അടിമുടി മാറ്റവുമായി ജിമെയില്‍

ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്‍റെ ഭാഗമായി നഡ്‍ജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു.

പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഫീച്ചറിന്‍റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നഡ്‍ജ് എന്ന പുതിയ ഫീച്ചറിന്‍റെ ലക്ഷ്യം.

ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുത്തുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നഡ്‍ജ് സഹായിക്കും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ജിമെയിലില്‍ ലഭ്യമായ മറ്റൊരു പുതിയ ഫീച്ചര്‍ ആണ് സ്മാര്‍ട്ട് കമ്പോസ് ടൂള്‍. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ സ്മാര്‍ട്ട് കമ്പോസ് ടൂളിന് കഴിയും. ജിമെയിലിന്‍റെ രൂപമാറ്റത്തിനൊപ്പം ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാഴ്ചയിലെ മാറ്റം തന്നെയാണ് ഡ്രൈവിന്‍റെ കാര്യത്തില്‍ പ്രധാനമായിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts