കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

ബെംഗളൂരു: നെലമംഗലയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൂന്നുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ബസ് ഡ്രൈവർക്കും പതിനൊന്ന് യാത്രക്കാർക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ മൈസൂരു റോഡ് പന്തരപ്പാറ സ്വദേശി ഏലുമലൈ (43), ഭാര്യ കമല ( 35), മക്കളായ കിരൺ ( 14) ഗിരിധർ(12), ഗീത (10) എന്നിവരാണ് മരിച്ചത്. ആദിചുംഗനഗരിയിലെ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം.

  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്

കാറോടിച്ചിരുന്നത് ഏലുമലൈയാണ്. അതിവേഗത്തിലെത്തിയ കാർ ബെംഗളൂരുവിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ഐരാവത് ബസിലാണ് ഇടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പേ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നെലമംഗല പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
[masterslider id="10"]

Related posts

Click Here to Follow Us