യു.എന്‍.എയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി യു.എന്‍.എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിയ്ക്ക് പരാതി നൽകി. നേഴ്സുമാരില്‍ നിന്നും പിരിച്ച ലെവി തുകയില്‍ ഉള്‍പ്പടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു. സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരിമറി നടത്തിയിരിക്കുന്നതെന്നും…
Read MoreDay: 15 March 2019
ഗ്ലാമര്‍ ലുക്കില്‍ ’70 കോടി’ ചിത്രത്തില്‍ പ്രിയാ വാര്യര്‍!!!
അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ പ്രിയ വാര്യർ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളിലൂടെ ആണ്. “ശ്രീദേവി ബംഗ്ലാവ്” ആണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അതീവ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പ്രമേയത്തെ ചൊല്ലി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്‍റെ പ്രമേയം എന്നതിനെ…
Read Moreകര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി തേടിയേക്കും!!
ബെംഗളൂരു: സ്ഥാനാര്‍ത്ഥിയായേക്കുമന്ന് സൂചന. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റും രാഹുലിന്റെ മണ്ഡലവുമായ അമേത്തിക്ക് പുറമേ കര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി തേടിയേക്കുമന്ന് സൂചന. അമേത്തിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതേസമയം സൗത്ത് ഇന്ത്യയിലും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകണമെന്നാണ് ഒരു വലിയ വിഭാഗം പാര്‍ട്ടി അനുയായികളുടെ ആവശ്യം. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് രാഹുല്‍ ഇവിടെ മത്സരിക്കുന്നകാര്യം പരിഗണനയിലുള്ളത്. സോണിയ ഗാന്ധിയും മുമ്പ് കര്‍ണാടകയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. 1999 ല്‍ അമേതിയിലും ബെല്ലേരിയിലും മത്സരിച്ച സോണിയ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവും നിലവിലെ കേന്ദ്രമന്ത്രിയുമായ…
Read Moreന്യൂസിലാന്‍ഡ് വെടിവെപ്പ്; 40 പേര്‍ കൊല്ലപ്പെട്ടു, 20 പേരുടെ നില ഗുരുതരം.
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഇതുവരെ 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലും ലിന്‍വുഡ് ഇസ്ലാമിക് സെന്‍ററിലുമാണ് വെടിവെപ്പുണ്ടായത്. 10 പേര്‍ ലിന്‍വുഡ് ഇസ്ലാമിക് സെന്‍ററില്‍ കൊല്ലപ്പെട്ടു. അതേസമയം, 30 പേരാണ് അല്‍ നൂര്‍ മോസ്ക്കില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. സൈനിക വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ…
Read More“ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരും…” സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ ‘ശ്രീശാന്ത്’!
ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വീണ്ടും കളിക്കളത്തിലെയ്ക്കെന്ന് ശ്രീശാന്ത്… സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ അതീവ സന്തോഷവാനായി കേരളത്തിന്‍റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 6 മാസമായി താന്‍ പരിശീലനത്തിലാണെന്നും രഞ്ജി ടീമില്‍ ഇടം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ബിസിസിഐയില്‍ പൂര്‍ണ്ണ…
Read More“മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണ്” രൂക്ഷ വിമര്‍ശനവുമായി ദിവ്യ സ്പന്ദന.
ഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാധ്യമ വിഭാഗം മേധാവിയും മുന്‍ സാന്‍ഡല്‍ വുഡ് സൂപ്പര്‍ നായികയുമായിരുന്ന രമ്യ എന്നാ ദിവ്യ സ്പന്ദനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ധേഹത്തിന്റെ അനുയായികളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്.ട്വിറ്റെറില്‍ മോദി അനുകൂലികള്‍ മറുപടിയുമായി എത്തിയതോടെ പോസ്റ്റ് വൈറല്‍ ആയി. My favourite! Aren’t they adorable? ? pic.twitter.com/YZ52s48Y9o — Divya Spandana/Ramya (@divyaspandana) March 13, 2019 കര്‍ണാടകയിലെ മണ്ട്യയില്‍ നിന്നുള്ള ദിവ്യ…
Read Moreഇന്ത്യയിലെവിടെ തെരഞ്ഞെടുപ്പ് നടന്നാലും കർണാടകയിലെ ഈ അഭിമാന സ്ഥാപനത്തിന്റെ കയ്യൊപ്പുണ്ടാകും;1962 മുതൽ ഇന്ത്യയിലും വിദേശത്തും തെരഞ്ഞെടുപ്രാവശ്യത്തിനുള്ള മഷിനൽകുന്നത് മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ്; ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് 26 ലക്ഷം കുപ്പി മഷി നൽകും.
ബെംഗളൂരു : വോട്ട് ചെയ്തതിന് ശേഷം വിരലിൽ മഷി തേക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇതെവിടെയാണ് ഉണ്ടാക്കുന്നത് എന്ന് ? ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ കയ്യിൽ പുരട്ടാനുള്ള മഷി തയ്യാറാക്കി നൽകുന്നത് കർണാടകയിലെ പൊതു മേഖലാ സ്ഥാപനമായ മൈസൂർ പെയിന്റ് ആന്റ് വാർണിഷ് ലിമിറ്റഡ്. 1962 മുതൽ അവർ ഈ ജോലി തുടർന്നു പോകുന്നു. മൈസൂർ ലാക്സ് ആൻറ് പെയിന്റ് വർക്സ് ലിമിറ്റഡ് എന്ന പേരിൽ 1937ൽ മൈസൂർ രാജാവായിരുന്ന നാൽവാടി വൊഡയാർ സ്ഥാപിച്ചതാണ് ഇത്. 1947 അത് കർണാടക സർക്കാറിന്റെ…
Read Moreദേവഗൗഡയും കുടുംബവും നാടകക്കമ്പനിയെന്ന് ബിജെപി;ഇനി പൊതുവേദിയിൽ കരയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി.
ബെംഗളൂരു : പൊതുവേദികളിൽ പൊട്ടിക്കരയുന്ന ദേവഗൗഡയും കുടുംബവും നാടകക്കമ്പനിയാണെന്ന് ബിജെപി നേതാവ് ബസവരാജ് യത്നൽ കളിയാക്കി, കരച്ചിലിൽ റെക്കാർഡ് അവർക്കാണ്. അതിനെ അനുകൂലിച്ച് ബി ജെ പി സംസ്ഥാന നേതാവും മുൻമന്ത്രിയുമായ ആർ.അശോക മുന്നോട്ട് വന്നു. തുമുകൂരുവിൽ നിന്നുള്ള മുൻ എംഎൽഎയും കോൺഗ്രസ് നേതാവായ കെ എൻ രേവണ്ണയും ഇതിനെ അനുകൂലിച്ചു. ഓരോ ദിവസവും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്, അത് ബി ജെ പി നേതാക്കൾക്ക് മനസ്സിലാകില്ല എന്നും കുമാരസ്വാമി പറഞ്ഞു. ഇനിയെന്തായാലും പൊതുവേദിയിൽ കരയില്ലെന്ന്…
Read Moreമൈസൂരു, കോൺഗ്രസ് ഏറ്റെടുത്തതോടെ ദേവഗൗഡയ്ക്ക് സുരക്ഷിതമണ്ഡലം തേടി നേതാക്കൾ.
ബെംഗളൂരു: മൈസൂരു, കോൺഗ്രസ് ഏറ്റെടുത്തതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്ക് സുരക്ഷിതമണ്ഡലം തേടുകയാണ് നേതാക്കൾ. മൈസൂരു ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്ന ഭീഷണി ദേവഗൗഡ ഉയർത്തിയെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. സീറ്റ് നഷ്ടപ്പെട്ടതിൽ ദൾ നേതാക്കളും അതൃപ്തരാണ്. എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ദേവഗൗഡ മനസ്സുതുറന്നിട്ടില്ല. ബെംഗളൂരു നോർത്ത്, തുമകൂരു മണ്ഡലങ്ങളാണ് ദേവഗൗഡയ്ക്കായി പരിഗണിക്കുന്നത്. രണ്ടിടങ്ങളിലും ബി.ജെ.പി.ക്കും കോൺഗ്രസിനും ശക്തമായ സ്വാധീനമുണ്ട്. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണപിന്തുണ ലഭിച്ചില്ലെങ്കിൽ അനായാസവിജയം നേടാനാവില്ല. ബെംഗളൂരു നോർത്ത് ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്. വൊക്കലിഗ സമുദായത്തിന് നിർണായകസ്വാധീനമുണ്ടെങ്കിലും നഗരത്തിൽ വോട്ടർമാരെ…
Read Moreഅന്യസ്ഥലങ്ങളിൽ നിന്നും വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടനഗരമായി”നമ്മബെംഗളൂരു”:പിന്നിൽ ഡൽഹിയു മുംബെയും.
ബെംഗളൂരു : ജോലിക്ക് വേണ്ടി കുടിയേറിത്താമസിക്കുന്നവരുടെ ഇഷ്ട നഗരം എന്ന ഖ്യാതി നമ്മുടെ ബെംഗളൂരുവിന്. തൊട്ടുപിന്നാലെ ഡൽഹി, മുംബെ, പുനെ നീ നഗരങ്ങളും ഉണ്ട്. സെക്യൂരിറ്റി, ബ്യൂട്ടി ട്രീറ്റ്മെന്റ്, ഡെലിവറി, ഫെസിലിറ്റി മാനേജ്മെൻറ് തുടങ്ങിയ മേഖലകളിലേക്ക് നഗരത്തിലേക്ക് അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ഉത്തരപൂർവ്വ സംസ്ഥാഥാനങ്ങളി നിന്നും നേപ്പാളിൽ നിന്നും വരെ ആളുകൾ വരുന്നുണ്ട്. 2.34 ലക്ഷം നീല കോളർ ജോലികൾ നഗരത്തിൽ ഉണ്ട് അതിൽ 70% അന്യസംസ്ഥാനക്കാരാണ്. 11 ലക്ഷം പേരിൽ ഒരു സ്വകാര്യ കമ്പനി നടത്തിയതാണ് ഈ സർവേ.
Read More