ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ അന്തരിച്ചു.

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ (63)വിടപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഐ ഐ ടി ബിരുദധാരിയായ മുഖ്യമന്ത്രിയായിരുന്നു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായിരുന്നു. മൂന്ന് പ്രാവശ്യം ഗോവയുടെ മുഖ്യമന്ത്രിയായി (2000-2005,2012-2014,2017-2019). 3 വർഷം നരേന്ദ്ര മോദി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചു.

Read More

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ്; എംജിആറായി ഇന്ദ്രജിത്ത്

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് തയാറാക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍. രമ്യാകൃഷ്ണന്‍ ജയലളിതയായെത്തുന്ന സീരിസില്‍ എം.ജി.ആറായി വേഷമിടുന്നത് മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്താണ്. തമിഴില്‍ പുറത്തിറങ്ങുന്ന വെബ്‌ സിരീസ് 30 എപ്പിസോഡുകളുണ്ടാകും. നിര്‍മ്മാണം നിര്‍വഹിക്കുന്നതാരെന്ന കാര്യ൦ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ജയലളിതയുടെ ജീവിതത്തെ കുറിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Read More

ഇലക്ട്രോണിക് സിറ്റിയിൽ ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വിഷം നല്‍കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വിഷം നല്‍കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. സഹായിക്കാനാരുമില്ലാത്തതിന്റെ ദുഃഖവും വിഷാദവുമാണ് ഇവരെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിനിയായ 50 കാരിയായ ഡി. രാധ ( രാധമ്മ ) തന്റെ മക്കളായ ഹരീഷ് (25), സന്തോഷ് ( 28) എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രാധമ്മ ഭര്‍ത്താവുമായി പിരിഞ്ഞശേഷം 1998 മുതല്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദോഡതോഗൂരില്‍ ഇവര്‍ രണ്ട് വീടുകള്‍ വാടകയ്ക്ക്…

Read More

നഗരത്തില്‍ നാളെ വൈദ്യുതി മുടങ്ങും;സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: ബി ടി എം ചെക്പോസ്റ്റിലെ ജയദേവ ഫ്ലൈഓവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും.രാവിലെ 11 മണിമുതല്‍ ഉച്ചക്ക് 2 മണിവരെയാണ് വൈദ്യുതി മുടങ്ങുക. എന്‍ എസ് പാളയ,മൈക്കോ ലേ ഔട്ട്‌,ബന്നാര്‍ഘട്ട റോഡ്‌,ബി.ടി.എം സെക്കന്റ്‌ സ്റ്റേജ്,ഐ എ എസ് കോളനി,ഇ ഡബ്ലു എസ് കോളനി,മദിന നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ആണ് വൈദ്യുതി മുടങ്ങുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 1912 എന്നാ നമ്പറില്‍ ബെസ്കോം നെ ബന്ധപ്പെടാം.

Read More

നഗരത്തില്‍ വന്‍ വിജയമായി മാറിയ”ബാംഗ്ലൂര്‍ ഫാഷന്‍ സാഗ”അണിയിച്ചൊരുക്കിയത് ഈ ചെങ്ങന്നൂരുകാരി !

    കഴിഞ്ഞ മാസം നടന്ന “ബാംഗ്ലൂര്‍ഫാഷന്‍ സാഗ” എന്നാ വന്‍ വിജയമായ ഫാഷന്‍ ഷോ യുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു മലയാളിയായ വനിതയാണ് എന്നത് എത്രപേര്‍ക്ക് അറിയാം? കഴിഞ്ഞ മാസം 24 ന് നഗരത്തിലെ ലീല പാലസില്‍ വച്ചായിരുന്നു ഈ ഫാഷന്‍ ഷോ നടന്നത്.ഇന്ത്യയിലെ പ്രശസ്തരായ പത്തോളം ഡിസൈനര്‍മാര്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്. ഷോയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ചേര്‍ത്തലയില്‍ നിന്നുള്ള മഞ്ജു കുര്യാക്കൊസിന്റെ നേതൃത്വത്തില്‍ ഉള്ള ‘തരംഗ്’ ആയിരുന്നു.     “അപ്സൈക്ലിങ്”(Upcycling) എന്നാ വാക്കിന് കേരളത്തിന്‍റെ തനതായ വഴി കണ്ടെത്തിയ ഡിസൈനര്‍…

Read More

അന്തരിച്ച ബിദാര്‍ സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കേരളത്തിൽ നിന്നും കൊണ്ടുവന്നത് ആംബുലൻസ് നൽകാഞ്ഞത് മൂലം!!!

മഞ്ചേരി: അന്തരിച്ച കർണാടക ബിദാര്‍ സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കേരളത്തിൽ നിന്നും കൊണ്ടുവന്നത് ആംബുലൻസ് നൽകാഞ്ഞത് മൂലം!! ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും പണമില്ലാത്തതിനാൽ ആംബുലന്‍സ് നല്കിയില്ലന്നാണ് ആക്ഷേപം. ഇക്കാരണത്താൽ ബന്ധുക്കൾ മൃതദേഹവുമായി നാട്ടിലേക്ക് കാറിന്റെ ഡിക്കിയിൽ വെച്ചുകൊണ്ടാണ് പോയത്. വെള്ളിയാഴ്ചയാണ് അര്‍ബുധത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിൽ ബിദാര്‍ സ്വദേശിനിയായ 45കാരി ചന്ദ്രകല മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. ആംബുലൻസ് വിളിക്കാൻ പണമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ഇന്ധനം നിറച്ചുനൽകിയാൽ മതിയെന്ന് സമീപത്തെ ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. എന്നാൽ…

Read More

കേരള സമാജം സൌത്ത് വെസ്റ്റിന്റെ നോര്‍ക്ക അവയെര്‍നെസ് പ്രോഗ്രാം ഇന്ന്;നോര്‍ക്ക കാര്‍ഡ്‌ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോര്‍ക്ക അവെയര്‍നെസ് പ്രോഗ്രാം ഇന്ന് വൈകുന്നേരം നാലുമണിക്ക് കെ എസ് ടൌണില്‍ ഉള്ള ഭാനു സമസ്തെ സ്കൂളില്‍ വച്ച് നടക്കും. നോര്‍ക്ക ഐ ഡി കാര്‍ഡും ഇന്‍ഷുറണ്‍സും ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളും പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുമായി ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ താഴെ.

Read More

പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ സാലു മരദ തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിച്ചു!

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പത്മശ്രീ പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചത്. ചെറുചിരിയോടെ വിനയപൂർവ്വം രാഷ്ട്രപതി അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു. പ്രോട്ടോക്കോള്‍ തെറ്റിച്ചുള്ള ഈ അനുഗ്രഹം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈകാരികമായി വൈറലാകുകയും ചെയ്തു. വന്‍ കരഘോഷത്തിന്‍റെ അകമ്പടിയോടെയാണ് സാലുമരദ തിമക്ക പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനായി സ്റ്റേജിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ്…

Read More

തിരഞ്ഞെടുപ്പ്കാലം ആഘോഷമാക്കി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പുകളുടെ മത്സരം!!

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞെടുപ്പു ആപ്ലിക്കേഷനുകളുടെ മത്സരം. സജീവമല്ലാതിരുന്ന പല ആപ്പുകളുടെ റേറ്റിങ്ങും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് നിര്‍മ്മിച്ച ശേഷം പ്രവര്‍ത്തന രഹിതമായ ആപ്ലിക്കേഷനുകളും ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. ദേശീയ തലത്തിലുളള പാര്‍ട്ടികളുടെ ആപ്പുകള്‍ മുതല്‍ തിരഞ്ഞെടുപ്പ് ചരിത്രം വിവരിക്കുന്ന ആപ്പുകള്‍ വരെ പ്ലേസ്റ്റോറില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ പാര്‍ലമെന്റംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്പും ഇതിലുണ്ട്. ഇതില്‍ എം.പി.മാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനാകും. മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്‌നങ്ങളും ഇതില്‍ എഴുതിച്ചേര്‍ക്കാം മാത്രമല്ല അഭിപ്രായ…

Read More

മുത്തശ്ശനും ചെറുമക്കളും ചേര്‍ന്ന് ലോകസഭ ടിക്കെറ്റുകള്‍ വീതം വച്ച് എടുത്തതോടെ സീനിയര്‍ നേതാവിന് നല്‍കാന്‍ സീറ്റ് ഇല്ലാതായി;ദേവഗൌഡയുടെ സമ്മതത്തോടെ ഡാനിഷ് അലി പാര്‍ട്ടി മാറി;ബി.എസ്.പി ക്ക് വേണ്ടി മത്സരിക്കും.

ബെംഗളൂരു: ജെഡിഎസ് വിട്ട് ബിഎസ്‍പിയിൽ ചേർന്ന മുൻ സെക്രട്ടറി ഡാനിഷ് അലി പാർട്ടി അനുവാദത്തോടെയാണ് പോയതെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് അലി ബിഎസ്‍പിയിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസ്സും ബിഎസ്പിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഡാനിഷ് അലി പാർട്ടി മാറി മത്സരിക്കുന്നതെന്നാണ് കുമാരസ്വാമി പറയുന്നത്. ലോക്സഭയിലെ പിന്തുണ കൂട്ടാനാണ് ഡാനിഷ് അലി പാർട്ടി മാറിയത്. ജെഡിഎസ്സും ബിഎസ്‍പിയും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാനിഷ് അലി പാർട്ടി മാറി ജയസാധ്യതയുള്ള ഉത്തർപ്രദേശിൽ പോയി…

Read More
Click Here to Follow Us