ഫഹദ് ഫാസില്‍ നായകനാകുന്ന ‘അതിരന്‍’ എന്ന ചിത്രത്തിലെ  ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു.

നവാഗതനായ വിവേക് സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ നായകനാകുന്ന ‘അതിരന്‍’ എന്ന ചിത്രത്തിലെ  ലിറിക് വീഡിയോ ഗാനം പുറത്തുവിട്ടു. സായ് പല്ലവിയാണ് ചിത്രത്തില്‍ നായിക. പി.എഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്‍, ലെന, വിജയ് മേനോന്‍, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ…

Read More

യശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന് പറയാനുള്ളത്..

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്നും ബാനസവാഡിയിലേക്ക് മാറ്റിയ 16527/28 ട്രെയിൻ തിരിച്ച് പഴയ സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുവരുന്നു എന്ന വാർത്ത പുറത്തു വന്ന ദിവസമാണ് ഇന്ന്. ഈ ആവശ്യമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കർണാടക കേരള ട്രാവലേഴ്സ് ഫോറ (കെ കെ ടി എഫ്)ത്തിന് പറയാനുള്ള കാര്യങ്ങൾ ഒരു പത്ര പ്രസ്താവനയിലൂടെ അറിയിക്കുന്നു ,അത് താഴെ കൊടുക്കുന്നു.   കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം റെയിൽവേ മന്ത്രിക്കെഴുതിയ കത്ത് നാൾവഴികൾ

Read More

യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് : ചില വസ്തുതകള്‍.

യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ബാനസവാടിയിലേക്ക് മാറ്റിയതും അവിടെനിന്നും സമയനിഷ്ടയില്ലാതെ നാലും അഞ്ചും മണിക്കൂര്‍ വൈകി പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മലയാളികളുടെ കേന്ദ്രമായ യശ്വന്തപുരത്തുനിന്നും സേലം വഴി വടക്കേ മലബാറിലേക്ക് പോകുന്ന ഒരേയൊരു ട്രെയിനായ കണ്ണൂര്‍ എക്‌സ്പ്രസ് വൃദ്ധരും കുട്ടികളും അടങ്ങുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്നു. യാത്രക്കാരെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടി ക്രൂരവും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്. യാത്രക്കാരുടെ പരിദേവനങ്ങള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. കെകെടിഎഫ്, കേരളസമാജം, ദീപ്തി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അധികൃതരെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധം…

Read More

ബി.എം.ടി.സി ബസ് അപകടത്തിൽ പെട്ടു;8 പേർക്ക് പരിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് മറിഞ്ഞ് 8 പേർക്ക് പരിക്കേറ്റു. രാജാജി നഗർ ഫസ്റ്റ് ഫേസിലാണ് അപകടം നടന്നത്,മേല്‍ പാലത്തിലേക്ക് കയറുന്നതിന് തൊട്ട് മുന്‍പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു 23 യാത്രക്കാര്‍ ഉണ്ടായിരുന്നു ബസ്സില്‍. പരിക്ക് പറ്റിയ 8 പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം നടന്നത്. http://h4k.d79.myftpupload.com/archives/32499

Read More

ലോ ഓര്‍ബിറ്റില്‍ ഉള്ള ഉപഗ്രഹത്തെ തകര്‍ക്കാന്‍ കഴിയുന്ന ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ച് വിജയിപ്പിച്ച് ഇന്ത്യ;ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം;നേട്ടം രാജ്യത്തെ അറിയിച്ച് പ്രധാനമന്ത്രി.

ന്യൂഡല്‍ഹി : ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം. # എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ…

Read More

“ബെംഗളൂരു മലയാളീസ് ഡാ…” കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിലേക്ക് തിരിച്ച് കൊണ്ടുവരാൻ അനുമതി തേടി ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ജി.എമ്മിന്റെ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ;ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിൽ മലയാളികൾ;ഇതൊരു തുടക്കം മാത്രം.

ബെംഗളുരു : നഗരത്തിലെ മലയാളികൾ ഒന്നിച്ച് നിന്നപ്പോൾ ആവശ്യങ്ങൾ കയ്യെത്തിപ്പിടിക്കാവുന്നത് ആണ് എന്ന് മനസ്സിലാക്കുന്ന ഒരു വിജയത്തിന്റെ വാർത്തയാണ് ഇത് . അതെ യശ്വന്ത് പുരിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചിരുന്ന ട്രെയിൽ പല കാരണങ്ങൾ പറഞ്ഞ് റെയിൽവേ ബാനസവാഡിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം വിവിധ മലയാളി സംഘടനകൾ തുടർച്ചയായ പ്രക്ഷോഭം നടത്തുകയും പല വിധത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ റെയിൽവേ മുട്ടുമടക്കുകയായിരുന്നു. അവസാനം ഒരാഴ്ച മുൻപാണ് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ രണ്ടാമതും കാണുകയും ആവശ്യം…

Read More

പോലീസ് ക്വാർട്ടേഴ്‌സ് അങ്കണത്തിൽ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണു മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം.

ബെംഗളൂരു: ശിവാജിനഗർ പോലീസ് ക്വാർട്ടേഴ്‌സ് അങ്കണത്തിൽ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണു പൊള്ളലേറ്റ മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. മാർച്ച് അഞ്ചിനാണ് ട്രാഫിക് പോലീസ് കോൺസ്റ്റബിളായ ലോകേഷപ്പയുടെ മകൾ ഹർഷാലി ശിവാജി നഗർ പോലീസ് ക്വാർട്ടേഴ്‌സിലെ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണത്. കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ മാലിന്യക്കൂമ്പാരത്തിൽ വീഴുകയായിരുന്നു. വഴിയാത്രികൻ കുട്ടിയെ രക്ഷപ്പെടുത്തി മറ്റുള്ളവരെ വിവരമറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 13-ന് മരിച്ചു. അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും സംഭവം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിയുകയായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് വഴിവെച്ചതെന്ന് കുട്ടിയുടെ അച്ഛൻ…

Read More

ചാംപ്യൻമായുടെ തുടർച്ചയായ രണ്ടാം ജയം!! ധോണിപ്പട ഡല്‍ഹിയെയും തകർത്ത് മുന്നോട്ട്..

ഡൽഹി: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ വിജയശ്രീലാളിതരായി മുന്നേറുന്നു. ചെന്നൈ സൂപപ്പര്‍കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്.  148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ടു പന്തി ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തി. ആറു വിക്കറ്റിന് 147 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് അമ്പാട്ടി റായുഡുവിനെ (5) തുടക്കത്തിൽ…

Read More

ബെംഗളൂരു സൗത്തിൽ അനന്ത്‌കുമാറിന്റെ ഭാര്യയ്ക്ക് സീറ്റില്ല!! ബി.ജെ.പി.യിൽ പ്രതിഷേധം പുകയുന്നു!

ബെംഗളൂരു: ബെംഗളൂരു സൗത്തിൽ ആറുതവണ തുടർച്ചയായി വിജയിച്ചിട്ടുള്ള അന്തരിച്ച കേന്ദ്ര മന്ത്രി എച്ച്.എൻ. അനന്ത്‌കുമാറിന്റെ ഭാര്യയ്ക്ക് സീറ്റില്ല. കേന്ദ്ര തീരുമാനത്തിൽ ബി.ജെ.പി.യിൽ പ്രതിഷേധം പുകയുകയാണ്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തള്ളിയാണ് യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയെ കേന്ദ്രനേതൃത്വം സ്ഥാനാർഥിയാക്കിയത്. സന്നദ്ധപ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ നിറഞ്ഞുനിന്ന തേജസ്വിനി അനന്ത്‌കുമാർ സ്ഥാനാർഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രവർത്തകർ. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതേടെ വി.വി. നഗറിലെ വസതിയിൽ പ്രതിഷേധവുമായി നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി. അനുനയിപ്പിക്കാനെത്തിയ ബി.ജെ.പി.യുടെ രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖറിനോടും പ്രവർത്തകർ പ്രതിഷേധിച്ചു. സ്ഥാനാർഥിയായ തേജസ്വി സൂര്യ…

Read More
Click Here to Follow Us