ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്‌സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എയറോ ഇന്ത്യയുടെ വളണ്ടിയറായെത്തിയ അഭിഷേക് തീപ്പിടുത്തതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇവരുടെ ടെന്റിനടുത്ത് എന്തോ കത്തുന്നത് കണ്ട് ഇയാള്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറ്റിക്കാടില്‍ എന്തോ കത്തുന്നതാണെന്നാണ് ഇവര്‍ കരുതിയത്. മിനുട്ടുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗ് മേഖലയിലെ ഒരറ്റത്ത് നിന്ന് തീകത്തി തുടങ്ങുകയും പിന്നീട് വന്‍ തീപ്പിടുത്തമായി മാറുകയുമായിരുന്നു. കാറുകള്‍ പലതും പൊട്ടിത്തെറിച്ചെന്ന് അഭിഷേക് പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും ചേര്‍ന്ന് കാറിന്റെ വാതിലില്‍…
Read MoreDay: 23 February 2019
300ല്‍ അധികം കാറുകള്‍ കത്തിനശിച്ചു;കാറുകളുടെ ശവപ്പറമ്പായി യെലഹങ്ക;കാറില്‍ വന്നവര്‍ക്ക് തിരിച്ചു പോകാന്‍ ബി.എം.ടി.സി ബസുകള്‍ സര്‍വീസ് നടത്തും;ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് പ്രത്യേക ഹെല്പ് ഡസ്ക് തുറക്കും.
ബെംഗളൂരു: എയാറോ ഇന്ത്യ ഷോ യോട് അനുബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട അഗ്നി നിയന്ത്രണവിധേയമാക്കി,തീയണച്ചു.ആളപായമില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 310 ലധികം കാറുകള്‍ അഗ്നിക്കിരയായി.കാറുകളുടെ ശവപ്പറമ്പ് ആയിമാറി ഈ പ്രദേശം.കാറുകള്‍ അഗ്നിക്ക് ഇരയാക്കപ്പെട്ടവര്‍ പലരും കരയുന്നതും കാണാമായിരുന്നു.പല കാറുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്പര്‍ പ്ലേറ്റുകള്‍ പോലും കത്തി നശിച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നതിലേക്കായി ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് നാല് ഹെല്പ് ഡെസ്ക്കുകള്‍ സംഭവ സ്ഥലത്ത് സ്ഥാപിക്കുന്നുണ്ട് എന്ന് പോലീസ് മേധാവി സുനില്‍…
Read Moreഎയറോ ഇന്ത്യ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടുത്തം;60 ല്‍ അധികം കാറുകള്‍ കത്തി നശിച്ചു.
ബെംഗളൂരു: എയറോ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 60ല്‍ അധികം കാറുകള്‍ കത്തിനശിച്ചു.രാവിലെയോടെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ തീ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് നിരവധി അഗ്നി ശമന വാഹനങ്ങള്‍ തീ അണക്കല്‍ തുടരുകയാണ്.ചന്നപട്ടനയില്‍ നിന്നുള്ള അഗ്നിശമന സേനഅംഗം രകേഷിനു ചെറിയ രീതിയില്‍ പരിക്കേറ്റു. വലിയ രീതിയില്‍ പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു,എയറോ ഷോ നടക്കുന്നതിന്റെ വളരെ ദൂരത്തില്‍ ആണ് പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയിരിക്കുന്നത് അതുകൊണ്ട് ഷോയെ ഇത് ബാധിച്ചില്ല. അഗ്നിബാധക്ക് ഉള്ള കാരണം എന്താണു എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,സിഗരേറ്റു വലിച്ചതിന് ശേഷം ബാക്കി ഭാഗം പുല്ലിലേക്ക്…
Read More5 പേരുടെ തല ദേവിക്ക് കാഴ്ച്ചവച്ചാല്‍ ഒളിഞ്ഞിരിക്കുന്ന നിധി കിട്ടും;മുത്തശ്ശിയെ തല്ലിക്കൊന്ന് യുവാവ്.
ബെംഗളൂരു: നിധി കിട്ടാനായി യുവാവ് 75 വയസ്സായ സ്വന്തം മുത്തശ്ശിയെ തലയറുത്ത് കൊന്നു ,സംഭവം നടന്നത് ഉത്തര കര്‍ണാടകയിലെ ബദനഗോടി ഗ്രാമത്തില്‍ ആണ്,സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ രമേഷ് ഗോല്ലര (32)പിടിയിലായി.ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മറഞ്ഞിരിക്കുന്ന നിധി കൈക്കലാക്കാന്‍ ആണ് കൊല നടത്തിയത് എന്ന് രമേഷ് പോലീസിനോട് സമ്മതിച്ചു.5 പെരുടെ തല അറുത്ത് ദേവിക്ക് കാഴ്ച വച്ചാല്‍ നിധി ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. 2016 ല്‍ ഒരു ആണ്‍ കുട്ടിയെ കൊല ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന…
Read Moreതേജസ്സില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാന്‍ ഒരുങ്ങി ബാഡ് മിന്‍റെന്‍ താരം പി.വി.സിന്ധു.
ബെംഗളൂരു: എയ്റോ ഇന്ത്യ ഷോയില്‍ തദ്ദേശനിർമിത ലഘു യുദ്ധവിമാനമായ തേജസിൽ ഇന്ന് ബാഡ്മിന്റൺ താരം പി.വി. സിന്ധു പറക്കും. സഹപൈലറ്റിന്റെ സീറ്റിലാകും സിന്ധു ഉണ്ടാകുക. ഇതോടെ തേജസിൽ പറക്കുന്ന പ്രായംകുറഞ്ഞ വ്യക്തി യാകും സിന്ധു. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിനുപിന്നാലെ തേജസില്‍ പറക്കുന്ന ആദ്യ വനിതയും സിന്ധുവായിരിക്കും. എയ്റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതാദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പി.വി. സിന്ധു തേജസിൽ പറക്കുന്നത്. തേജസിന്റെ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പി.വി)-5, പി.വി-6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു…
Read Moreകേരളത്തിലെ പ്രതിരോധ നിക്ഷേപ സാധ്യതകളെക്കുറിച്ച് ‘എയ്‌റോ ഇന്ത്യ’യിൽ സെമിനാർ
ബെംഗളൂരു: എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് പ്രതിരോധമേഖലയിൽ കേരളത്തിന്റെ നിക്ഷേപസാധ്യതകൾ തുറന്നുകാട്ടിയുള്ള സെമിനാറിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ചും പാലക്കാട്ട് നിർമാണത്തിലിരിക്കുന്ന കിൻഫ്ര ഡിഫൻസ് പാർക്കിനെക്കുറിച്ചും കിൻഫ്ര മാനേജിങ് ഡയറക്ടർ വിങ് കമാൻഡർ കെ.എ. സന്തോഷ് കുമാർ വിശദീകരിച്ചു. സെമിനാറിൽ കിൻഫ്ര, കെ.എസ്.ഐ.ഡി.സി., കെൽട്രോൺ, കെൽ, സ്റ്റീൽ ഫോർജിങ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രതിരോധരംഗത്തെ കേരളത്തിന്റെ സാധ്യതകൾ അവതരിപ്പിച്ചു. ബെമലിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച് ഡിഫൻസ് പ്രൊഡക്‌ഷൻസ് ചീഫ് ജനറൽ മാനേജർ സഞ്ജയ് സോം, പ്രതിരോധമേഖലയിലെ റബ്ബറിന്റെ ഉപയോഗത്തെക്കുറിച്ച് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ജെയിംസ് ജേക്കബ് എന്നിവർ വിശദീകരിച്ചു.…
Read Moreമൂന്നു വർഷത്തിനകം തേജസ്സിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് എച്.എ.എൽ.
ബെംഗളൂരു: തദ്ദേശീയ ലഘുയുദ്ധ വിമാനമായ തേജസ്സിന്റെ പരിഷ്കരിച്ച പതിപ്പ് എം.കെ.-1എ, ഈ വർഷംതന്നെ വ്യോമസേനയുടെ കരാർ ലഭിച്ചാൽ 2022-ൽ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.). തേജസ്സ് പരിഷ്കരിക്കുന്ന കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ പ്രതിരോധമന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വ്യോമസേനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ എച്ച്.എ.എൽ. സന്നദ്ധമാണെന്ന് എച്ച്.എ.എൽ. ചെയർമാൻ ആർ. മാധവൻ പറഞ്ഞു. വ്യോമസേനയിൽനിന്ന് ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് വിമാനം പരിഷ്കരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 40 വിമാനങ്ങൾക്കുള്ള കരാർ ലഭിച്ചിട്ടുണ്ടെന്നും എച്ച്.എ.എല്ലിന്റെ വ്യവസായ സമീപനത്തിൽ മാറ്റം വരുത്താൻ…
Read More