ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറില്‍

മുംബൈ: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി. തങ്ങളുടെ വിവാഹ തിയതി പുറത്തുവിട്ട്‌ ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും.

നവംബര്‍ 14-15 തിയതികളിലായാവും വിവാഹചടങ്ങുകള് നടക്കുക‍. ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്.

തികച്ചും സിന്ധി പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്നാണ് സൂചന. രണ്‍വീറിന്‍റെ മാതാപിതാക്കളുടെ താത്പര്യപ്രകാരമാണ് ഇത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പക്ഷെ, വിവാഹം നടക്കുക ഇറ്റലിയില്‍ തന്നെ. തനഗ്ലുടെ ‘വലിയ ദിവസ’ ത്തിനായി താരജോടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലേക് കോമോയാണ്. വിവാഹത്തോടനുബന്ധിച്ചുള്ള നാല് വലിയ ചടങ്ങുകള്‍ ഇവിടെയവും നടക്കുക.

താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്റോഫ്, കൃതി സനന്‍, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2013ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ഗോളിയോ൦ കി രാസലീല റാം-ലീല’ യുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയിത്തിലായത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇരുവര്‍ക്കും എല്ലാവിധ മംഗളങ്ങളും!!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts