ബെംഗളൂരു : തമിഴ് സൂപ്പർ താരം അർജുൻ സർജയ്ക്കെതിരെ #മീടൂ ആരോപണവുമായി നടിയും മലയാളിയുമായ ശ്രുതി ഹരിഹരൻ കന്നഡ, തമിഴ് ഭാഷകളിലായി വിസ്മയ, നിപുണൻ എന്നീ പേരുകളിലിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു
സംഭവം. പ്രണയരംഗത്തിന്റെ റിഹേഴ്സലിനിടെ അർജുൻ തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചു.
ദൃഢമായി ചേർത്തു പിടിച്ച്, ഇങ്ങനെ അഭിനയിക്കുന്നതു നല്ലതല്ലേയെന്നു സംവിധായകനോടു ചോദിച്ചു. പലവട്ടം അപമാനിക്കുകയും ചെയ്തു.ഷൂട്ടിങ് കഴിഞ്ഞാൽ ദുരുദ്ദേശ്യത്തോടെ പലയിടത്തേക്കും ക്ഷണിച്ചിട്ടുമുണ്ട്. #മീടൂ പ്രചാരണത്തെ അഭിനന്ദിച്ച ശ്രുതി, മറ്റു വനിതകളെപ്പോലെ താനും പലവട്ടം ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഫെയ്സ്ബുക് പേജിൽ പറയുന്നു. അതേസമയം, #മീടൂ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ശ്രുതിക്കെതിരെ മാനനഷ്ടത്തിനു കേസ് നൽകുമെന്നും ആരോപണം നിഷേധിച്ച അർജുൻ പ്രതികരിച്ചു. താൻ ഒരിടത്തേക്കും അവരെ ക്ഷണിച്ചിട്ടില്ല. അഞ്ചു ദിവസം മാത്രമാണ് ഇവർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചത്. ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ അഭിനയിക്കാൻ സ്ത്രീകളെപ്പോലെ പുരുഷൻമാർക്കും അസ്വസ്ഥത തോന്നാറുണ്ട്. സിനിമ ഇറങ്ങി ഇത്രയും നാൾ കഴിഞ്ഞ് എന്തിനാണു തന്നെ ലക്ഷ്യംവയ്ക്കുന്നതെന്നും അർജുൻ ചോദിച്ചു. തിരുവനന്തപുരത്തു ജനിച്ച ശ്രുതി ഹരിഹരൻ കന്നഡസിനിമകളിലൂടെയാണു ശ്രദ്ധേയയായത്. മലയാളത്തിൽ സിനിമാ കമ്പനി, തെക്ക് തെക്കൊരു ദേശത്ത്, സോളോ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.