ബ്രയിന്‍ ട്യുമര്‍ ബാധിച്ച് ചികിത്സക്കായി നിംഹാന്‍സില്‍ എത്തിയ കോഴിക്കോട് സ്വദേശിക്ക് 2 പ്രാവശ്യവും ചികിത്സ ലഭ്യമാകാന്‍ ബുദ്ധിമുട്ട് നേരിട്ടു;മൂന്നാം പ്രാവശ്യം നഗരത്തിലെത്തിയ യുവതിയെ കൈ പിടിച്ച് നടത്തി കെ.എം.സി.സി.

ബെംഗളൂരു :ബ്രയിൻ ട്യൂമർ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ദിവ്യക്ക് എഐകെഎംസിസി ബെംഗളൂരു ജയനഗർ ഏരിയാ കമ്മറ്റിയുടെ കൈതാങ്ങ്.

നിംമ്ഹാൻസ് ആശുപത്രിയിൽ ഇതിന് മുൻപെ രണ്ട് പ്രാവശ്യം ഡോക്ടറെ കാണാൻവന്ന ഭർതൃമതിയായ കോഴിക്കോട് പുതിയാപ്പ സ്വദേശിനി ദിവ്യക്ക് രണ്ട് പ്രാവശ്യവും ആശുപത്രിയിലെ തിരക്കും,പരിചയകുറവുംമൂലം കൃത്യമായ ചികിത്സക്ക് സമയം കിട്ടാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

പിന്നീട് മൂന്നാം വട്ടം വന്നപ്പോളാണ് ജയനഗർ ഏരിയാ കെഎംസിസി പ്രവർത്തകർ ദിവ്യക്ക് സഹായത്തിനെത്തുന്നത് .
വളരെ പാവപ്പെട്ട ആകുടുംബത്തില്‍ നിന്നുള്ള ആളാണ് ദിവ്യ ഭക്ഷണമടക്കം അവർ വേണ്ടതൊക്കെ ഒരുക്കികൊടുത്തു രണ്ട് ദിവസം മുൻപെ ഓപ്പറേഷനും കഴിഞ്ഞ്  ആശുപത്രിയിലെ തിരക്ക് കാരണം തൽകാലം പുറത്ത് താമസം തരപ്പെടുത്തി വീണ്ടും പരിശോധനക്കെത്തുവാൻ അധികൃതർ നിർദേശിച്ചു.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

നേതാക്കളുമായ് ബന്ധപ്പെട്ട് STCH ൽ താമസ സൗകര്യമൊരുക്കി.

കോഴിക്കോട്  സി എം സി യിൽനിന്നും ബെംഗളൂരുവിലെത്തിയ കോഴിക്കോട് CH CENTER റിന്റെ ആംബുലൻസ് രോഗിക്ക് ആശുപത്രിയിൽനിന്നും STCH ലേക്ക് മാറാൻ സഹായത്തിനെത്തി.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നതിനാൽ വീൽചെയറും വാക്കിംങ്ങ് സ്റ്റിക്കും ടീം ജയനഗർ STCH ന് സംഭാവനയായ് നൽകിയത് ദിവ്യക്ക് തുണയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts