മുത്തശ്ശനും ചെറുമക്കളും ചേര്‍ന്ന് ലോകസഭ ടിക്കെറ്റുകള്‍ വീതം വച്ച് എടുത്തതോടെ സീനിയര്‍ നേതാവിന് നല്‍കാന്‍ സീറ്റ് ഇല്ലാതായി;ദേവഗൌഡയുടെ സമ്മതത്തോടെ ഡാനിഷ് അലി പാര്‍ട്ടി മാറി;ബി.എസ്.പി ക്ക് വേണ്ടി മത്സരിക്കും.

ബെംഗളൂരു: ജെഡിഎസ് വിട്ട് ബിഎസ്‍പിയിൽ ചേർന്ന മുൻ സെക്രട്ടറി ഡാനിഷ് അലി പാർട്ടി അനുവാദത്തോടെയാണ് പോയതെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് അലി ബിഎസ്‍പിയിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസ്സും ബിഎസ്പിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഡാനിഷ് അലി പാർട്ടി മാറി മത്സരിക്കുന്നതെന്നാണ് കുമാരസ്വാമി പറയുന്നത്.

ലോക്സഭയിലെ പിന്തുണ കൂട്ടാനാണ് ഡാനിഷ് അലി പാർട്ടി മാറിയത്. ജെഡിഎസ്സും ബിഎസ്‍പിയും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാനിഷ് അലി പാർട്ടി മാറി ജയസാധ്യതയുള്ള ഉത്തർപ്രദേശിൽ പോയി ബിഎസ്‍പി ടിക്കറ്റിൽ മത്സരിക്കും. അംറോഹ മണ്ഡലത്തിലാണ് ഡാനിഷ് അലി മത്സരിക്കാൻ സാധ്യത. ഇവിടെ ജെഡിഎസ്സും ഡാനിഷ് അലിയെ പിന്തുണയ്ക്കും. ഡാനിഷ് അലിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് എച്ച് ഡി ദേവഗൗഡ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ഇന്ന് രാവിലെയാണ് ജനതാദൾ എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി ബിഎസ്പിയിൽ ചേർന്നത്. കർണാടകത്തിൽ കോൺഗ്രസ്‌ – ജെഡിഎസ് സീറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകിയ ഡാനിഷ് അലി അപ്രതീക്ഷിതമായാണ് ലഖ്‌നൗവിൽ എത്തി ബിഎസ്പി അംഗത്വം എടുത്തത്. അംറോഹ മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി ഡാനിഷ് അലി മത്സരിച്ചേക്കും.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

നിലവിൽ കർണാടകത്തിലെ കോൺഗ്രസ്‌ ജെഡിഎസ് ഏകോപന സമിതി കൺവീനർ ആണ് ഡാനിഷ് അലി. തുടർച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ഡാനിഷ് അലി അതൃപ്തനായിരുന്നു. മൂന്ന് വർഷം മുമ്പും പാർട്ടി വിടാൻ ഒരുങ്ങിയെങ്കിലും എച്ച് ഡി ദേവഗൗഡയുടെ ഇടപെടലിൽ തീരുമാനം മാറ്റി. ഇത്തവണ ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബിഎസ്പിയിൽ ചേരുന്നത് എന്ന് ഡാനിഷ് അലി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us