ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുതിയ പേര്!

ചെന്നൈ: ഗസറ്റ് വിജ്ഞാപന പ്രകാരം ഒന്നര നൂറ്റാണ്ടായി ചെന്നൈ നഗരത്തിന്റെ അടയാളമായ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇനി പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന്‍ എന്ന് അറിയപ്പെടും. എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എതിര്‍പ്പുണ്ടാകാത്തതും പേരുമാറ്റത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read More

വ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!!!

വ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!! ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്. ഓസ്ട്രേലിയക്കാരനായ ചാള്‍സ് ബെന്‍റ്ലി തന്‍റെ ചെവികളുടെ ഒരു ഭാഗം തന്നെ നീക്കം ചെയ്താണ് വ്യത്യസ്തനായത്. ചെവിയുടെ ഉള്‍വശം പൂര്‍ണമായും…

Read More

കളിക്കളത്തില്‍ കുട്ടിക്കളിയുമായി ക്യാപ്റ്റന്‍ കൂള്‍…!!

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പിച്ചതിനുശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്‍റെയും ഇമ്രാന്‍ താഹിറിന്‍റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കളിക്കളത്തില്‍ കളി നടക്കുമ്പോള്‍ മാത്രമല്ല കളി കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂള്‍ കൂളാണ്. മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ. ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്സനെ പറ്റിച്ച് ധോണി മടങ്ങുകയും ചെയ്തു. ഈ വീഡിയോ ചെന്നൈ സുപ്പര്‍ കിംഗ്സിന്‍റെ ഒഫീഷ്യല്‍…

Read More

ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഒന്നാമത്

ചെന്നൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 22 റണ്‍സിനാണ് പഞ്ചാബിനെ ചെന്നൈ തോല്‍പിച്ചത്‌. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യ ഓവറുകളില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ തളച്ചിട്ടു. തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ…

Read More

ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ല;കുടകിലെ ഗോത്ര വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.

അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് കുടഗിലെ ഗോത്ര വിഭാഗം.വിരാജ് പെട്ട് മാടുഹട്ടിയിലെ ജനങ്ങളാണ് മാറിവരുന്ന ജനപ്രതിനിധികള്‍ക്ക് എതിരെ രംഗത്ത് വന്നത്. ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കുടിക്കാനും മറ്റു ആവശ്യത്തിനും വേണ്ടി വളരെ ദൂരെ യുള്ള കാട്ടരുവികളില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. പഞ്ചായത്ത് ശുചി മുറികള്‍ നിര്‍മിച്ചിരുന്നു എങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗ ശൂന്യമായി.

Read More

ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

ബെംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ജെ.ഡി.എസിന് വിട്ടുകൊടുത്തതിൽ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൃത് ഷേണായി സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തള്ളിയതിനെത്തുടർന്നാണ് കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാർഥി പ്രമോദ് മാധവരാജിനെതിരേയാണ് അമൃത് ഷേണായി പത്രിക സമർപ്പിച്ചത്. സിറ്റിങ് എം.പി. ശോഭ കരന്തലജെയാണ് ബി.ജെ.പി. സ്ഥാനാർഥി. കോൺഗ്രസ്-ദൾ സഖ്യധാരണയിൽ മണ്ഡലം ജനതാദൾ -എസിന് വിട്ടുകൊടുത്തിരുന്നു. എന്നാൽ, കോൺഗ്രസിലെ…

Read More

പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക!

ബെംഗളൂരു: തുടർച്ചയായി മൂന്നാം ജയം തേടിയിറങ്ങുന്ന ബി.ജെ.പി.യുടെ പി.സി. മോഹന് വെല്ലുവിളിയായി കോൺഗ്രസിലെ റിസ്‌വാൻ അർഷാദും പ്രകാശ് രാജും. നടൻ പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക. മതേതര വോട്ടുകളിൽ നല്ലൊരു ശതമാനവും പ്രകാശ് രാജിന് പോകുന്നത് കോൺഗ്രസിനാകും തിരിച്ചടിയാവുക. കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ച് മത്സരിക്കുന്നത് ഭീഷണിയാകില്ലെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. നിയമസഭാ മണ്ഡലങ്ങളിലെ കണക്കു നോക്കിയാൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണയും റിസ്‌വാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ ജെ.ഡി.എസുമായി ഒന്നിച്ച…

Read More
Click Here to Follow Us