മലയാളി താരം സഞ്ജുവിന്റെ മിന്നും സെഞ്ചുറി വിഫലമായി; രാജസ്ഥാനെതിരെ ഹൈദരാബാദിനു ഉജ്ജ്വല ജയം.

ഹൈദരാബാദ്: ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി തകർത്തടിച്ചാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തുടങ്ങിയത്. വാർണറായിരുന്നു കൂട്ടത്തിൽ അപകടകാരി. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ്…

Read More

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും!! തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ആരോപണം.

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന ആരോപണം ദേശീയതലത്തിൽ ഉയർത്താനാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ജനതാദൾ-എസ്(ജെ.ഡി.എസ്.) മന്ത്രി സി.എസ്. പുട്ടരാജു അടക്കമുള്ള നേതാക്കളുടെവീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ കുമാരസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സർക്കാർ പ്രതിഷേധത്തിനിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ബംഗാളിൽ അന്വേഷണത്തിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി…

Read More

സിനിമയിലെ സംഘട്ടന രംഗത്തിൽ കാർ പൊട്ടിത്തെറിയിൽ അമ്മയും മകളും മരിച്ചു

ബെംഗളൂരു: ചേതൻ, ചിരഞ്ജീവി സർജ തുടങ്ങിയവർ അഭിനയിക്കുന്ന ‘രണം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. സിനിമയിലെ സംഘട്ടന രംഗത്തിൽ കാറുകൾ പൊട്ടിത്തെറിക്കുന്നത് ചിത്രീകരിക്കുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ചിത്രീകരണം കാണാനെത്തിയ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ബാഗലൂരിലാണ് സംഭവം. ബാഗലൂർ സ്വദേശികളായ സുമേര (28), മകൾ ആര്യ (8) എന്നിവരാണ് മരിച്ചത്. സുമേരയുടെ ഭർത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കാറുകൾ പൊട്ടിത്തെറിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കാറിന്റെ അവശിഷ്ടങ്ങൾ തെറിച്ച് ഇവരുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. സുമേരയും ആര്യയും ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ്‌ മരിച്ചു. ബാഗലൂരിൽനിന്ന് സുലിബെലിയിലേക്ക് പോകുന്നതിനിടെയാണ്…

Read More

സച്ചിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന, ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്‍റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ദിലീപിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തു വിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്‍റെ പശ്ചാത്തലത്തില്‍ മുഴുനീള എന്‍റര്‍ടൈന്‍മെന്‍റായാണ് ഒരുങ്ങുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്‍കുഞ്ഞു ജനിച്ച സന്തോഷവും, പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥന്‍റെ കുഞ്ഞിന് ‘സച്ചിന്‍ ‘ എന്ന് പേരിട്ടു. ചിത്രത്തില്‍ സച്ചിന്‍റെ അച്ഛനായി എത്തുന്നത് മണിയന്‍ പിള്ള…

Read More

മോദിയുടെ പരാജയം ഉറപ്പാക്കാനാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ഒപ്പിട്ട പ്രസ്താവന;ദക്ഷിണേന്ത്യയിൽ നിന്ന് ആഷിഖ് അബുവും,വെട്രിമാരനും,ബീനാ പോളും, മധുപാലും,സനൽ ശശിധരനും പട്ടികയിൽ.

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ചേർന്ന് പ്രസ്താവന പുറപ്പെടുവിച്ചു. സിനിമാ പ്രവർത്തകരായ ആഷിഖ് അബു,വെട്രിമാരൻ,ബീനാ പോൾ,സുദേവൻ, ലീന മണിമേഖല, മധുപാൽ, സനൽ കുമാർ ശശിധരൻ, ആനന്ദ് പട്ട് വർദ്ധർ, ദീപ ധനരാജ്, ഗുർവീന്ദർ സിംഗ്, പുഷ്പേന്ദർ സിംഗ്, അഞ്ജലി മോൾടെ റോ, പ്രവീൺ മോർച്ചാലെ എന്നിവർ ലിസ്റ്റിൽ ഉണ്ട്. സേവ് ദി ഡെമോക്രസി (ജനാധിപത്യത്തെ സംരക്ഷിക്കാം) എന്ന പേരിൽ ആണ് പൊതു പ്രസ്താവന ഇറക്കിയിരിക്കുന്നത്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്ന്…

Read More

ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ കരിയറിന് വിരാമം!

ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ ജെഴ്‌സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ൻ. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ ക്ലബ്ബ് ഫുട്‌ബോളില്‍ തുടരു൦. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഈ മുപ്പത്തൊന്നുകാരന്‍. യുവന്‍റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെല്‍സിയില്‍ കളിക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അര്‍ജന്‍റീനാ താരം വ്യക്തമാക്കി. അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരമാണ് ഹിഗ്വയ്ൻ. 2009-ലാണ് അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ ഹിഗ്വയ്ൻ അംഗമായെത്തിയത്. ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം…

Read More

പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടേഴ്സ് കാര്‍ഡ്!! സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന് പരാതി.

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രകാശ് രാജിനെതിരെ വന്‍ ആരോപണമുയര്‍ത്തി ബംഗ്ലൂരിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍.  പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി മൊത്തം 4 വോട്ടേഴ്സ് കാര്‍ഡ് ഉണ്ടെന്നാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളുരുവിലെ ജഗന്‍ കുമാര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രകാശ് രാജിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി വോട്ടേഴ്സ് കാര്‍ഡ് കരസ്ഥമാക്കിയതിന് പ്രാകാശ് രാജിനെതിരെ കേസെടുത്ത് ശിക്ഷ നല്‍കണമെന്നും നടന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. തമിഴ്നാടിലെ വെലാന്‍ചേരി മണ്ഡലത്തില്‍ രണ്ട്…

Read More

‘മേ ഭീ ചൗക്കീദാർ’ എന്നെഴുതിയ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ!

ഡൽഹി: മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റുകൾ പിൻലിച്ചതിന് പിന്നാലെ മേ ഭീ ചൗക്കീദാർ(ഞാനും കാവൽക്കാരൻ) എന്നെഴുതിയ പേപ്പർ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ. വ്യാപകമായ എതിർപ്പിനെ  തുടർന്നാണ് റെയിൽവേ ചായക്കപ്പുകൾ പിൻവലിച്ചത്. ശതാബ്ദി ട്രെയിനിൽ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവൽക്കാരൻ എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചായക്കപ്പുകൾ പിൻവലിച്ചെന്നും കരാറുകാരനിൽ നിന്ന് പിഴ ഈടാക്കിയെന്നും റെയിൽവേ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് റെയിൽവേ പിഴ ഈടാക്കിയത്.…

Read More

കർഷകരുടെ സുഹൃത്ത് ആര്? മണ്ണിരയോ, യെദ്യൂരപ്പയോ, കുമാരസ്വാമിയോ!!! ചോദ്യപേപ്പർ വിവാദത്തിൽ.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വിദ്യാലയത്തിലെ വാർഷികപരീക്ഷയ്ക് തയ്യാറാക്കിയ നേതാക്കളുടെ പേരുകളുൾപ്പെട്ട ചോദ്യപ്പേപ്പർ വിവാദമായി. എട്ടാംക്ലാസ് പരീക്ഷയ്ക്ക് രാജരാജേശ്വരി നഗറിലെ മൗണ്ട് കാർമൽ സ്കൂളിൽ തയ്യാറാക്കിയ ചോദ്യപ്പേപ്പറാണ് വിവാദമായത്. കർഷകരുടെ സുഹൃത്ത് ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളുടെ കൂട്ടത്തിൽ മണ്ണിരയ്ക്കൊപ്പം മുഖ്യമന്തി എച്ച്.ഡി. കുമാരസ്വാമിയുടെയും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പേരുമുണ്ടായിരുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കാനായിരുന്നു നിർദേശം. ചോദ്യത്തിന് തിരഞ്ഞെടുക്കാൻ നൽകിയ വിചിത്രമായ ഉത്തരങ്ങൾകണ്ട് വിദ്യാർഥികൾ ഞെട്ടിയെങ്കിലും ഭൂരിപക്ഷം കുട്ടികളും ഉത്തരമെഴുതിയത് മണ്ണിര എന്നാണ്. പരീക്ഷകഴിഞ്ഞ് മണിക്കൂറുകൾക്കകം ചോദ്യപ്പേപ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം വിവാദമായതോടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകനെ…

Read More

യമുന എക്സ്പ്രസ്സ്‌ ഹൈവേയില്‍ വന്‍ വാഹനാപകടം;8 മരണം;30 പേര്‍ക്ക് പരിക്ക്.

ഡല്‍ഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ ബസ്സും ട്രാമും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ദില്ലി – യുപി അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ബസ്സിന്‍റെ പകുതി ഭാഗവും തകർന്നു. ബസ്സിനകത്തേക്ക് ട്രാം ചെന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 8 dead and 30 injured after a bus rammed into a truck on Yamuna Expressway in…

Read More
Click Here to Follow Us