യു.എന്‍.എയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്!!! യു.എന്‍.എ വൈസ് പ്രസിഡന്റ്‌ ഡിജിപിയ്ക്ക് പരാതി നൽകി.

യു.എന്‍.എയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി  യു.എന്‍.എ വൈസ് പ്രസിഡന്റ്‌ സിബി മുകേഷ് ഡിജിപിയ്ക്ക് പരാതി നൽകി. നേഴ്സുമാരില്‍ നിന്നും പിരിച്ച ലെവി തുകയില്‍ ഉള്‍പ്പടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു. സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരിമറി നടത്തിയിരിക്കുന്നതെന്നും സിബി മുകേഷ് ആരോപിക്കുന്നു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ഇതിന്റെയെല്ലാം രേഖകള്‍ സഹിതമാണ് സിബി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് കോടിയിലധികം രൂപ ചില കമ്പനികള്‍ക്ക് ഉള്‍പ്പടെ അക്കൗണ്ടില്‍ നിന്നും വക മാറ്റിയതായി പരാതിയില്‍ പറയുന്നു . എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും കമ്മിറ്റിയില്‍ അവതരിപ്പിച്ചില്ല എന്നും യു.എന്‍.എ വൈസ് പ്രസിഡന്റ്‌ സിബി മുകേഷ് പരാതിയില്‍ പറയുന്നു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts