കഴിഞ്ഞ മാസം നടന്ന “ബാംഗ്ലൂര്‍ഫാഷന്‍ സാഗ” എന്നാ വന്‍ വിജയമായ ഫാഷന്‍ ഷോ യുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു മലയാളിയായ വനിതയാണ് എന്നത് എത്രപേര്‍ക്ക് അറിയാം?
കഴിഞ്ഞ മാസം 24 ന് നഗരത്തിലെ ലീല പാലസില്‍ വച്ചായിരുന്നു ഈ ഫാഷന്‍ ഷോ നടന്നത്.ഇന്ത്യയിലെ പ്രശസ്തരായ പത്തോളം ഡിസൈനര്‍മാര്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്.
ഷോയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ചേര്‍ത്തലയില്‍ നിന്നുള്ള മഞ്ജു കുര്യാക്കൊസിന്റെ നേതൃത്വത്തില്‍ ഉള്ള ‘തരംഗ്’ ആയിരുന്നു.
“അപ്സൈക്ലിങ്”(Upcycling) എന്നാ വാക്കിന് കേരളത്തിന്‍റെ തനതായ വഴി കണ്ടെത്തിയ ഡിസൈനര്‍ ആണ് മഞ്ജു.തന്റെ ബ്യുട്ടിക്കില്‍ ബാക്കിവരുന്ന വസ്ത്രങ്ങളുടെ കഷണങ്ങള്‍ തുന്നിചേര്‍ത്ത് പുത്തന്‍ ഡിസൈനുകള്‍ ഉണ്ടാക്കുകയായിരുന്നു.
ഈ രീതിയെ പറയുന്ന പേര് ആണ് ഇത്.മിക്സ് ആന്റ് മാച്ചിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മഞ്ജുവും കൂട്ടുകാരും ഇത്തരം തുണികൾ ഉപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കി. വിൽക്കുന്നതിനു വേണ്ടിയായിരുന്നില്ല ഈ വസ്ത്രനിർമ്മാണം.
നിർധനരായവരെ കണ്ടെത്തി അവർ അവർക്കാണ് ഈ വസ്ത്രങ്ങൾ നൽകുന്നത്. ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ ആരും മോഹിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തവർക്ക് ഈ വസ്ത്രങ്ങൾ നൽകുന്ന തിളക്കവും പുഞ്ചിരിയും..
കഴിഞ്ഞ രണ്ടു വര്‍ഷമായി ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന “ഫാഷന്‍ ഫ്ലയിംസ്” എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ ചെങ്ങന്നൂരുകാരി ജിന്‍സി മാത്യുവാണ് ഈ ഫാഷന്‍ ഷോ അണിയിച്ചൊരുക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.