കര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി തേടിയേക്കും!!

ബെംഗളൂരു: സ്ഥാനാര്‍ത്ഥിയായേക്കുമന്ന് സൂചന. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റും രാഹുലിന്റെ മണ്ഡലവുമായ അമേത്തിക്ക് പുറമേ കര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി തേടിയേക്കുമന്ന് സൂചന.

അമേത്തിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതേസമയം സൗത്ത് ഇന്ത്യയിലും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകണമെന്നാണ് ഒരു വലിയ വിഭാഗം പാര്‍ട്ടി അനുയായികളുടെ ആവശ്യം. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് രാഹുല്‍ ഇവിടെ മത്സരിക്കുന്നകാര്യം പരിഗണനയിലുള്ളത്. സോണിയ ഗാന്ധിയും മുമ്പ് കര്‍ണാടകയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. 1999 ല്‍ അമേതിയിലും ബെല്ലേരിയിലും മത്സരിച്ച സോണിയ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവും നിലവിലെ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജായിരുന്നു ബെല്ലേരിയില്‍ സോണിയയുടെ എതിരാളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us