പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തി ‘അഭിനന്ദന്‍ മീശ’ വെച്ച് മലയാളികള്‍!!

സൗദി: അഭിനന്ദന്‍ വര്‍ത്തമാന്‍റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്‌. അഭിനന്ദന്‍റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  എന്നാല്‍, ആ ആഗ്രഹം നിരവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരാണം ഈ യുവാക്കള്‍ അഭിനന്ദന്‍ സ്റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്. ഈ മീശയും വച്ച്‌ താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ പിടിയിലായി…

Read More

മാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.

ബെംഗളൂരു : മാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.ബെംഗളൂരു-മൈസുരു പാതയില്‍ ഇന്നലെ വൈകുന്നേരം ആണ് സംഭവം.മദ്ദൂരില്‍ ഐശ്വര്യാ ലക്ഷ്മി സ്കൂളിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,മദ്ദൂര്‍ പോലീസ് കേസെടുത്തു,കഴിഞ്ഞ വര്ഷം നവംബറില്‍ പാണ്ഡവപുരയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചിരുന്നു.

Read More

മാണ്ഡ്യക്ക് പിന്നാലെ നോര്‍ത്ത് ബെംഗളൂരുവിലും പൊടിപാറും;മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെ നേരിടാന്‍ തയ്യാറാണ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ.

ബെംഗളൂരു : മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമ താരവുമായ നിഖില്‍ ഗൌഡക്ക് എതിരെ റിബല്‍ സ്റ്റാര്‍ പരേതനായ അമ്ബരീഷിന്റെ വിധവ സുമലത മത്സരിക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ അവിടെ തെരഞ്ഞെടുപ്പില്‍ തീപാറും എന്ന് ഉറപ്പായി. പിന്നാലെ മറ്റൊരു മണ്ഡലം കൂടി ജന ശ്രദ്ധയിലേക്ക് വരികയാണ് നോര്‍ത്ത് ബെംഗളൂരു മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ പ്രധാന മന്ത്രി ദേവഗൌഡ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ,തന്റെ സിറ്റിംഗ് മണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്ര നേത്രുത്വം തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ പ്രഖ്യാപിച്ചു. താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം…

Read More

ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി സൌജന്യ വൈ ഫൈ.

ബെംഗളൂരു : ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സൌജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.2014 ല്‍ ബെംഗളൂരു സിറ്റിയില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു ,ഈ റൂട്ടില്‍ പതിനേഴ്‌ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തി. കെങ്കേരി,ബിടഡി,രാമനഗര,ചന്നപട്ടന്ന,മദ്ദൂര്‍,മാണ്ട്യ,ശ്രീരംഗ പട്ടണം,മൈസുരു,നയന്തനഹള്ളി,ഹെജ്ജല,ഷെട്ടി ഹള്ളി,ഹനക്കാരെ,യെളിയുര്‍,ബൈദര ഹള്ളി,പാണ്ഡവപുര,നാഗനഹള്ളി എന്നീ സ്റ്റേഷനുകളില്‍ ആണ് വൈ ഫൈ സംവിധാനം നിലവില്‍ വന്നത്. മൊബൈല്‍ നമ്പര്‍ നല്‍കിയതിനു ശേഷം അതില്‍ വരുന്ന ഓ ടി പി ഉപയോഗിച്ചാണ്‌ ലോഗിന്‍ ചെയ്യേണ്ടത്.

Read More

പതിനൊന്ന് കാരനെ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി അറസ്റ്റില്‍!

മുംബൈ താനെയിൽ പതിന്നുകാരനെ തട്ടിക്കൊണ്ടുപോയ 17 വയസ്സുകാരി അറസ്റ്റിൽ. പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് പതിനേഴുകാരി പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. തുടർന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോൺ സന്ദേശത്തിൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ ആറ് ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നഗരത്തിൽ ഒരിടത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്. Read Also : മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍…

Read More

ഇനി നമുക്ക് മാൽഗുഡിയിൽ തീവണ്ടിയിറങ്ങാം; സൂപ്പർഹിറ്റ് സീരിയൽ “മാൽഗുഡി ഡേയ്സ്” ചിത്രീകരിച്ച റെയിൽവേ സ്റ്റേഷന്റെ പേര് ഇനി മുതൽ “മാൽഗുഡി”

ബെംഗളൂരു : 80കളിലെ അവസാനത്തിൽ ദൂരദർശന്റെ സ്ഥിരം പ്രേക്ഷകർക്ക് മാൽഗുഡി ഡേയ്സ് നെ കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ആർകെ നാരായണൻ എഴുതി കന്നഡയിലെ ഗതകാലത്തെ സൂപ്പർ താരം ശങ്കർ നാഗ് സംവിധാനം ചെയ്ത സീരിയൽ ഇന്നും ഒരു തലമുറക്ക് ഗൃഹാതുരത്വമുണർത്തുന്നതാണ്. മഴക്കാടുകൾ നിറഞ്ഞ അഗുംബെ ഗ്രാമം ഈ സീരിയലിലൂടെയാണ് പ്രശ്സ്തമായത്. മാൽഗുഡി ഡേസ് ചിത്രീകരിച്ച അരസലു എന്ന റെയിൽവേ സ്റ്റേഷന്റെ പേര് മാൽഗുഡി എന്ന് പുനർ നാമകരണം ചെയ്യാൻ റെയിൽവേ ഒരുങ്ങുന്നു.ശിവമൊഗ്ഗ-തലഗുപ്പ പാതയിലാണ് ഈ സ്റ്റേഷൻ. ഈ സറ്റേഷന്റെ വികസനത്തിന് 1.3…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു; ഇനി നേതാക്കളുടെ കൂറുമാറ്റത്തിന്റെ കാലം!!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് കൂറുമാറ്റത്തിന്റെ കാലമായി. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അടുത്ത അനുയായിയായിരുന്ന തിപ്പസ്വാമി കോൺഗ്രസിൽ ചേർന്നതോടെയാണ് നേതാക്കളുടെ കളംമാറ്റത്തിന് തുടക്കമായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കളംമാറുമെന്നാണ് പാർട്ടി നേതൃത്വങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് തിപ്പസ്വാമി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. 2013-ൽ ശ്രീരാമുലുവിന്റെ ബി.എസ്.ആർ. കോൺഗ്രസ് സ്ഥാനാർഥിയായി മൊളകുൽമുരുവിൽനിന്ന് വിജയിച്ച തിപ്പസ്വാമി മേഖലയിലെ പിന്നാക്ക നേതാവാണ്. ബല്ലാരി, ചിത്രദുർഗ ജില്ലകളിലായി ബി.ജെ.പി.യിൽ നിന്ന് കൂടുതൽപേർ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ്…

Read More

സുമലത മാണ്ഡ്യയിൽ പ്രചാരണം തുടങ്ങി; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് കുമാരസ്വാമി

ബെംഗളൂരു: മാണ്ഡ്യ ലോക്‌സഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസും ജനതാദൾ- എസും തർക്കം തുടരുന്നതിനിടെ സുമലത മാണ്ഡ്യയിൽ പ്രചാരണം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ചും ആരാധകരുമായി കൂടിക്കാഴ്ച നടത്തിയുമാണ് അവർ ജനങ്ങളുടെ പിന്തുണ തേടുന്നത്. സുമലതയുടെ ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ അംബരീഷ് മൂന്ന് തവണയാണ് മാണ്ഡ്യയിൽനിന്ന്‌ വിജയിച്ചത്. അദ്ദേഹത്തിന്റെ തട്ടകത്തിൽ ഇക്കുറി മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സുമലത. കന്നഡ സിനിമാലോകവും പിന്തുണ അറിയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാണ്ഡ്യയിൽ മത്സരിക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചതാണ്. എന്നാൽ തങ്ങളുടെ സിറ്റിങ്…

Read More
Click Here to Follow Us