ബെംഗളൂരുവിൽ ഒരാഴ്ച്ച ചുറ്റിയടിച്ചപ്പോൾ കുടുംബം വെളുത്തു..; വെളുപ്പിച്ചത് കള്ളനാണെന്നു മാത്രം!!

മംഗളൂരു: ഗൃഹനാഥനില്ലാത്ത വീട്ടില്‍ മോഷണം നടന്നു. മോര്‍ഗന്‍സ് ഗേറ്റിലാണ് സംഭവം. ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും മോഷണത്തില്‍ പോയതായി ഗില്‍ബര്‍ട്ട് പറഞ്ഞു.

ഒരാഴ്ച്ചത്തെ താമസത്തിനായി ബംഗുളൂരുവില്‍ പോയിരിക്കുകയായിരുന്നു ഗില്‍ബര്‍ട്ട്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി.

  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്

താന്‍ പോയതിന് ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും ഗില്‍ബര്‍ട്ട് പരാതിയില്‍ പറയുന്നു. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us