വൈറ്റ് ഫീല്‍ഡിലെയും ബെല്ലണ്ടൂരിലെയും ഐ.ടി.കമ്പനികള്‍ക്ക് എതിരെ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന രീതിയിലുള്ള വ്യാജ സന്ദേശം പങ്കുവക്കരുത് എന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു: ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം പല ദക്ഷി നെന്ത്യന്‍ നഗരങ്ങളും അതീവ ജാഗ്രതയില്‍ ആണ് എന്നത് സത്യം,അതെ സമയം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുകയും അത് കണ്ണും പൂട്ടി ഷെയര്‍ ചെയ്തു ആളുകളിലേക്ക്‌ ഭീതി നിറക്കുകയും ചെയ്യുന്ന ഒരു വിഭാഗം മനുഷ്യര്‍ ഉണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴിഞ്ഞ ആഴ്ച വ്യാജ ബോംബ്‌ ഭീഷണി മുഴക്കിയ ഒരു വിമുക്ത ഭടന്‍ പോലീസിന്റെ പിടിയില്‍ ആയിരുന്നു,ഏറ്റവും പുതിയതായി വാട്സ് അപ്പ് അടക്കം ഉള്ള സോഷ്യല്‍ മീഡിയകളില്‍ ആണ് ഒരു വ്യാജ വാര്‍ത്ത‍ പ്രചരിക്കുന്നത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

വൈറ്റ് ഫീല്‍ഡ് അടക്കം ഉള്ള ഐ ടി കമ്പനികളില്‍ 15 ദിവസത്തിനുള്ളില്‍ തീവ്രവാദി ആക്രമണം ഉണ്ടാകും എന്ന് വ്യാജ സന്ദേശത്തില്‍ പറയുന്നു.ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുത് എന്നാണ് ബെംഗളൂരു സിറ്റി പോലീസ് പൌരന്മാരോട് ആവശ്യപ്പെടുന്നത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ശ്രീലങ്കയിലെ ആക്രമണത്തില്‍ പോലീസ് തിരയുന്ന ആളുകളുടെ ഫോട്ടോ ചേര്‍ത്താണ് ഇത്തരം വാര്‍ത്ത‍ ഷെയര്‍ ചെയ്യുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts