ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിൽ വീണ്ടും കാട്ടുതീ

മൈസൂരു: ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിലെ കുണ്ട്‌കേറ വനമേഖയിലാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.45-നാണ് സംഭവം. കുണ്ട്‌കേറയിലുള്ള സ്വകാര്യ റിസോർട്ടിനു സമീപം പടർന്ന തീ, പിന്നീട് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

നൂറോളം സന്നദ്ധ പ്രവർത്തകരും വനപാലകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീ പടർന്നതിനെത്തുടർന്ന് നാല് അഗ്നിശമനസേനാ വാഹനങ്ങളും സ്ഥലത്തെത്തി. മരങ്ങളിലെ ചില്ലകളിലൂടെയാണ് തീ പടർന്നത്. വൈകുന്നേരം 5.30-ഓടെ തീ നിയന്ത്രണവിധേയമായി.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എന്നാൽ തീപിടിച്ചതിന്റെ കാരണം കണ്ടെത്താനായില്ല. തീ മനുഷ്യനിർമിതമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസവും ബന്ദിപ്പൂരിൽ തീ പടർന്നിരുന്നു. ഏകദേശം 15,000 ഏക്കറോളമാണ് കാട്ടുതീയിൽ കത്തിനശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts