സംസ്ഥാനത്ത് യുവ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു; ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി

ബെംഗളൂരു: സംസ്ഥാനത്ത് യുവ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു. ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.

2009 ബാച്ച് ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തിലാണ് രാജിവെച്ചത്. തമിഴ്നാട് സ്വദേശിയാണ് രാജിവെച്ച ശശികാന്ത് സെന്തില്‍. ഇദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിക്കുകയായിരുന്നു.

മുന്‍കാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുന്നുവെന്ന് സെന്തില്‍ തന്റെ രാജിക്കത്തില്‍ കുറിച്ചു. ‘വൈവിധ്യമാര്‍ന്ന നമ്മുടെ ജനാധിപത്യം അടിസ്ഥാന ഘടകങ്ങള്‍ മുന്‍കാലങ്ങളില്ലാത്ത തരത്തില്‍ സന്ധി ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് നേരെ കുടുതല്‍ ശക്തമായ വെല്ലുവിളികളുയരും. എല്ലാവരുടേയും ജീവിതം മെച്ചപ്പെട്ടതാകാനുള്ള തന്റെ ജോലി സിവില്‍ സര്‍വീസിന് പുറത്താകുന്നതാകും നല്ലതെന്ന് ഞാന്‍ കരുതുന്നു’.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ രാജിയെങ്കിലും സാധാരണ നിലയിലല്ലെന്നും സെന്തില്‍ കത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts