കേരള സമാജം സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയെ സഹയാത്രികനായ മലയാളി ഉപദ്രവിക്കാൻ ശ്രമിച്ചു;വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നു.

ബെംഗളൂരു: സ്വകാര്യ അന്തർ സംസ്ഥാന ബസിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപികയെ സഹയാത്രികൻ ഉപദ്രവിക്കാൻ ശ്രമിച്ചു.ഈ വീഡിയോ ബെംഗളൂരുവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

ഒന്നിലധികം ആളുകൾ ചേർന്ന് ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന വീഡിയോ ആണ് ഷെയർ ചെയ്യപ്പെടുന്നത്, അതിൽ ഒരു സ്ത്രീ ഞാൻ കേരള സമാജം സ്കൂളിലെ അദ്ധ്യാപികയാണ് എന്ന് പറയുന്നതും കേൾക്കാം.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

മറ്റൊരാൾ ഞാൻ 45 വർഷമായി കേരള സമാജത്തിൽ പ്രവർത്തിക്കുന്ന ആൾ ആണ് എന്നും പറയുന്നത് വ്യക്തമാണ് ,അദ്ധേഹം കേരള സമാജത്തിന്റെ ഔദ്യോഗിക പദവി ഏതെങ്കിലും വഹിക്കുന്ന ആളാണോ എന്ന് അറിവായിട്ടില്ല.

യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഞാൻ ജെസി നഗറിലെ ഒരു ബേക്കറിയിലാണ് ജോലി ചെയ്യുന്നത് എന്ന് സമ്മതിക്കുന്നുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് റെജിസ്റ്റർ ചെയ്യാത്തതിനാൽ കുറ്റവാളി എന്നാരോപിക്കപ്പെടുന്ന ആളുടെ ഐഡന്റിറ്റി വെളിപ്പെടുത്താനോ വീഡിയോ പ്രസിദ്ധീകരിക്കാനോ കഴിയാത്തതിൽ ഖേദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രജ്വൽ രേവണ്ണ കേസ്: വിശ്വസ്തനായ ഡ്രൈവറിൽ നിന്ന് ശത്രുവിലേക്ക്: പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങൾ ചോർന്നത് ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us