ന്യൂഡല്‍ഹി: പ്രകൃതിജന്യ ഇന്ധങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി ഉത്‌പാദനത്തിന് ബയോമാസ്സ് ഉപയോഗിക്കാനുള്ള പദ്ധതിയുമായി എന്‍ടിപിസി.
ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പ്പാദകരാണ് എന്‍ടിപിസി. കമ്പനിയുടെ കല്‍ക്കരി തെര്‍മ്മല്‍ പവ്വര്‍ സ്റ്റേഷനുകളിലെ കോ-ഫയറിംഗിനായിട്ടാണ് ബയോമാസ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ വര്‍ദ്ധനവും മലിനീകരണവും നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത്.
രണ്ട് വ്യത്യസ്ഥ തരത്തിലുള്ള ഇന്ധനങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണ് കോ-ഫയറിംഗ്. പേപ്പര്‍ അടക്കമുള്ള ആക്രി സാധനങ്ങള്‍, കാടില്‍ നിന്നും ലഭിക്കുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍, വിളവെടുപ്പിന് ശേഷം വരുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെറിയ അളവ് കല്‍ക്കരിയുമായി ചേര്‍ത്താണ് പുതിയ രീതിയ്ക്ക് പദ്ധതിയിടുന്നത്.
3 മുതല്‍ 15% വരെ വൈദ്യുതി ഉല്‍പ്പാദനം ഇത്തരത്തില്‍ നടക്കുമെന്നാണ് കണക്കു കൂട്ടല്‍. തുറസ്സായ കൃഷിയിടങ്ങളില്‍ വിളകള്‍ കത്തി നശിക്കുമ്പോള്‍ ഉണ്ടാകുന്ന വായു മലിനീകരണവും ഇതുവഴി ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എംഎന്‍ആര്‍ഇ (Ministry of New and Renewable Energy) യുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 145 മില്യണ്‍ ടണ്‍ കാര്‍ഷിക മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. ഇതില്‍ നിന്നും 18,728 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് അനുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.