷാഹാളിൽ എത്തണം. റെയിൽവേയുടെ അനാസ്ഥമൂലം നാനൂറോളം വിദ്യാർത്ഥികളുടെ മെഡിക്കൽ മോഹങ്ങളാണ് കരിഞ്ഞ് പോയത്.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ഇതേ തുടർന്ന് ട്രെയിൻ വൈകിയതുമൂലം പരീക്ഷ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രാലയത്തിന് കത്തെഴുതും എന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

വലിയ രീതിയിൽ പ്രതിഷേധം രൂപപ്പെട്ടതോടെ രാഷ്ട്രീയ നേതാക്കളും അതിന് പിന്തുണയുമായി മുന്നോട്ട് വന്നു.

നിരവധിപേർ ട്വിറ്ററിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേ ദേക്കറെ ടാഗ് ചെയ്ത് പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെള്ളാരി,കൊപ്പാൾ  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ഹമ്പി എക്സ്പ്രസിൽ പ്രതീക്ഷയർപ്പിച്ച് നഗരത്തിലേക്ക് പുറപ്പെട്ട് അവസരം നഷ്ട്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts