വേനൽ ചൂടിൽ ഉരുകിയൊലിച്ച് ഉദ്യാന നഗരം; കഴിഞ്ഞ 22 വർഷത്തിൽ രണ്ടാമത്തെ ഏറ്റവും കൂടിയ താപനില !

ബെംഗളൂരു: വേനല്‍ തുടങ്ങി ആദ്യ ദിവസം തന്നെ കനത്ത താപനിലയില്‍ വെന്തുരുകി ബെംഗളൂരു. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാണ് ബെംഗളൂരുവില്‍  മാര്‍ച്ച് 7 കടന്ന് പോയത്. 1996ല്‍ 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കൂടിയ താപനില. 2017ല്‍ 37.2 ഡിഗ്രി സെല്‍ഷ്യസും 2018 ല്‍ 34.1 ആയിരുന്നു കൂടിയ താപനില. കഴിഞ്ഞ നൂറ്റാണ്ടിലെ ശരാരശി താപനില31.1 ഡിഗ്രി സെല്‍ഷ്യസും.
2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില കിഴക്കന്‍ തരംഗത്തിനാലാണെന്ന് പറയുന്നു. ഇതിന്റെ അഭാവവും തെളിഞ്ഞ ആകാശവും കാരണം താപനില 3536 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ ഇടയാക്കുന്നു. ബെംഗളൂരുവില്‍ ആ വര്‍ഷം താപനില ഉയര്‍ന്ന തോതിലാണെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിരുന്നു. കിഴക്കന്‍ തരംഗത്തിന്റെ സ്ഥിതി അനുസരിച്ചായിരിക്കും വരുന്ന ദിവസങ്ങളിലെ അന്തരീക്ഷോഷ്മാവ് എന്ന് പറയുന്നു. തെക്കന്‍ ദ്വീപിലേക്ക് കിഴക്കന്‍ തരംഗം പോകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ചൂട് വ്യത്യാസപ്പടും.
എന്നാല്‍ മാര്‍ച്ച് ആരംഭത്തില്‍തന്നെ അത്യുഷ്ണം ഈരംഭിച്ചതിനാല്‍ ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങള്‍. ഉഷ്ണ തരംഗം അനുഭവപ്പെടുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് വരെ ദുഷ്‌കരമായിരിക്കയാണ്. ആഗോള തലത്തില്‍ ഉയരുന്ന അന്തരീക്ഷ ഊഷ്മാവും കാലാവസ്ഥ വ്യതിയാനവും വലിയ തോതില്‍ ബാധിച്ചിരിക്കയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts