സുരക്ഷാപരിശോധന എതിർത്തു; വിമാനത്തിൽനിന്ന് മലയാളിയെ ഇറക്കിവിട്ടു.

ചെന്നൈ: സുരക്ഷാപരിശോധനയെ എതിർത്തതിനെത്തുടർന്ന്  വിമാനത്തിൽനിന്ന് മലയാളിയാത്രക്കാരനെ ഇറക്കിവിട്ടു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ഇറക്കിയ വിമാനത്തിൽ നടത്തിയ പ്രത്യേകപരിശോധനയെയാണ് ഇയാൾ എതിർത്തത്. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിൽനിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽനിന്ന് പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇറക്കിവിട്ടത്. തന്റെ ബാഗിലാണോ ബോംബിരിക്കുന്നതെന്ന് ചോദിച്ച് ക്ഷോഭിച്ചതിനെത്തുടർന്നാണ് നടപടി. വിമാനത്തിൽനിന്ന് ഇറക്കിയതിനുശേഷം ബോംബ് സ്ക്വാഡ് അടക്കമുള്ളവർ ഇദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നുംകണ്ടെത്തിയില്ല. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

Read More

ഗൂഗിൾ മാപ്പ് ഈ ടാക്സി ഡ്രൈവർക്ക് കൊടുത്ത പണി ചെറുതല്ല!എന്തായാലും ആശുപത്രിയിലായി.

ബെംഗളൂരു : ഗൂഗിൾ മാപ്പ് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമാണ്, എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ നമ്മൾ ദൂരം ,വഴി എന്നിവ നോക്കുന്നത് ആദ്യം ഗൂഗിൾ മാപ്പിൽ ആയിരിക്കും. എന്നാൽ ഇന്നലെ ദീപക് കുമാർ (28) എന്ന ടാക്സി ഡ്രൈവർക്ക് ചെറിയ ഒരു പണി കിട്ടി ,ഗൂഗിൾ മാപ്പിനെ പിൻതുടർന്ന് ടാക്സി ബുക്ക് ചെയ്ത ആളെ അന്വോഷിച്ച് എത്തിയത് വണ്ടി സർവ്വീസ് നടത്തുന്ന ബാബു റെഡ്ഡി യു ടെ യും രവി റെഡ്ഡിയുടെയും വർക്ക് ഷോപ്പിൽ ആണ് ,അവിടെ ടാക്സി നിർത്തിയിട്ട ഡ്രൈവറുമായി വർക് ഷോപ്പ്…

Read More

കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

ബെംഗളൂരു: നെലമംഗലയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൂന്നുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ബസ് ഡ്രൈവർക്കും പതിനൊന്ന് യാത്രക്കാർക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൈസൂരു റോഡ് പന്തരപ്പാറ സ്വദേശി ഏലുമലൈ (43), ഭാര്യ കമല ( 35), മക്കളായ കിരൺ ( 14) ഗിരിധർ(12), ഗീത (10) എന്നിവരാണ് മരിച്ചത്. ആദിചുംഗനഗരിയിലെ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം. കാറോടിച്ചിരുന്നത് ഏലുമലൈയാണ്. അതിവേഗത്തിലെത്തിയ കാർ ബെംഗളൂരുവിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ഐരാവത് ബസിലാണ് ഇടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ…

Read More

കേരള സമാജം സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയെ സഹയാത്രികനായ മലയാളി ഉപദ്രവിക്കാൻ ശ്രമിച്ചു;വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നു.

ബെംഗളൂരു: സ്വകാര്യ അന്തർ സംസ്ഥാന ബസിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപികയെ സഹയാത്രികൻ ഉപദ്രവിക്കാൻ ശ്രമിച്ചു.ഈ വീഡിയോ ബെംഗളൂരുവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒന്നിലധികം ആളുകൾ ചേർന്ന് ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന വീഡിയോ ആണ് ഷെയർ ചെയ്യപ്പെടുന്നത്, അതിൽ ഒരു സ്ത്രീ ഞാൻ കേരള സമാജം സ്കൂളിലെ അദ്ധ്യാപികയാണ് എന്ന് പറയുന്നതും കേൾക്കാം. മറ്റൊരാൾ ഞാൻ 45 വർഷമായി കേരള സമാജത്തിൽ പ്രവർത്തിക്കുന്ന ആൾ ആണ് എന്നും പറയുന്നത് വ്യക്തമാണ് ,അദ്ധേഹം കേരള സമാജത്തിന്റെ ഔദ്യോഗിക പദവി ഏതെങ്കിലും വഹിക്കുന്ന…

Read More

വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് കാടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെത്തി. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോൾ. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള…

Read More

ദിവസവും ഈ റോഡിലൂടെ നടന്നാൽ കന്നഡ അനായാസമായി വായിക്കാൻ പഠിക്കാം!

ബെംഗളൂരു : ഈ റോഡിലൂടെ ദിവസവും നടക്കുകയാണെങ്കിൽ കന്നഡ വായിക്കാൻ പഠിക്കാം എന്ന കാര്യത്തിൽ സംശയമില്ല, കന്നഡ ഭാഷയിലെ 52 അക്ഷരങ്ങളിൽ 50 അക്ഷരങ്ങളും നിങ്ങൾക്ക് ഈ റോഡിൽ കാണാം.അക്കങ്ങളുമുണ്ട്. സംഭവം ബൊമ്മനഹള്ളി മെയിൻ റോഡിൽ ആണ്, വെങ്കിടേശ്വരറാവു എന്ന ആന്ധ്ര സ്വദേശിയായ ശിൽപ്പായാണ് ഈ ശ്രമത്തിന് പിന്നിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് പഴയ ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും ബയറിംഗുകൾ ആണ്. മാത്രമല്ല വൈദ്യുതലങ്കാരവും നടത്തിയിട്ടുണ്ട് ,അന്യദേശത്തു നിന്നുള്ള നിരവധി പേർക്ക് കന്നഡ പഠിക്കാൻ ഈ ശിൽപങ്ങൾ ഉപകാരപ്രദമാകുമെന്ന് ബൊമ്മനഹള്ളി വാർഡ്കോർപറേറ്റർ രാം മോഹൻ രാജു…

Read More

ജെഡിഎസിന് 10 സീറ്റ് വേണം;ദേവഗൗഡ രാഹുൽ ഗാന്ധിയെ കണ്ടു.

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസ് പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. JDS leader and former Prime Minister HD Deve Gowda after his meeting with Rahul Gandhi over seat-sharing in Karnataka for LS polls: There are 28 seats in all. I have clinched…

Read More

ബെംഗളൂരുവിൽ ഒരാഴ്ച്ച ചുറ്റിയടിച്ചപ്പോൾ കുടുംബം വെളുത്തു..; വെളുപ്പിച്ചത് കള്ളനാണെന്നു മാത്രം!!

മംഗളൂരു: ഗൃഹനാഥനില്ലാത്ത വീട്ടില്‍ മോഷണം നടന്നു. മോര്‍ഗന്‍സ് ഗേറ്റിലാണ് സംഭവം. ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും മോഷണത്തില്‍ പോയതായി ഗില്‍ബര്‍ട്ട് പറഞ്ഞു. ഒരാഴ്ച്ചത്തെ താമസത്തിനായി ബംഗുളൂരുവില്‍ പോയിരിക്കുകയായിരുന്നു ഗില്‍ബര്‍ട്ട്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി. താന്‍ പോയതിന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും ഗില്‍ബര്‍ട്ട് പരാതിയില്‍ പറയുന്നു. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം…

Read More

മാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് അത് സുമലതയ്ക്ക് നൽകാനാകില്ല കോൺഗ്രസിനെ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ;മണ്ഡലത്തിൽ ജനസമ്പർക്കം നടത്തുന്ന “ക്ലാര” ഇനി സ്വതന്ത്രയായോ ബിജെപി പിന്തുണയോടെ മത്സരിക്കേണ്ടി വരും.

ബെംഗളൂരു :മാണ്ഡ്യ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റ് ആണെന്നും അവിടെ സുമലതയ്ക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ കഴിയില്ല എന്നും സിദ്ധരാമയ്യ തറപ്പിച്ചുപറഞ്ഞു ഈ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചത് മുഖ്യമന്ത്രി. കുമാരസ്വാമിയുടെ മകനും സിനിമാ നടനുമായ നിഖില്‍ ഗൌഡ  ഈ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു മാണ്ഡ്യ ലോക്സഭാ സീറ്റിന് കോൺഗ്രസ് ഒരുഘട്ടത്തിലും അവകാശവാദം ഉന്നയിച്ചിട്ടില്ല. “ജെ ഡി എസ്സിന്റെ  സിറ്റിംഗ് സീറ്റ് കൂടിയായ മാണ്ഡ്യ യിൽ അവർ സ്ഥാനാർഥിയെ നിർണയിക്കും”സിദ്ധരാമയ്യ പറഞ്ഞു , സ്ഥാനാർഥിത്വത്തെ പിന്തുണച്ച് നിഖിലിനെ അമ്മയും…

Read More

പാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്!! വൈരാഗ്യം തീർക്കാൻ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: പാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്! വൈരാഗ്യം തീർക്കാൻ സുഹൃത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി പാകിസ്താനെ പിന്തുണച്ച് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാംദുർഗ് സ്വദേശി നാഗരാജ് മാലി എന്ന യുവാവാണ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ കയറി പാകിസ്താൻ അനുകൂല പോസ്റ്റിട്ടതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോൾ ശത്രുതയിലാണെന്നും ഇതാണ് സംഭവത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. സാമ്പത്തികത്തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യം തീർക്കാൻ നാഗരാജ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. രാംദുർഗിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ പാകിസ്താനെ…

Read More
Click Here to Follow Us